അംപയർ, ആ ഒരു മിനിറ്റ് നിങ്ങളാണ് പാഴാക്കിയത്: ഓർമിപ്പിച്ച് ക്യാപ്റ്റൻ പന്ത്!
മുംബൈ∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ പോരാട്ടത്തിനിടെ മത്സരം വൈകുന്നത് തന്റെ കുറ്റം കൊണ്ടല്ലെന്ന് അംപയറെ ഓർമിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിന്റെ ‘പഞ്ച് ഡയലോഗ്’. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ബാറ്റു ചെയ്യുന്നതിനിടെയാണ് അംപയറിനുള്ള ഋഷഭ് പന്തിന്റെ ഓർമപ്പെടുത്തൽ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്.

മുംബൈ∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ പോരാട്ടത്തിനിടെ മത്സരം വൈകുന്നത് തന്റെ കുറ്റം കൊണ്ടല്ലെന്ന് അംപയറെ ഓർമിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിന്റെ ‘പഞ്ച് ഡയലോഗ്’. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ബാറ്റു ചെയ്യുന്നതിനിടെയാണ് അംപയറിനുള്ള ഋഷഭ് പന്തിന്റെ ഓർമപ്പെടുത്തൽ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഇത് വൈറലാകുകയും ചെയ്തു.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രാജസ്ഥാൻ റോയൽസ് ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. മത്സരത്തിനിടെ മൈതാനത്ത് 30 വാരയ്ക്കു പുറത്ത് അനുവദനീയമായതിലും കൂടുതൽ പേർ ഫീൽഡ് ചെയ്യുന്നുണ്ടോ എന്ന സംശയത്തെ തുടർന്ന് ഫീൽഡ് അംപയർ മത്സരം നിർത്തിവച്ചു.
മത്സരം വൈകുന്നുവെന്ന് മനസ്സിലാക്കിയ പന്ത് ഉടനെ വിക്കറ്റിനു പിന്നിൽ നിന്ന് ഇക്കാര്യം അംപയറിന്റെ ശ്രദ്ധയിൽപ്പെടുത്തി.
‘അംപയർ, ഈ ഒരു മിനിറ്റ് താങ്കളാണ് മത്സരം വൈകിച്ചത്.’
പന്തിന്റെ പ്രതികരണം സ്റ്റംപ് മൈക്കിൽ പതിഞ്ഞതോെട സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒട്ടേറെപ്പേരാണ് പന്തിന്റെ ഡയലോഗിനോടു പ്രതികരിച്ച് രംഗത്തെത്തിയത്.
ഓവറുകൾ നിശ്ചിത സമയത്തിനുള്ളിൽ എറിഞ്ഞുതീർക്കാൻ ഐപിഎൽ അധികൃതർ കര്‍ശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സമയപരിധി പിന്നിട്ടാൽ ടീം ക്യാപ്റ്റന് കനത്ത പിഴ ചുമത്താനാണ് തീരുമാനം. ഇതനുസരിച്ച് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
English Summary: Rishabh Pant in cheeky exchange with umpire to avoid over-rate fine