പുണെ∙ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തോൽവി ഉറപ്പിച്ച ഇംഗ്ലണ്ടിനെ, വാലറ്റത്തിനൊപ്പം അസാമാന്യ പോരാട്ടവീര്യത്തിലൂടെ വിജയത്തിന്റെ പടിവാതിൽക്കൽ വരെയെത്തിയ സാം കറന്റെ പ്രകടനം കണ്ടപ്പോൾ നിങ്ങളുടെ ഓർമയിലെത്തിയ താരം ആരാണ്? ഒരുകാലത്ത് തോൽവിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തോൽവി ഉറപ്പിച്ച ഇംഗ്ലണ്ടിനെ, വാലറ്റത്തിനൊപ്പം അസാമാന്യ പോരാട്ടവീര്യത്തിലൂടെ വിജയത്തിന്റെ പടിവാതിൽക്കൽ വരെയെത്തിയ സാം കറന്റെ പ്രകടനം കണ്ടപ്പോൾ നിങ്ങളുടെ ഓർമയിലെത്തിയ താരം ആരാണ്? ഒരുകാലത്ത് തോൽവിയുടെ വക്കിൽനിന്ന് ഇന്ത്യയെ വിജയങ്ങളിലേക്ക് കൈപിടിക്കുന്നത് ശീലമാക്കിയ ‘ക്യാപ്റ്റൻ കൂൾ’ മഹേന്ദ്രസിങ് ധോണിയല്ലാതെ മറ്റാരാണത്! ഒരുവശത്ത് വാലറ്റക്കാരെ സംരക്ഷിച്ച് നിർത്തി മറുവശത്ത് ഡബിളുകളിലൂടെയും ബൗണ്ടറികളിലൂടെയും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ധോണിയെ അങ്ങനെ മറക്കാനൊക്കുമോ?

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ അവസാന ഓവറിൽ എല്ലാം കൈവിട്ടുപോയതോടെ മറ്റൊരു ധോണിയാകാനായില്ലെങ്കിലും, സാം കറനെന്ന യുവതാരത്തിൽ ധോണിയുടെ മിന്നലാട്ടങ്ങൾ വെളിവാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇംഗ്ലണ്ടിന്റെ പകരക്കാരൻ നായകൻ ജോസ് ബട്‍ലർ. 83 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 95 റൺസുമായി പുറത്താകാതെ നിന്ന കറൻ അവസാന ഓവർ വരെ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും, അവസാന ചിരി ഇന്ത്യയ്‌ക്കായിരുന്നു. ഏഴു റൺസിന് ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

ADVERTISEMENT

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ കറന്, ഉടൻ തന്നെ ധോണിയെ കണ്ടുമുട്ടാനും അദ്ദേഹത്തോട് സംസാരിക്കാനുമുള്ള അവസരം ലഭിക്കുമെന്ന് ബട്‍ലർ ചൂണ്ടിക്കാട്ടി. മത്സരശേഷം സംസാരിക്കുമ്പോഴാണ് കറനെ ധോണിയുമായി ബട്‌ലർ താരതമ്യം ചെയ്തത്.

‘ഈ ഇന്നിങ്സിനെക്കുറിച്ച് എം.എസ്. ധോണിയുമായി സംസാരിക്കാൻ കറൻ ആഗ്രഹിക്കുന്നുണ്ടാകുമെന്ന് തീർച്ച. മത്സരത്തിൽ ഇംഗ്ലണ്ടിനെ കൈപിടിച്ചു കയറ്റിയ കറന്റെ ഇന്നിങ്സിലുടനീളം ധോണിയുടെ മിന്നലാട്ടങ്ങൾ പലതവണ നാം കണ്ടു. ഐപിഎലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിൽവച്ച് ഈ ഇന്നിങ്സിനേക്കുറിച്ച് സംസാരിക്കാൻ കറന് ഇതിലും നല്ലൊരാളെ കിട്ടാനില്ല’ – ബട്‍ലർ ചൂണ്ടിക്കാട്ടി.

ADVERTISEMENT

‘എം.എസ്. ധോണി എത്രയോ മികച്ച താരമായിരുന്നുവെന്നും ഫിനിഷറായിരുന്നുവെന്നും നമുക്കറിയാം. ധോണിയേപ്പോലുള്ള ഒരു താരത്തിനൊപ്പം ഡ്രസിങ് റൂം പങ്കിടാൻ സാധിക്കുന്നത് ഞങ്ങളുടെ താരങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു പാഠം തന്നെയാണ്. അവരുടെ കണ്ടുമുട്ടൽ ഇപ്പോൾത്തന്നെ എന്നെ ആവേശത്തിലാഴ്ത്തുന്നു’ – ബട്‍ലർ പറഞ്ഞു.

രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം വെറും 43.3 ഓവറിൽ മറികടന്ന ഇംഗ്ലണ്ടിന്, മൂന്നാം ഏകദിനത്തിലെ 330 റൺസ് വിജയലക്ഷ്യവും എത്തിപ്പിടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്ന് ബട്‍ലർ ചൂണ്ടിക്കാട്ടി.

ADVERTISEMENT

‘ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം സന്തോഷത്തോടെയാണ് ഞങ്ങൾ പിന്തുടരാനിറങ്ങിയത്. എത്തിപ്പിടിക്കാവുന്ന ലക്ഷ്യമെന്ന ചിന്തയാണ് ഞങ്ങൾക്കുണ്ടായിരുന്നത്. പക്ഷേ, കൃത്യമായ ഇടവളകളിൽ വിക്കറ്റുകൾ നഷ്ടമായതും മികച്ച കൂട്ടുകെട്ടുകളൊന്നും കണ്ടെത്താനാകാതെ പോയതും തിരിച്ചടിയായി. റൺറേറ്റ് പ്രശ്നമാകില്ലെന്ന് ഉറപ്പായിരുന്നെങ്കിലും വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിച്ചു’ – ബട്‌ലർ പറഞ്ഞു.

‘ചില ചെറിയ കാര്യങ്ങൾ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് തോന്നുന്നു. കഴിഞ്ഞ മത്സരങ്ങളിലേതു പോലെ ബോളിങ്ങിൽ അത്ര അച്ചടക്കം പാലിക്കാൻ ഞങ്ങൾക്കായില്ല. അനായാസം ബൗണ്ടറി നേടാവുന്ന ചില പന്തുകൾ ഞങ്ങൾ എറിഞ്ഞു. ആ ബൗണ്ടറികൾക്കായി അധികം അധ്വാനിക്കേണ്ട കാര്യം പോലും ഇന്ത്യൻ താരങ്ങൾക്കുണ്ടായിരുന്നില്ല. പക്ഷേ, സ്പിന്നർമാർ ചില നിർണായക വിക്കറ്റുകൾ നേടിയതോടെ ഞങ്ങൾ മത്സരത്തിലേക്ക് തിരിച്ചുവന്നു’ – ബട്‍ലർ പറഞ്ഞു.

English Summary: Jos Buttler sees 'shades' of MS Dhoni in Sam Curran