ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ വിജയമുറപ്പിച്ച മത്സരങ്ങൾ പോലും കൈവിട്ട് തോൽവികളിൽ ‘ഹാട്രിക്’ തികച്ചിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. മുംബൈ ഇന്ത്യൻ‌സിനെതിരായ മത്സരത്തിലും ദയനീയമായി തോറ്റതോടെ ടീമിനുനേരെ വിമർശനങ്ങളും ശക്തം. സൺറൈസേഴ്സ് നിരയിലെ ഇന്ത്യൻ താരങ്ങളുടെ ദയനീയ പ്രകടനമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ വിജയമുറപ്പിച്ച മത്സരങ്ങൾ പോലും കൈവിട്ട് തോൽവികളിൽ ‘ഹാട്രിക്’ തികച്ചിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. മുംബൈ ഇന്ത്യൻ‌സിനെതിരായ മത്സരത്തിലും ദയനീയമായി തോറ്റതോടെ ടീമിനുനേരെ വിമർശനങ്ങളും ശക്തം. സൺറൈസേഴ്സ് നിരയിലെ ഇന്ത്യൻ താരങ്ങളുടെ ദയനീയ പ്രകടനമാണ് ടീമിന്റെ മോശം പ്രകടനത്തിനു പിന്നിലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും ബാറ്റ്സ്മാൻമാരുടെ. മനീഷ് പാണ്ഡെ, വിജയ് ശങ്കർ, അബ്ദുൽ സമദ് തുടങ്ങി ആദ്യത്തെ മൂന്നു മത്സരങ്ങളിൽ അവസരം ലഭിച്ച ഇന്ത്യൻ താരങ്ങളെല്ലാം ബാറ്റിങ്ങിൽ നിരാശപ്പെടുത്തി.

ആദ്യ മത്സരത്തിൽ അർധസെഞ്ചുറിയും രണ്ടാം മത്സരത്തിൽ 38 റൺസും നേടിയിട്ടും വിമർശനങ്ങളേറ്റ് വലയുകയാണ് അവരുടെ കർണാടക താരം മനീഷ് പാണ്ഡെ. ക്രീസിലുറച്ചു നിൽക്കുമ്പോഴും വിജയം ലക്ഷ്യമിട്ട് ബാറ്റു ചെയ്യാൻ താരത്തിന് സാധിക്കാത്തതാണ് വിമർശനം ക്ഷണിച്ചുവരുത്തുന്നത്. താരം കൂടുതൽ സമയം ക്രീസിൽനിന്നാൽ അത് ടീമിന്റെ തോൽവിക്കേ ഉപകരിക്കൂ എന്ന മട്ടിലുള്ള കണക്കുകളും കഴിഞ്ഞ ദിവസം പുറത്തുവന്നു.

ADVERTISEMENT

ഇതിനിടെ, മനീഷ് പാണ്ഡെയ്ക്ക് കുറച്ചുദിവസം വിശ്രമം അനുവദിക്കണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ പ്രഗ്യാൻ ഓജ. മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ഏഴു പന്തിൽ രണ്ടു റൺസെടുത്ത് പാണ്ഡെ പുറത്തായ സാഹചര്യത്തിലാണ് ഓജയുടെ നിർദ്ദേശം.

മുംബൈ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന്, ഓപ്പണിങ് വിക്കറ്റിൽ 67 റൺസിന്റെ മികച്ച കൂട്ടുകെട്ട് സമ്മാനിച്ച് ജോണി ബെയർസ്റ്റോ – ഡേവിഡ് വാർണർ സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ, സ്കോർ 67ൽ നിൽക്കെ ബെയർസ്റ്റോ പുറത്തായത് വഴിത്തിരിവായി. തൊട്ടുപിന്നാലെ വണ്‍ഡൗണായി ക്രീസിലെത്തിയ പാണ്ഡെ, ഏഴു പന്തുകൾ നേരിട്ട രണ്ടു റൺസുമായി പുറത്താകുമ്പോൾ ടീമിന്റെ സ്കോർ 71 മാത്രം. ഈ സാഹചര്യത്തിൽ കേദാർ ജാദവിന് അവസരം നൽകണമെന്നും ഓജ അഭിപ്രായപ്പെട്ടു. ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ റിലീസ് ചെയ്ത ജാദവിനെ, അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്സ് ടീമിലെത്തിച്ചത്.

ADVERTISEMENT

‘ഇപ്പോഴത്തെ ടീമിൽ കേദാർ ജാവിനെപ്പോലെ ഒരു താരമുള്ളത് നല്ലതാണ്. സൺറൈസേഴ്സിന്റെ ഇപ്പോഴത്തെ മധ്യനിര നോക്കൂ. ഓപ്പണിങ്ങിൽ ബെയർസ്റ്റോയും വാർണറും നടത്തുന്ന കഠിനാധ്വാനം തുടർന്നുകൊണ്ടുപോകാൻ അവർക്കാകുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മനീഷ് പാണ്ഡെയെ അടുത്ത കുറച്ചുകളികളിൽ കളിപ്പിക്കാതെ വിശ്രമം അനുവദിക്കുന്നത് നന്നായിരിക്കും’ – ഓജ ചൂണ്ടിക്കാട്ടി.

‘ഇനിയും ചെന്നൈയിൽ മത്സരങ്ങൾ ബാക്കിയുള്ളതിനാൽ കേദാർ ജാദവിനെ തീർച്ചയായും ആശ്രയിക്കാം. അവിടെ കളിച്ച് പരിചയമുള്ള താരമാണ് ജാദവ്. മാത്രമല്ല, ബാറ്റിങ്ങിന് കുറച്ചുകൂടി സ്ഥിരത നൽകാനും ഓഫ് സ്പിന്നുമായി ടീമിനെ സഹായിക്കാനും ജാദവിനു കഴിയും’ – ഓജ ചൂണ്ടിക്കാട്ടി.

ADVERTISEMENT

‘ബാറ്റിങ് ഓർഡറിൽ വൺഡൗൺ പൊസിഷൻ ഏറെ പ്രധാനപ്പെട്ടതാണ്. അവിടെ ബാറ്റു ചെയ്യുമ്പോൾ പാണ്ഡെ മികവു കാട്ടിയേ തീരൂ. ഓരോ മത്സരം കഴിയുമ്പോഴും അദ്ദേഹത്തിനുള്ള സമ്മർദ്ദം കൂടി വരികയാണ്. മനീഷ് പാണ്ഡെയുടെ പ്രകടനം ശരാശരിക്കും താഴെയാണെന്ന് കളി കാണുന്ന എല്ലാവർക്കും അറിയാം. ഫോമിലല്ലാത്ത താരങ്ങളെ ഇടയ്ക്കൊന്ന് പുറത്തിരുത്തുന്നത് നല്ലതാണ്. സ്വന്തം കളിയെക്കുറിച്ച് വിചിന്തനം നടത്തി തിരിച്ചുവരാൻ അത് അവരെ സഹായിക്കും’ – ഓജ ചൂണ്ടിക്കാട്ടി.

English Summary: Will be good for Manish Pandey if he gets a break for couple of games, says Pragyan Ojha