വിശ്വസിക്കൂ, ആദ്യ 2 ട്വന്റി20യിൽ രോഹിത്തിനെ പുറത്തിരുത്തിയത് ‘ഡേറ്റയുടെ കളി’!
‘നന്നായി ബാറ്റു ചെയ്യുമ്പോൾ റണ്ണൗട്ടാകുന്നത് എന്തൊരു കഷ്ടമാണ് !’ ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത കാലത്തായി ചില തീരുമാനങ്ങളെടുക്കുമ്പോൾ ആരാധകർ ഈ പരസ്യവാചകത്തെ അനുസ്മരിക്കുന്നുണ്ടാകണം. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് എല്ലാവരും വിധിയെഴുതിയ രോഹിത് ശർമയുടെ
‘നന്നായി ബാറ്റു ചെയ്യുമ്പോൾ റണ്ണൗട്ടാകുന്നത് എന്തൊരു കഷ്ടമാണ് !’ ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത കാലത്തായി ചില തീരുമാനങ്ങളെടുക്കുമ്പോൾ ആരാധകർ ഈ പരസ്യവാചകത്തെ അനുസ്മരിക്കുന്നുണ്ടാകണം. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് എല്ലാവരും വിധിയെഴുതിയ രോഹിത് ശർമയുടെ
‘നന്നായി ബാറ്റു ചെയ്യുമ്പോൾ റണ്ണൗട്ടാകുന്നത് എന്തൊരു കഷ്ടമാണ് !’ ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത കാലത്തായി ചില തീരുമാനങ്ങളെടുക്കുമ്പോൾ ആരാധകർ ഈ പരസ്യവാചകത്തെ അനുസ്മരിക്കുന്നുണ്ടാകണം. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് എല്ലാവരും വിധിയെഴുതിയ രോഹിത് ശർമയുടെ
‘നന്നായി ബാറ്റു ചെയ്യുമ്പോൾ റണ്ണൗട്ടാകുന്നത് എന്തൊരു കഷ്ടമാണ് !’ ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത കാലത്തായി ചില തീരുമാനങ്ങളെടുക്കുമ്പോൾ ആരാധകർ ഈ പരസ്യവാചകത്തെ അനുസ്മരിക്കുന്നുണ്ടാകണം. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് എല്ലാവരും വിധിയെഴുതിയ രോഹിത് ശർമയുടെ കാര്യമെടുക്കാം. ട്വന്റി20 പരമ്പര തുടങ്ങിയപ്പോൾ ആദ്യ രണ്ടു കളികളിൽ ഹിറ്റ്മാനെ പുറത്തിരുത്തുന്നു. എന്തിന്! എന്നാണ് വീരേന്ദർ സേവാഗ് അടക്കമുള്ളവരുടെ ചോദ്യം. ആദ്യ മത്സരം തോറ്റതോടെ ഈ ചോദ്യം ഉന്നയിച്ചവരുടെ എണ്ണം കൂടി. രണ്ടാമത്തെ മത്സരത്തിലെ വിജയം ടീം മാനേജ്മെന്റിനെ തൽക്കാലം രക്ഷിച്ചു. മൂന്നാം മത്സരം കൈവിട്ടെങ്കിലും നാലാമങ്കം ജയിച്ച് ‘ഫൈനലിന്’ ഒരുങ്ങുകയാണ് ടീം ഇന്ത്യ.
∙ എല്ലം ഡേറ്റമയം!
ആദ്യ രണ്ടു മത്സരങ്ങളിൽ രോഹിത് ശർമയെ പുറത്തിരുത്തിയത് എന്തിന് എന്ന ചോദ്യം അവശേഷിക്കുന്നു. പുതിയ കാലത്തെ ക്രിക്കറ്റ് അങ്ങനെയാണ് എന്നു മാത്രമാണ് ഇതിനുള്ള ഉത്തരം. ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ തോൽവിയിൽനിന്ന് തോൽവിയിലേക്കു കൂപ്പുകുത്തുമ്പോഴും ഇംഗ്ലണ്ട് ആർക്കും മനസ്സിലാകാത്ത റൊട്ടേഷൻ നയത്തിൽ പാറ പോലെ ഉറച്ചിരുന്നതു കണ്ടില്ലേ! കംപ്യൂട്ടർ അൽഗൊരിതങ്ങളുടെയും ഡേറ്റ അനലിറ്റിക്സിന്റെയും സഹായത്തോടെ സകല കാര്യങ്ങളും വിശകലനം ചെയ്ത് മത്സരങ്ങൾക്കു തയാറെടുക്കുന്ന ടീം മാനേജ്മന്റുകളുടെ പൊതുസ്വഭാവമായി ഇതു മാറുകയാണ്.
സാമാന്യബുദ്ധിക്കു നിരക്കാത്ത തീരുമാനങ്ങളെന്ന് ആരാധകരും മുൻതാരങ്ങൾ പോലും വിധിയെഴുതുമ്പോഴും ഏതെങ്കിലും നിർണായക ഡേറ്റയുടെ പിൻബലം ഈ തീരുമാനങ്ങളുടെ പിന്നിലുണ്ടാകും. ടീം തിരഞ്ഞെടുപ്പിലും തയാറെടുപ്പിലും മാത്രമല്ല, തത്സമയ മത്സരങ്ങളിൽപോലും ഡേറ്റ അനലിറ്റിക്സിന്റെ സ്വാധീനം വർധിക്കുകയാണ്. താരങ്ങളാകട്ടെ, ഡേറ്റയുടെ സഹായത്തോടെ വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താനും ശ്രമിക്കുന്നു.
∙ ഓപ്പണർ ഓഡിഷൻ
രോഹിത്തിനെ പുറത്തിരുത്തിയ കാര്യമെടുക്കാം. വരുന്ന ട്വന്റി2ലോകകപ്പിൽ ഇന്ത്യയുടെ ഒരു ഓപ്പണർ രോഹിത് തന്നെയെന്നു ഏറെക്കുറെ വ്യക്തം. യഥാർഥത്തിൽ ഹിറ്റ്മാന്റെ ഓപ്പണിങ് പങ്കാളിയെ നിശ്ചയിക്കാനുള്ള ‘ഓഡിഷൻ’ ആണ് ആദ്യ രണ്ടു മത്സരങ്ങളിൽ അരങ്ങേറിയത്. രണ്ടാം നമ്പറിൽ കെ.എൽ. രാഹുൽ, ശിഖർ ധവാൻ അതുമല്ലെങ്കിൽ യുവതാരം ഇഷാൻ കിഷൻ എന്നിവരെയാണ് പരിഗണിക്കുന്നത്.
ഡേറ്റ വിശകലനത്തിലൂടെ ടീം മാനേജമെന്റിന് ഏറെക്കുറെ ധാരണയുണ്ടെങ്കിലും ആരെ വേണമെന്നു നിശ്ചയിക്കേണ്ടത്. അതിനുള്ള മാർഗമോ? ആ മൂന്നു പേരെയും കളിപ്പിക്കുക തന്നെ? അതിനു രോഹിത്തിനെ തൽക്കാലം പുറത്തിരുത്തേണ്ടി വന്നാൽ അങ്ങനെ!
∙ ‘മാച്ചപ്സ്’ എന്ന ജാലവിദ്യ
എതിർ ടീമിലെ ബാറ്റ്സ്മാൻമാരുടെ ശക്തിദൗർബല്യങ്ങൾ പരിഗണിച്ചാണ് പല ടീമുകളും ബോളർമാർ ഇടങ്കയ്യനാകണോ വലങ്കയ്യനാകണോ എന്നു പോലും തീരുമാനിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ടീം അനലിസ്റ്റുകൾ നൽകുന്ന വിവരങ്ങൾ പരിഗണിച്ചാണ് പരിശീലകരുടെ അന്തിമവിധി. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു ബാറ്റ്സ്മാനെതിരെ ഏതു ബോളറെ ഉപയോഗിക്കണം എന്നു നിശ്ചയിക്കുന്നതും ഡേറ്റ അനലറ്റിക്സിന്റെ സഹായത്തോടെ തന്നെ. പോരാട്ടത്തിനുള്ളിലെ പോരാട്ടങ്ങൾ (matchups) എന്നാണ് ഇതിന്റെ വിളിപ്പേര്.
ഇന്ത്യ– ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നന്നായി പന്തെറിഞ്ഞ ഇംഗ്ലിഷ് സ്പിന്നർ ആദിൽ റഷീദിന്റെ കാര്യത്തിൽ സംഭവിച്ചതു നോക്കാം. രണ്ടാമത്തെ കളിയിൽ ഇന്ത്യൻ നായകൻ വിരാട് കോലിയും ഇഷാൻ കിഷനും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനിടെ സ്ട്രൈക്ക് ബോളറായ റഷീദിനെ ഉപയോഗിക്കാൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ വൈകി. ലെഗ്സ്പിന്നറായ റഷീദിനെ ഇടങ്കയ്യൻ ബാറ്റ്സ്മാനായ ഇഷാൻ കിഷന്റെ മുന്നിലേക്കു വിടുന്നത് ശരിയായ ‘മാച്ചപ്’ അല്ലെന്നു മോർഗനറിയാം. ആ സമയത്ത് മറ്റേതെങ്കിലും ബോളർ വിക്കറ്റ് വീഴ്ത്തിയാൽ എത്തുന്ന പുതിയ ബാറ്റ്സ്മാനെ സമ്മർദത്തിലാക്കാൻ കാത്തുവയ്ക്കുകയായിരുന്നു റഷീദിനെ.
∙ റോയിയുടെ റിവേഴ്സ് സ്വീപ്
രണ്ടാം ട്വന്റി20യിൽ ഇംഗ്ലണ്ടിന്റെ ഇന്നിങ്സിൽ ഓപ്പണർ ജേസൺ റോയ്ക്കെതിരെ ലെഗ്സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ പന്തെറിഞ്ഞതു നോക്കൂ. എല്ലാം ഓഫ് സറ്റംപിനു പുറത്ത്. വിക്കറ്റുകൾ നേരെ എറിഞ്ഞാൽ റോയ് പന്ത് മിഡ്‌വിക്കറ്റ് ബൗണ്ടറിക്കു പുറത്ത് ഗാലറിയിലെത്തിക്കുമെന്ന ഡേറ്റ എല്ലാവർക്കുമറിയാമെന്നാതാണ് ഈ ബോളിങ് രീതിക്കു കാരണം. പന്തുകളെല്ലാം തുടരെ ഓഫ്സ്റ്റംപിനു പുറത്തായതോടെ സഹികെട്ട റോയ് റിവേഴ്സ് സ്വീപ് നടത്താൻ ശ്രമിച്ചു. അഞ്ചാം ശ്രമത്തിലാണ് കണക്ട് ചെയ്യാനായത്.
∙ പണ്ട് ഉണ്ടായിരുന്നെങ്കിൽ!
വിഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ എതിരാളികൾക്കെതിരെ തയാറെടുപ്പു നടത്തുന്ന രീതി ഏറെക്കാലമായി പ്രചാരത്തിലുണ്ടെങ്കിലും ടീം തിരഞ്ഞെടുപ്പിൽ വരെ സാങ്കേതികവിദ്യ നിർണായകമാകുന്ന അവസ്ഥ മുൻപുണ്ടായിരുന്നില്ല. 1989ൽ അരങ്ങേറിയ സച്ചിൻ തെൻഡുൽക്കർ ഓപ്പണറായത് 1994ൽ ആണ്. 2007ൽ കന്നി മത്സരം കളിച്ച രോഹിത് ശർമ ഒന്നാം നമ്പറിൽ ഇറങ്ങിയത് 2011ലും.
അക്കാലങ്ങളിൽ അൽഗൊരിതമോ ഡേറ്റാ അനലിറ്റിക്സോ ഇത്രയും സജീവമായിരുന്നുവെന്നു കരുതുക. സച്ചിന്റെയും രോഹിത്തിന്റെയും ശൈലി ഓപ്പണിങ്ങിനാണ് കൂടുതൽ യോജ്യമെന്നു ടീം മാനേജ്മെന്റുകൾ നേരത്തേ കണ്ടെത്തുമായിരുന്നില്ലേ! ഇതിന്റെ മറുവശമാണ് ഇഷാൻ കിഷൻ. ഓപ്പണറായിത്തന്നെ അരങ്ങേറ്റം!
∙ തത്സമയം അനലിസ്റ്റ്
തത്സമയം തീരുമാനമെടുക്കാൻ ഡേറ്റയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഇക്കാലത്ത് അനലിസ്റ്റുകൾ ആലോചിക്കുന്നത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ട്വന്റി20 പരമ്പരയ്ക്കിടെ ഇംഗ്ലണ്ടിന്റെ അനലിസ്റ്റ് നേഥൻ ലീമോൺ ആണ് ഇതിനു തുടക്കമിട്ടത്. അക്കങ്ങൾ കടലാസിൽ എഴുതി പവിലിയനിലെ ബാൽക്കണിയിൽ ക്ലിപ്ബോർഡുകളിൽ തൂക്കിയിട്ടു. ഇംഗ്ലണ്ട് നായകൻ മോർഗനുള്ള രഹസ്യ സന്ദേശങ്ങളായിരുന്നു ഇവ.
ഈ സീസൺ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനൊപ്പമുണ്ടാകും ലീമോൺ. കൈവിട്ട പന്തും അടിച്ച ഷോട്ടും തിരിച്ചെടുക്കാനാകില്ലെങ്കിലും അനലിസ്റ്റുകൾ എല്ലാം പിടിച്ചെടുക്കുന്നുണ്ട്!
English Summary; Role of Data Analysis in Cricket