ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് നയിക്കും. ഇന്ത്യ–ഇംഗ്ലണ്ട് ഏകദിന പരമ്പരയ്‌ക്കിടെ പരുക്കേറ്റ ശ്രേയസ് അയ്യർക്ക് ഐപിഎലിൽ കളിക്കാനാകാത്ത സാഹചര്യത്തിലാണ് ക്യാപ്റ്റൻ സ്ഥാനം പന്തിനു നൽകിയത്. ഇരുപത്തിമൂന്നുകാരനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് നയിക്കും. ഇന്ത്യ–ഇംഗ്ലണ്ട് ഏകദിന പരമ്പരയ്‌ക്കിടെ പരുക്കേറ്റ ശ്രേയസ് അയ്യർക്ക് ഐപിഎലിൽ കളിക്കാനാകാത്ത സാഹചര്യത്തിലാണ് ക്യാപ്റ്റൻ സ്ഥാനം പന്തിനു നൽകിയത്. ഇരുപത്തിമൂന്നുകാരനായ പന്തിനെ ക്യാപ്റ്റനായി അവരോധിച്ച വിവരം ട്വിറ്ററിലൂടെയാണ് ഡൽഹി ക്യാപിറ്റൽസ് പരസ്യമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഏപ്രിൽ 10ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഡൽഹിയുടെ ആദ്യ മത്സരം.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്ത്, കോലിയുടെ അഭാവത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാറുള്ള അജിൻക്യ രഹാനെ, മുൻപ് കിങ്സ് ഇലവൻ പഞ്ചാബിനെ നയിച്ച പരിചയമുള്ള രവിചന്ദ്രൻ അശ്വിൻ, സീനിയർ താരം ശിഖർ ധവാൻ തുടങ്ങിയവരെ മാറ്റിനിർത്തിയാണ് താരതമ്യേന പുതുമുഖമായ പന്തിനെ ഡൽഹി ക്യാപ്റ്റൻ സ്ഥാനത്ത് അവരോധിക്കുന്നത് എന്നത് ശ്രദ്ധേയം. കഴിഞ്ഞ സീസണിൽ ഡൽഹിയുടെ വൈസ് ക്യാപ്റ്റനായിരുന്നു പന്ത്.

ADVERTISEMENT

‘ഡൽഹിയിലാണ് ഞാൻ വളർന്നത്. ആറു വർഷം മുൻപ് ഐപിഎൽ കരിയർ ആരംഭിച്ചതും ഡൽഹി ക്യാപിറ്റൽസിലൂടെയാണ്. ഈ ടീമിനെ എന്നെങ്കിലും നയിക്കുകയെന്നത് എന്റെ സ്വപ്നമായിരുന്നു. ഇന്ന് ആ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ഈ തീരുമാനം എന്നെ എളിമപ്പെടുത്തുന്നു. ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഞാൻ യോഗ്യനാണെന്ന് തീരുമാനിച്ച ടീം ഉടമകൾക്ക് നന്ദി. ഏറ്റവും മികച്ച കോച്ചിങ് സ്റ്റാഫും കഴിവു തെളിയിച്ച ഒരു കൂട്ടും സീനിയർ താരങ്ങളും ഒപ്പമുള്ളപ്പോൾ, ഡൽഹി ക്യാപിറ്റൽസിനായി എന്റെ കഴിവിന്റെ പരമാവധി നൽകാൻ ഞാൻ കാത്തിരിക്കുന്നു’ – പന്ത് പ്രതികരിച്ചു.

രാജ്യാന്തര കരിയറിൽ തിളങ്ങുന്ന കാലയളവിലൂടെ കടന്നുപോകുന്ന പന്തിന് ലഭിച്ച ഉജ്വലമായ അവസരമാണ് ഇതെന്ന് ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ് പ്രതികരിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ ടെസ്റ്റ് പരമ്പരകളിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയ പന്ത്, ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളിലും തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.

ADVERTISEMENT

‘ശ്രേയർ അയ്യർക്കു കീഴിലുള്ള കഴിഞ്ഞ രണ്ടു സീസണുകളും മികച്ചതായിരുന്നു. ആ സീസണുകളിൽ ടീം ഉണ്ടാക്കിയ ഫലത്തിൽത്തന്നെ അതു വ്യക്തമാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെ പുറത്തെടുത്ത തകർപ്പൻ പ്രകടനം, ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം പന്തിന് നൽകും. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാനുള്ള അവസരത്തിനായി പരിശീലക സംഘം കാത്തിരിക്കുന്നു’ – പോണ്ടിങ് പറഞ്ഞു.

English Summary: Rishabh Pant to lead Delhi Capitals in IPL 2021