പലവട്ടം വിരമിച്ച അഫ്രീദി, തിരിച്ചെത്തി ലോക കിരീടം നേടിയ ഇമ്രാൻ; ഇനി ഡിവില്ലിയേഴ്സ്!
ആരവങ്ങൾക്കും ആരാധകർക്കും നടുവിൽ ജീവിക്കുന്നവരാണ് കായിക താരങ്ങൾ. പെട്ടെന്നൊരു ദിവസം വിരമിക്കുമ്പോൾ വലിയൊരു ശൂന്യതയാകും മുന്നിൽ. അതു തിരിച്ചറിഞ്ഞ ദിവസം മുതൽ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചുവരവിന് ഒരുങ്ങിയിരിപ്പാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ എബി
ആരവങ്ങൾക്കും ആരാധകർക്കും നടുവിൽ ജീവിക്കുന്നവരാണ് കായിക താരങ്ങൾ. പെട്ടെന്നൊരു ദിവസം വിരമിക്കുമ്പോൾ വലിയൊരു ശൂന്യതയാകും മുന്നിൽ. അതു തിരിച്ചറിഞ്ഞ ദിവസം മുതൽ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചുവരവിന് ഒരുങ്ങിയിരിപ്പാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ എബി
ആരവങ്ങൾക്കും ആരാധകർക്കും നടുവിൽ ജീവിക്കുന്നവരാണ് കായിക താരങ്ങൾ. പെട്ടെന്നൊരു ദിവസം വിരമിക്കുമ്പോൾ വലിയൊരു ശൂന്യതയാകും മുന്നിൽ. അതു തിരിച്ചറിഞ്ഞ ദിവസം മുതൽ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചുവരവിന് ഒരുങ്ങിയിരിപ്പാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ എബി
ആരവങ്ങൾക്കും ആരാധകർക്കും നടുവിൽ ജീവിക്കുന്നവരാണ് കായിക താരങ്ങൾ. പെട്ടെന്നൊരു ദിവസം വിരമിക്കുമ്പോൾ വലിയൊരു ശൂന്യതയാകും മുന്നിൽ. അതു തിരിച്ചറിഞ്ഞ ദിവസം മുതൽ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചുവരവിന് ഒരുങ്ങിയിരിപ്പാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ എബി ഡിവില്ലിയേഴ്സ്. മൂന്നു തവണ മികച്ച രാജ്യാന്തര ഏകദിന താരമായി ഐസിസി തിരഞ്ഞെടുക്കപ്പെട്ട ഡിവില്ലിയേഴ്സ് ഉജ്വല ഫോമിൽ തുടരുമ്പോഴാണ് 2019ൽ വിരമിക്കൽ പ്രഖ്യാപിച്ചത്. അതും ഇംഗ്ലണ്ടിലെ ഏകദിന ലോകകപ്പ് ചാംപ്യൻഷിപ്പിനു തൊട്ടുമുൻപ്. ഇതോടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ നിരാശയിലായി. മാസ്മരികത നിറഞ്ഞ ആ ബാറ്റിങ് സൗന്ദര്യം ഇനി കാണാനാകില്ലല്ലോ എന്നു രാജ്യഭേദമില്ലാതെ അവർ നെടുവീർപ്പിട്ടു. 34 വയസ്സായിരുന്നു അന്ന് ഡിവില്ലിേയഴ്സിനു പ്രായം.
കുടുംബത്തോടൊപ്പം കഴിഞ്ഞ നീണ്ട ഇടവേളയ്ക്കിടയിൽ ക്രിക്കറ്റിനെ ഡിവില്ലിയേഴ്സുമായി ചേർത്തുനിർത്തിയത് ഐപിഎൽ മാത്രമായിരുന്നു.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഡിവില്ലിയേഴ്സ് റൺസ് വാരിക്കൂട്ടിയതു കണ്ട ആരാധകർ തീർത്തു പറഞ്ഞു, ഡിവില്ലിയേഴ്സിൽ ക്രിക്കറ്റിനുള്ള ഊർജം ഇനിയും ബാക്കിയുണ്ട്. ഏറെ വൈകാതെ അദ്ദേഹവും അതു തിരിച്ചറിഞ്ഞു തുടങ്ങി. ടീമിന് ആവശ്യമുണ്ടെങ്കിൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങാൻ സന്നദ്ധനാണെന്ന് തുറന്നു പറയുകയും ചെയ്തു.
മടങ്ങിവരവിനുള്ള തന്റെ മോഹം ആവർത്തിച്ചിരിക്കുകയാണ് ഡിവില്ലിയേഴ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ച 76 റൺസ് ഇന്നിങ്സിനൊടുവിലാണ് അദ്ദേഹം അടുത്ത ട്വന്റി20 ലോകകപ്പിൽ കളിക്കാനുള്ള ആഗ്രഹം അറിയിച്ചത്.
‘ദക്ഷിണാഫ്രിക്കയ്ക്കായി പാഡണിയാൻ ആഗ്രഹമുണ്ട്. കോച്ച് മാർക്ക് ബൗച്ചറോട് സംസാരിച്ചിട്ടുണ്ട്. ടീമിൽ എനിക്കു ഇടമുണ്ടെങ്കിൽ തീർച്ചയായും കളിക്കും.’ – ഡിവില്ലിയേഴ്സ് പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം തിരിച്ചെത്തുന്ന ആദ്യ താരമല്ല ഇദ്ദേഹം. തീരുമാനം തെറ്റിപ്പോയി എന്നു ബോധ്യപ്പെട്ട് തിരിച്ചെത്തിയ അഞ്ചു പ്രമുഖരെക്കുറിച്ച്...
∙ ഷാഹിദ് അഫ്രിദി
കൂടുതൽ തവണ വിരമിച്ച ശേഷം മടങ്ങി വന്നതിലുള്ള റെക്കോർഡ് പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്കാണ്. 2010ൽ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അഫ്രീദി ഒരേയൊരു മത്സരത്തിനു ശേഷം വിരമിക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനു പറ്റിയ ആളല്ല താനെന്നു വിലയിരുത്തിയായിരുന്നു വിരമിക്കൽ. തൊട്ടടുത്ത വർഷം ലോകകപ്പിൽ സെമിഫൈനൽ തോൽവിക്കു പിന്നാലെ വീണ്ടും വിരമിച്ചു. ക്യാപ്റ്റൻ സ്ഥാനത്തു മിസ്ബ ഉൾ ഹഖിനെ നിയമിച്ചപ്പോഴായിരുന്നു മൂന്നാമത്തെ വിരമിക്കൽ പ്രഖ്യാപനം. മൂന്നു തവണയും വലിയ സമ്മർദമൊന്നും ഇല്ലാതെ തന്നെ അഫ്രീദി സജീവ ക്രിക്കറ്റിലേക്കു തിരിച്ചെത്തി.
∙ കെവിൻ പീറ്റേഴ്സൺ
2011ലായിരുന്നു പീറ്റേഴ്സന്റെ വിരമിക്കൽ. ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നട്ടെല്ലായിരുന്ന പീറ്റേഴ്സൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചു. ഏകദിന ക്രിക്കറ്റിൽ സമാനതകളില്ലാത്ത ബാറ്റ്സ്മാനായിരുന്ന പീറ്റേഴ്സൺ, കോച്ച് പീറ്റർ മൂർസുമായുള്ള തർക്കങ്ങളെ തുടർന്നാണ് വിരമിച്ചത്. മാസങ്ങൾക്കുള്ളിൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തിയെങ്കിലും ദക്ഷിണാഫ്രിക്കൻ വംശജനായ പീറ്റേഴ്സണിന്റെ ഇംഗ്ലണ്ട് ബോർഡുമായുള്ള ബന്ധം പിന്നീടങ്ങോട്ട് സുഖകരമായില്ല.
∙ ഇമ്രാൻ ഖാൻ
വിരമിച്ച ശേഷം തിരിച്ചുവരവു നടത്തി ചരിത്രത്തിലിടം നേടിയത് പാക്കിസ്ഥാന്റെ ഇമ്രാൻ ഖാനാണ്. 1987ലെ ലോകകപ്പ് തോൽവിക്കു പിന്നാലെയായിരുന്നു ഇമ്രാന്റെ വിരമിക്കൽ പ്രഖ്യാപനം. തീരുമാനം പിൻവലിക്കണമെന്ന് അഭ്യർഥിച്ച് പാക്ക് പ്രസിഡന്റ് സാക്ഷാൽ സിയ ഉൾ ഹഖ് തന്നെ രംഗത്തെത്തി. രാജ്യത്തിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റൻ എന്ന ബഹുമതിയോടെ 1992ൽ പടിയിറങ്ങാൻ ഇമ്രാന് അവസരമൊരുങ്ങിയതും അങ്ങനെയാണ്. ആ വിജയമാണ് ഇമ്രാന് രാഷ്ട്രീയത്തിലേക്കുള്ള വാതിൽ തുറന്നു നൽകിയതും.
∙ കാൾ ഹൂപ്പർ
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്ന വെസ്റ്റിൻഡീസിന്റെ കാൾ ഹൂപ്പർ 1999 ലോകകപ്പിനു മാസങ്ങൾ ബാക്കിയുള്ളപ്പോഴാണ് 33–ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചത്. 5000 റൺസും 100 വിക്കറ്റും തികച്ച ആദ്യ താരമായിരുന്ന ഹൂപ്പറിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന്റെ കാരണം ഇന്നും അജ്ഞാതം. 2001ൽ ക്രിക്കറ്റിൽ തിരിച്ചെത്തിയ ഹൂപ്പറാണ് 2003 ലോകകപ്പിൽ വെസ്റ്റിൻഡീസിനെ നയിച്ചത്. രണ്ടാം റൗണ്ട് കാണാതെ വെസ്റ്റിൻഡീസ് പുറത്തായതിനു പിന്നാലെ ഹൂപ്പറും ക്രിക്കറ്റിനോടു വിട ചൊല്ലി.
∙ ജാവേദ് മിയാൻദാദ്
ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ആയുസ് കുറഞ്ഞ് വിരമിക്കൽ പ്രഖ്യാപനത്തിനുടമയാണ് പാക്കിസ്ഥാന്റെ ഇതിഹാസതാരം. 1996 ലോകകപ്പിനു തൊട്ടു മുൻപായിരുന്നു പ്രഖ്യാപനം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ തന്നെ തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തി. 10 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ മിയാൻദാദ് തിരിച്ചെത്തി. 1996 ലോകകപ്പിൽ കളിച്ചെങ്കിലും പഴയ ഫോമിൽ എത്താനായില്ല. ആറു ലോകകപ്പ് കളിച്ച ആദ്യ താരമെന്ന നേട്ടത്തോടെ മിയാൻദാദ് വിരമിച്ചു. പിന്നീട് ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കറും ആറു ലോകകപ്പുകൾ കളിച്ച് മിയാൻദാദിന്റെ റെക്കോർഡിന് ഒപ്പമെത്തി.
English Summary: AB de Villiers to discuss T20 World Cup comeback with South Africa coach Mark Boucher