മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിനെ വയസ്സൻ പടയെന്നു പറഞ്ഞ് എഴുതിത്തള്ളാൻ വരട്ടെ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും സമഗ്രാധിപത്യം പുലർത്തിയ ചെന്നൈയ്ക്ക്, പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ അനായാസ വിജയം. മഹേന്ദ്രസിങ് ധോണിക്കു കീഴിൽ ഒറ്റക്കെട്ടായി അണിനിരന്ന ചെന്നൈ,

മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിനെ വയസ്സൻ പടയെന്നു പറഞ്ഞ് എഴുതിത്തള്ളാൻ വരട്ടെ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും സമഗ്രാധിപത്യം പുലർത്തിയ ചെന്നൈയ്ക്ക്, പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ അനായാസ വിജയം. മഹേന്ദ്രസിങ് ധോണിക്കു കീഴിൽ ഒറ്റക്കെട്ടായി അണിനിരന്ന ചെന്നൈ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിനെ വയസ്സൻ പടയെന്നു പറഞ്ഞ് എഴുതിത്തള്ളാൻ വരട്ടെ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും സമഗ്രാധിപത്യം പുലർത്തിയ ചെന്നൈയ്ക്ക്, പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ അനായാസ വിജയം. മഹേന്ദ്രസിങ് ധോണിക്കു കീഴിൽ ഒറ്റക്കെട്ടായി അണിനിരന്ന ചെന്നൈ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിനെ വയസ്സൻ പടയെന്നു പറഞ്ഞ് എഴുതിത്തള്ളാൻ വരട്ടെ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും സമഗ്രാധിപത്യം പുലർത്തിയ ചെന്നൈയ്ക്ക്, പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ അനായാസ വിജയം. മഹേന്ദ്രസിങ് ധോണിക്കു കീഴിൽ ഒറ്റക്കെട്ടായി അണിനിരന്ന ചെന്നൈ, ആറു വിക്കറ്റിനാണ് പഞ്ചാബ് കിങ്സിനെ തകർത്തുവിട്ടത്. പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം 26 പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ ചെന്നൈ മറികടന്നു.

ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടി വൺഡൗണായെത്തിയ ഓൾറൗണ്ടർ മോയിൻ അലിയാണ് ചെന്നൈയുടെ ടോപ് സ്കോറർ. 31 പന്തുകൾ നേരിട്ട അലി, ഏഴു ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്ത് പുറത്തായി. ഓപ്പണറായെത്തിയ ഫാഫ് ഡുപ്ലേസി 33 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 36 റൺസുമായി പുറത്താകാതെ നിന്നു.

ADVERTISEMENT

ചെന്നൈ നിരയിൽ ഓപ്പണർ ഋതുരാജ് ഗെയ്‍ക്‌വാദ്, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു എന്നിവർ നിരാശപ്പെടുത്തി. ഗെയ്ക്‌വാദ് 16 പന്തുകൾ നേരിട്ട് അഞ്ചു റൺസുമായി പുറത്തായി. ടീം വിജയത്തിന് തൊട്ടരികെ നിൽക്കെ അനാവശ്യ തിടുക്കം കാട്ടിയാണ് റെയ്നയും റായുഡവും മടങ്ങിയത്. സുരേഷ് റെയ്ന ഒൻപതു പന്തിൽ എട്ടു റൺസെടുത്തപ്പോൾ, അമ്പാട്ടി റായുഡു ഗോൾഡൻ ‍ഡക്കായി. സാം കറൻ നാലു പന്തിൽ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.

പഞ്ചാബിനായി മുഹമ്മദ് ഷമി നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ് രണ്ട് ഓവറിൽ ഏഴു റൺസ് വഴങ്ങിയും മുരുകൻ അശ്വിൻ മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

ADVERTISEMENT

∙ എറിഞ്ഞുപിടിച്ച് ചെന്നൈ

നേരത്തെ, ന്യൂബോളിൽ വിസ്മയം തീർത്ത ചെന്നൈ സൂപ്പർ കിങ്സ് താരം ദീപക് ചാഹർ, ഫീൽഡിൽ മിന്നൽപ്പിണറായി മാറിയ രവീന്ദ്ര ജഡേജ എന്നിവർക്കു മുന്നിൽ തകർന്നടിഞ്ഞാണ് പഞ്ചാബ് കിങ്സ് 106 റൺസിന് പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ്, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 106 റൺസിൽ ഒതുങ്ങിയത്. നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ദീപക് ചാഹറാണ് പഞ്ചാബിനെ തകർത്തത്. തകർപ്പൻ ഫീൽഡിങ്ങിലൂടെ രവീന്ദ്ര ജഡേജയും കരുത്തുകാട്ടി.

ADVERTISEMENT

താരലേലത്തിൽ അപ്രതീക്ഷിത കോടിപതിയായി ഉയർന്നുവന്ന തമിഴ്നാട് താരം ഷാരൂഖ് ഖാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 36 പന്തുകൾ നേരിട്ട ഷാരൂഖ്, നാലു ഫോറും രണ്ടു സിക്സും സഹിതം 47 റൺസുമായി അവസാന ഓവറിൽ പുറത്തായി. ഷാരൂഖിനു പുറമെ പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. ക്രിസ് ഗെയ്‍ൽ (10 പന്തിൽ 10), ദീപക് ഹൂഡ (15 പന്തിൽ 10), ജൈ റിച്ചാർഡ്സൻ (22 പന്തിൽ 15) എന്നിവർ മാത്രം. മുഹമ്മദ് ഷമി ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

ഓപ്പണറും ക്യാപ്റ്റനുമായ കെ.എൽ. രാഹുൽ (ഏഴു പന്തിൽ അഞ്ച്), മായങ്ക് അഗർവാൾ (0), നിക്കോളാസ് പുരാൻ (0), മുരുകൻ അശ്വിൻ (14 പന്തിൽ ആറ്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ന്യൂബോളിൽ വിസ്മയം സൃഷ്ടിക്കുന്ന പ്രതാപകാലത്തേക്ക് തിരിച്ചെത്തിയ ചാഹർ ആഞ്ഞടിച്ചതോടെ ഒരു ഘട്ടത്തിൽ അഞ്ചിന് 26 റൺസ് എന്ന നിലയിലായിരുന്നു പഞ്ചാബ്. പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് ഷാരൂഖ് ഖാൻ നടത്തിയ രക്ഷാപ്രവർത്തനമാണ് അവരെ തുണച്ചത്. ആറാം വിക്കറ്റിൽ ജൈ റിച്ചാർഡ്സനൊപ്പം 35 പന്തിൽ 31 റൺസ്, ഏഴാം വിക്കറ്റിൽ മുരുകൻ അശ്വിനൊപ്പം 28 പന്തിൽ 30 എന്നിങ്ങനെ കൂട്ടിച്ചേർത്താണ് ഷാരൂഖ് പഞ്ചാബിനെ കരകയറ്റിയത്.

ദീപക് ചാഹറിനു പുറമെ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത മോയിൻ അലി, രണ്ട് ഓവറിൽ 10 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഡ്വെയിന്‍ ബ്രാവോ, മൂന്ന് ഓവറിൽ 12 റൺസ് വഴങ്ി ഒരു വിക്കറ്റെടുത്ത സാം കറൻ എന്നിവരും ചെന്നൈയ്ക്കായി തിളങ്ങി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയ രവീന്ദ്ര ജഡേജയും ശ്രദ്ധ കവർന്നു. ചെന്നൈ നിരയിൽ ശരാശരി ആറു റൺസിലധികം വിട്ടുകൊടുത്തത് നാല് ഓവറിൽ 35 റൺസ് വഴങ്ങിയ ഷാർദുൽ ഠാക്കൂർ മാത്രം.

English Summary: Punjab Kings vs Chennai Super Kings, 8th Match - Live Cricket Score

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT