മുംബൈ ∙ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ ബാറ്റിങ് മികവിനെ പ്രകീർത്തിച്ച് ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സൻ. ഐപിഎലിൽ ഓരോ വർഷവും സഞ്ജു സാംസണിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെടുന്നെന്ന് കെവിൻ പീറ്റേഴ്സൻ പറഞ്ഞു. | IPL 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ ബാറ്റിങ് മികവിനെ പ്രകീർത്തിച്ച് ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സൻ. ഐപിഎലിൽ ഓരോ വർഷവും സഞ്ജു സാംസണിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെടുന്നെന്ന് കെവിൻ പീറ്റേഴ്സൻ പറഞ്ഞു.

‘വിസ്മയിപ്പിക്കുന്ന ഷോട്ടുകളാണ് സഞ്ജു പായിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ സഞ്ജുവിന്റെ സെഞ്ചുറി ഏറെ മതിപ്പുളവാക്കുന്നതായിരുന്നു. നിർഭാഗ്യവശാൽ ആ മത്സരത്തിൽ‌ ടീമിനെ വിജയത്തിലെത്തിക്കാൻ സഞ്ജുവിനു സാധിച്ചില്ല. ഏതാനും ആഴ്ചകൾ സംസാരിച്ചുകൊണ്ടിരുക്കുന്ന ഏക ഇന്നിങ്സ് ആയി അത് മാറാൻ പാടില്ല.’ – പീറ്റേഴ്സൻ പറഞ്ഞു.

ADVERTISEMENT

‘ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിന്റെ ഉത്തരവാദിത്തം വർധിച്ചു. ബെൻ സ്റ്റോക്സിന്റെ അഭാവം പരിഹരിക്കേണ്ട ചുമതലയും സഞ്ജുവിനുണ്ട്. സഞ്ജു തന്റെ പ്രകടനത്തിൽ സ്ഥിരത പുലർത്തേണ്ടതുണ്ട്. ടൂർണമെന്റ് പുരോഗമിക്കുമ്പോൾ സഞ്ജുവിന് സ്ഥിരത നഷ്ടപ്പെടുന്ന പ്രവണതയുണ്ട്.  കഴിഞ്ഞ വർഷം മത്സരങ്ങളുടെ കമന്ററി നടത്തവെ പല തവണ ഞാൻ ഇക്കാര്യം പറ​ഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളിലെ ഈ പോരായ്മ സഞ്ജു പരിഹരിക്കണം.’ – പീറ്റേഴ്സൻ പറഞ്ഞു. 

English Summary: ‘In absolute awe of the way he plays his shots'; Kevin Pietersen on Sanju Samson