മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ എട്ടു ടീമുകളും വാങ്ങാൻ മടിച്ച ഇംഗ്ലിഷ് ഓപ്പണർ ജേസൺ റോയിക്ക് ഒടുവിൽ ‘ഭാഗ്യത്തിന്റെ’ അകമ്പടിയോടെ ഐപിഎലിൽ ഇടം! ലേലത്തിൽ ആരും ഗൗനിച്ചില്ലെങ്കിലും ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൺറൈസേഴ്സ് ഹൈദരാബാദാണ് റോയിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ എട്ടു ടീമുകളും വാങ്ങാൻ മടിച്ച ഇംഗ്ലിഷ് ഓപ്പണർ ജേസൺ റോയിക്ക് ഒടുവിൽ ‘ഭാഗ്യത്തിന്റെ’ അകമ്പടിയോടെ ഐപിഎലിൽ ഇടം! ലേലത്തിൽ ആരും ഗൗനിച്ചില്ലെങ്കിലും ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൺറൈസേഴ്സ് ഹൈദരാബാദാണ് റോയിയെ ടീമിലെടുത്തത്. ലേലത്തിൽ താരത്തിന്റെ അടിസ്ഥാന വിലയായിരുന്ന രണ്ടു കോടി രൂപ നൽകിയാണ് സൺറൈസേഴ്സ് റോയിയെ സ്വന്തമാക്കിയത്.

സൺറൈസേഴ്സിന്റെ ഓസീസ് താരം മിച്ചൽ മാർഷ് വ്യക്തിപരമായ കാരണങ്ങളാൽ ഈ സീസണിൽ കളിക്കുന്നില്ലെന്ന് തീരുമാനിച്ചതാണ് റോയിക്ക് ഐപിഎലിലേക്ക് വഴിയൊരുക്കിയത്. മാർഷിന് പകരക്കാരനായാണ് റോയി സൺറൈസേഴ്സിലെത്തിയത്. ഐപിഎൽ നിഷ്കർഷിക്കുന്നത്ര നീണ്ട കാലയളവിൽ ബയോ സെക്യുർ ബബ്ളിൽ കഴിയാനുള്ള വിമുഖത പരസ്യമാക്കിയാണ് മാർഷിന്റെ പിൻമാറ്റം.

ADVERTISEMENT

ഐപിഎലിന് മുന്നോടിയായി എട്ടു ടീമുകളിലെയും താരങ്ങൾ നിലവിൽ മുംബൈയിലും ചെന്നൈയിലുമായി ക്വാറന്റീനിലാണ്. 50 ദിവസം നീണ്ടുനിൽക്കുന്ന ഐപിഎൽ 14–ാം സീസൺ ഏപ്രിൽ ഒൻപതിനാണ് ആരംഭിക്കുന്നത്.

സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്ന മിച്ചൽ മാർഷിന് കഴിഞ്ഞ സീസണും ഏതാണ്ട് പൂർണമായും നഷ്ടമായിരുന്നു. അന്ന് ഉദ്ഘാടന മത്സരത്തിൽ പരുക്കേറ്റതോടെയാണ് താരം ടൂർണമെന്റിന് പുറത്തായത്. ആദ്യ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നാലു ബോളുകൾ മാത്രമെറിഞ്ഞാണ് മാർഷ് പിൻമാറിയത്. രണ്ടു കോടി രൂപയ്ക്ക് സ്വന്തമാക്കിയ മാർഷിന് പകരം, വെസ്റ്റിൻഡീസ് നായകനായിരുന്ന ജേസൺ ഹോൾഡറാണ് തുടർന്ന് സൺറൈസേഴ്സിനായി കളിച്ചത്. 2010ൽ ഐപിഎലിൽ അരങ്ങേറിയ മാർഷ് ഇതുവരെ 21 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 20 വിക്കറ്റും 225 റൺസുമാണ് സമ്പാദ്യം.

ADVERTISEMENT

മുൻപ് ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന റോയി, വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നില്ല. തുടർന്ന് ക്ലബ് താരത്തെ റിലീസ് ചെയ്തു. ഇത്തവണത്തെ താരലേലത്തിൽ രണ്ടു കോടി രൂപ അടിസ്ഥാന വിലയുമായി റോയിയും ഉണ്ടായിരുന്നെങ്കിലും ആരും താരത്തെ വാങ്ങാൻ താൽപര്യം കാട്ടിയില്ല. ലേലത്തിൽ ആരും വാങ്ങാത്തതിലുള്ള നിരാശ റോയി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

അടുത്തിടെ സമാപിച്ച ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ പുറത്തെടുത്ത ഭേദപ്പെട്ട പ്രകടനമാണ് ഒരിക്കൽക്കൂടി റോയിക്ക് ഐപിഎലിൽ അവസരമൊരുക്കിയത്. അഞ്ച് കളികളിൽനിന്ന് 144 റൺസാണ് റോയി നേടിയത്. ഏകദിനത്തിൽ 46, 55, 14 എന്നിങ്ങനെയായിരുന്നു റോയിയുടെ സ്കോറുകൾ. ഐപിഎലിൽ ഇതുവരെ എട്ട് മത്സരങ്ങൾ കളിച്ച റോയി, 29 ശരാശരിയിലും 133.58 സ്ട്രൈക്ക് റേറ്റിലുമായി 179 റൺസ് നേടിയിട്ടുണ്ട്. 2016ലെ ഐപിൽ ചാംപ്യൻമാരായ സൺറൈസേഴ്സ്, ഈ സീസണിലെ ആദ്യ മത്സരത്തിൽ ഏപ്രിൽ 11ന് ചെന്നൈയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.

ADVERTISEMENT

English Summary: Sunrisers Hyderabad all-rounder Mitchell Marsh pulls out of IPL 2021, Jason Roy named replacement