8 റൺസ് കിട്ടുന്ന ഷോട്ടുണ്ടോ? അതു കളിക്കാൻ ഞാൻ റെഡി: ഇന്ത്യയുടെ ‘പന്തഴക്’!
ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് അതിസാഹസികനാണ്. സെഞ്ചുറിക്കരികിൽ നിൽക്കുമ്പോൾ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്താവുന്ന ഋഷഭിനെ നാം പലതവണ കണ്ടിട്ടുണ്ട്. മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ഈയിടെ ഋഷഭിനോട് ചോദിച്ചിരുന്നു; ‘സ്വന്തം സ്കോർ 90കളിലെത്തുമ്പോൾ എന്തിനാണ് ബുദ്ധിമുട്ടേറിയ
ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് അതിസാഹസികനാണ്. സെഞ്ചുറിക്കരികിൽ നിൽക്കുമ്പോൾ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്താവുന്ന ഋഷഭിനെ നാം പലതവണ കണ്ടിട്ടുണ്ട്. മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ഈയിടെ ഋഷഭിനോട് ചോദിച്ചിരുന്നു; ‘സ്വന്തം സ്കോർ 90കളിലെത്തുമ്പോൾ എന്തിനാണ് ബുദ്ധിമുട്ടേറിയ
ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് അതിസാഹസികനാണ്. സെഞ്ചുറിക്കരികിൽ നിൽക്കുമ്പോൾ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്താവുന്ന ഋഷഭിനെ നാം പലതവണ കണ്ടിട്ടുണ്ട്. മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ഈയിടെ ഋഷഭിനോട് ചോദിച്ചിരുന്നു; ‘സ്വന്തം സ്കോർ 90കളിലെത്തുമ്പോൾ എന്തിനാണ് ബുദ്ധിമുട്ടേറിയ
ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് അതിസാഹസികനാണ്. സെഞ്ചുറിക്കരികിൽ നിൽക്കുമ്പോൾ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്താവുന്ന ഋഷഭിനെ നാം പലതവണ കണ്ടിട്ടുണ്ട്. മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ഈയിടെ ഋഷഭിനോട് ചോദിച്ചിരുന്നു;
‘സ്വന്തം സ്കോർ 90കളിലെത്തുമ്പോൾ എന്തിനാണ് ബുദ്ധിമുട്ടേറിയ ഷോട്ടുകൾ കളിക്കുന്നത്? സിംഗിളുകളിലൂടെ സെഞ്ചുറി പൂര്‍ത്തിയാക്കാൻ ശ്രമിച്ചുകൂടേ?’
ഋഷഭിന്റെ മറുപടി അതീവ രസകരമായിരുന്നു;
‘സിക്സറുകൾ പായിക്കാനാണ് എനിക്കിഷ്ടം. എട്ടു റൺസ് തരുന്ന ഒരു ഷോട്ട് ക്രിക്കറ്റിൽ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അത് നിരന്തരം കളിക്കുമായിരുന്നു...!’
ഇതുപോലെ സംസാരിക്കുന്ന എത്ര ഇന്ത്യൻ ക്രിക്കറ്റർമാരെ നാം കണ്ടിട്ടുണ്ട്? പണ്ട് നമുക്കൊരു വീരേന്ദർ സേവാഗ് ഉണ്ടായിരുന്നു. ഇപ്പോൾ ഋഷഭ് പന്തും!
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഋഷഭ് സ്വതസിദ്ധമായ ശൈലിയിലാണ് കളിച്ചത്. അവിശ്വസനീയമായ ഒരു രംഗം മൊട്ടേരയിലുണ്ടായി. ഋഷഭിന്റെ സ്കോർ 89. ബോളിങ്ങ് മാന്ത്രികനായ ജയിംസ് ആൻഡേഴ്സൻ അങ്കത്തിനെത്തി. അയാളുടെ കൈവശം പുതിയ പന്തുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റഎ വിശ്വസ്തനായ 'ജിമ്മി' ഏറ്റവും കൂടുതൽ അപകടകാരിയാവുന്ന സമയം.
ആൻഡേഴ്സനെതിരെ ഋഷഭ് റിവേഴ്സ് ഫ്ലിക് കളിച്ചു. പന്ത് സ്ലിപ് ഫീൽഡർമാരുടെ തലയ്ക്കു മുകളിലൂടെ വേലികടന്നു! ഒരുപക്ഷേ ഋഷഭിന് മാത്രം വഴങ്ങുന്ന ധീരത! ആൻഡേഴ്സൻ അത്ഭുതം കൂറി. ഫീൽഡറായ ബെൻ സ്റ്റോക്സ് ബാറ്റ്സ്മാനെ അഭിനന്ദിച്ചു. കമന്ററി ബോക്സിൽ നിന്ന് കയ്യടികളുയർന്നു.
അതിനുപിന്നാലെ ജോ റൂട്ടിനെ സിക്സറടിച്ച് ഋഷഭ് സെഞ്ചുറി പിന്നിട്ടു. സ്റ്റേഡിയത്തിലുണ്ടായിരുന്ന എല്ലാവരും ആഹ്ലാദം മൂലം മതിമറന്നു. ആ ഇന്നിങ്സ് അത്രമേൽ വിലപ്പെട്ടതായിരുന്നു.
കളിയുടെ ഒരു ഘട്ടത്തിൽ ഇന്ത്യ 146/6 എന്ന സ്കോറിൽ പതറിയതാണ്. സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാരെല്ലാം കൂടാരത്തിൽ മടങ്ങിയെത്തിയിരുന്നു. ഇംഗ്ലണ്ട് അപ്പോഴും 59 റൺസിന് മുന്നിലായിരുന്നു. സന്ദർശകർ ഒന്നാമിന്നിങ്സ് ലീഡ് മണത്തിരുന്നു. പരമ്പരനേട്ടവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ലീഡ് വഴങ്ങുന്നത് ആത്മഹത്യാപരമായിരുന്നു.
അണ്ടർ-19 തലം മുതൽ അടുത്തറിയാവുന്ന വാഷിങ്ങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് ഋഷഭ് പടനയിച്ചു. ബെൻ സ്റ്റോക്സ് അസാമാന്യമായ സ്വിങ്ങും ബൗൺസും ഉത്പാദിപ്പിക്കുന്നുണ്ടായിരുന്നു. വിരാട് കോലിയും രോഹിത് ശർമ്മയും ആ മികവിന്റെ ഇരകളായി മാറിയിരുന്നു. പക്ഷേ ഋഷഭ് സ്റ്റോക്സിനെ ആത്മവിശ്വാസത്തോടെ നേരിട്ടു. സ്പിന്നർമാരായ ജാക്ക് ലീച്ചും ജോ റൂട്ടും നന്നായി പന്തെറിഞ്ഞപ്പോൾ ഋഷഭിന്റഎ ബാറ്റിൽനിന്ന് ഡ്രൈവുകളും സ്വീപ്പുകളും പ്രവഹിച്ചു.
ഋഷഭ് പുറത്താവുമ്പോൾ ഇന്ത്യ ഇംഗ്ലണ്ടിന്റെ സ്കോറിനെ മറികടന്നിരുന്നു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 294/7 എന്ന നിലയിലായി. 89 റൺസിന്റെ ലീഡ്. തോൽവിയുടെ വക്കിലായിരുന്ന കോലിപ്പട രണ്ടാം ദിനം തന്നെ വ്യക്തമായ മുൻതൂക്കം നേടിക്കഴിഞ്ഞിരുന്നു.
നിഷ്കളങ്കമായി ചിരിക്കുന്ന ഒരു വികൃതിപ്പയ്യനെപ്പോലെയാണ് ഋഷഭ്. പക്ഷേ ബാറ്റ് കയ്യിൽ കിട്ടിയാൽ ആളാകെ മാറും. ആ പ്രതിഭയ്ക്കു മുന്നിൽ പരിചയസമ്പന്നർ പോലും നിഷ്പ്രഭരാകും. ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന് ചുക്കാൻ പിടിച്ച ഋഷഭ് സ്വപ്നതുല്യമായ ഫോം തുടരുകയാണ്.
വി.വി.എസ് ലക്ഷ്മൺ അഭിപ്രായപ്പെട്ടത് ഇങ്ങനെ:
‘ഋഷഭിന്റെ സെഞ്ചുറി ഉന്നത നിലവാരമുള്ളതായിരുന്നു. സമ്മർദ്ദങ്ങളോട് അയാൾ നന്നായി പ്രതികരിക്കുന്നു. അത്തരക്കാർ അപൂർവ്വമാണ്...’
'വെരി വെരി സ്പെഷൽ' ലക്ഷ്മൺ ഇങ്ങനെ പറയുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം. ഋഷഭ് എന്ന വികൃതിപ്പയ്യൻ ഇനിയുമേറെ ഉയരങ്ങൾ കീഴടക്കും...
English Summary: Rishabh Pant's Century Vs England in Fourth Test