സീസണിലെ ആദ്യ ‘സൂപ്പർ ഓവർ’ പോരാട്ടത്തിൽ ഹൈദരാബാദിനെ വീഴ്ത്തി ഡൽഹി
ചെന്നൈ∙ ഐപിഎൽ 14–ാം സീസണിൽ വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടി വന്ന ആദ്യ മത്സരത്തിൽ ജയം ഡൽഹി ക്യാപിറ്റൽസിന്. ഒപ്പത്തിനൊപ്പം പൊരുതിയ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് ഡൽഹി സൂപ്പർ ഓവറിൽ വീഴ്ത്തിയത്. ഇരു ടീമുകളും നിശ്ചിത 20 ഓവറിൽ 159 റൺസ് വീതമെടുത്തതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്.
ചെന്നൈ∙ ഐപിഎൽ 14–ാം സീസണിൽ വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടി വന്ന ആദ്യ മത്സരത്തിൽ ജയം ഡൽഹി ക്യാപിറ്റൽസിന്. ഒപ്പത്തിനൊപ്പം പൊരുതിയ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് ഡൽഹി സൂപ്പർ ഓവറിൽ വീഴ്ത്തിയത്. ഇരു ടീമുകളും നിശ്ചിത 20 ഓവറിൽ 159 റൺസ് വീതമെടുത്തതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്.
ചെന്നൈ∙ ഐപിഎൽ 14–ാം സീസണിൽ വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടി വന്ന ആദ്യ മത്സരത്തിൽ ജയം ഡൽഹി ക്യാപിറ്റൽസിന്. ഒപ്പത്തിനൊപ്പം പൊരുതിയ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് ഡൽഹി സൂപ്പർ ഓവറിൽ വീഴ്ത്തിയത്. ഇരു ടീമുകളും നിശ്ചിത 20 ഓവറിൽ 159 റൺസ് വീതമെടുത്തതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്.
ചെന്നൈ∙ ഐപിഎൽ 14–ാം സീസണിൽ വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടി വന്ന ആദ്യ മത്സരത്തിൽ ജയം ഡൽഹി ക്യാപിറ്റൽസിന്. ഒപ്പത്തിനൊപ്പം പൊരുതിയ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് ഡൽഹി സൂപ്പർ ഓവറിൽ വീഴ്ത്തിയത്. ഇരു ടീമുകളും നിശ്ചിത 20 ഓവറിൽ 159 റൺസ് വീതമെടുത്തതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നേടിയത് എട്ടു റൺസ്. ഡൽഹിക്കായി സൂപ്പർ ഓവർ നേരിട്ട ഋഷഭ് പന്തും ശിഖർ ധവാനും അവസാന പന്തിൽ സിംഗിളെടുത്ത് ടീമിന് വിജയം സമ്മാനിച്ചു. അഞ്ച് മത്സരങ്ങളിൽ ഡൽഹിയുടെ നാലാം ജയമാണിത്. ഹൈദരാബാദിന്റെ നാലാം തോൽവിയും.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്യാനെത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങൾ ഞെട്ടിച്ചുകൊണ്ടാണ് ക്രീസിലെത്തിയത്. ഓപ്പണറായെത്തി തകർത്തടിച്ച ജോണി ബെയർസ്റ്റോയെ പുറത്തിരുത്തി സൂപ്പർ ഓവർ നേരിടാനെത്തിയത് ക്യാപ്റ്റൻ ഡേവിഡ് വാർണറും കെയ്ൻ വില്യംസനും. അതിലും വലിയ അദ്ഭുതമാണ് ഡൽഹി നായകൻ ഋഷഭ് പന്ത് കാത്തുവച്ചത്. കഗീസോ റബാദയേപ്പോലൊരു ബോളറെ മാറ്റിനിർത്തി സൂപ്പർ ഓവർ എറിയാൻ ഏൽപ്പിച്ചത് കോവിഡ് മുക്തനായെത്തി ആദ്യ മത്സരം കളിക്കുന്ന സ്പിന്നർ അക്ഷർ പട്ടേലിനെ. വില്യംസനെയും വാർണറിനെയും ക്രീസിൽ തളച്ചിട്ട അക്ഷർ ആകെ വഴങ്ങിയത് ഒരേയൊരു ഫോർ സഹിതം എട്ടു റൺസ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്കെതിരെ സൺറൈസേഴ്സും സ്പിന്നറെയാണ് ഇറക്കിയത്. അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനെ. ഡൽഹിക്കായി ബാറ്റിങ്ങിനെത്തിയത് ക്യാപ്റ്റൻ ഋഷഭ് പന്തും ശിഖർ ധവാനും. ആവേശം അവസാന പന്തുവരെ നീണ്ടെങ്കിലും എൽബി അപ്പീലിനെയും മറികടന്ന് അവസാന പന്തിലെ സിംഗിളിൽ വിജയം ഡൽഹിക്കൊപ്പം നിന്നു.
∙ നങ്കൂരമിട്ട് വില്യംസൻ
നേരത്തെ, 160 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിരയിൽ രണ്ടക്കം കണ്ടത് മൂന്നേ മൂന്നു താരങ്ങൾ മാത്രം. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ, ഇംഗ്ലിഷ് താരം ജോണി ബെയർസ്റ്റോ, വാലറ്റത്തിലെ ഇന്ത്യൻ സാന്നിധ്യം ജഗദീശ സുചിത് എന്നിവരാണ് രണ്ടക്കത്തിലെത്തിയവർ. ഐപിഎലിലെ 16–ാം അർധസെഞ്ചുറി കുറിച്ച വില്യംസനാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. വില്യംസൻ 51 പന്തിൽ എട്ടു ഫോറുകൾ സഹിതം 66 റൺസുമായി പുറത്താകാതെ നിന്നു. ബെയർസ്റ്റോ 18 പന്തുകൾ നേരിട്ട് മൂന്നു ഫോറും നാലു സിക്സും സഹിതം 38 റൺസെടുത്തു.
അവസാന പ്രതീക്ഷയായ വിജയ് ശങ്കറും 19–ാം ഓവറിൽ കാര്യമായ സംഭാവനകളൊന്നുമില്ലാതെ പുറത്തായതോടെ തോൽവി ഉറപ്പാക്കിയ ഹൈദരാബാദിനെ, അവസാന ആറു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 14 റൺസുമായി പുറത്താകാതെ നിന്ന സുചിത്താണ് ടൈയിൽ എത്തിച്ചത്. അവസാന ഏഴു പന്തിൽ വിജയത്തിലേക്ക് 20 റൺസ് വേണ്ടിയിരിക്കെ, ആവേശ് ഖാന്റെ 19–ാം ഓവറിലെ അവസാന പന്തിൽ ഫോറടിച്ച് സുചിത് വിജയലക്ഷ്യം ഒരു ഓവറിൽ 16 റൺസാക്കി. കഗീസോ റബാദയെറിഞ്ഞ അവസാന ഓവറിൽ ഓരോ സിക്സും ഫോറും കൂടി നേടിയ സുചിത്ത് സ്കോർ തുല്യമാക്കി. തുടർന്നായിരുന്നു സൂപ്പർ ഓവർ.
സൺറൈസേഴ്സ് നിരയിൽ ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഡേവിഡ് വാർണർ (എട്ടു പന്തിൽ ആറ്), വിരാട് സിങ് (14 പന്തിൽ നാല്), കേദാർ ജാദവ് (ഒൻപതു പന്തിൽ ഒൻപത്), അഭിഷേക് ശർമ (ആറു പന്തിൽ അഞ്ച്), റാഷിദ് ഖാൻ (0), വിജയ് ശങ്കർ (ഏഴു പന്തിൽ എട്ട്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി.
ഡൽഹിക്കായി ആവേശ് ഖാൻ നാല് ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കോവിഡിൽനിന്ന് മോചിതനായി ആദ്യ മത്സരത്തിനിറങ്ങിയ സ്പിന്നർ അക്ഷർ പട്ടേൽ നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അമിത് മിശ്ര മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
∙ വീണ്ടും പൃഥ്വി ‘ഷോ’
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. അർധസെഞ്ചുറിയുമായി ഡൽഹിക്ക് മികച്ച തുടക്കം സമ്മാനിച്ച ഓപ്പണർ പൃഥ്വി ഷായാണ് ഡൽഹിയുടെ ടോപ് സ്കോറർ. ഷാ 39 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 53 റണ്‍സെടുത്തു.
ശിഖർ ധവാൻ (26 പന്തിൽ 28), ഋഷഭ് പന്ത് (27 പന്തിൽ 37), ഷിമ്രോൺ ഹെറ്റമെയർ (രണ്ടു പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. മൂന്നാം വിക്കറ്റിൽ ഋഷഭ് പന്ത് – സ്റ്റീവ് സ്മിത്ത് സഖ്യം 41 പന്തിൽ 58 റൺസ് കൂട്ടിച്ചേർത്താണ് ഡൽഹിയെ 140 കടത്തിയത്. സ്റ്റീവ് സമിത്ത് 27 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 37 റൺസുമായും മാർക്കസ് സ്റ്റോയ്നിസ് രണ്ടു പന്തിൽ രണ്ടു റൺസുമായും പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ തീരുമാനം ശരിവച്ച് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് ഡൽഹിക്ക് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ 62 പന്തുകൾ ക്രീസിൽ നിന്ന ഇരുവരും സ്കോർ ബോർഡിലെത്തിച്ചത് 81 റൺസ്. റാഷിദ് ഖാന്റെ വരവോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 26 പന്തിൽ മൂന്നു ഫോറുകൾ സഹിതം 28 റൺസെടുത്ത ശിഖർ ധവാനെ റാഷിദ് ഖാൻ ക്ലീൻ ബൗൾഡാക്കി. അധികം വൈകാതെ പൃഥ്വി ഷായും പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്തുമായുള്ള ധാരണപ്പിശകിൽ റണ്ണൗട്ടായി മടങ്ങുമ്പോൾ ഷായുടെ സമ്പാദ്യം 53 റൺസ്.
പിന്നീട് ക്രീസിൽ ഒന്നിച്ച ഋഷഭ് പന്ത് – സ്റ്റീവ് സ്മിത്ത് സഖ്യമാണ് ഡൽഹിയെ 150 കടത്തിയത്. സ്മിത്ത് റൺസ് കണ്ടെത്താൻ വിഷമിച്ചെങ്കിലും പതിവുപോലെ തകർത്തടിച്ച പന്താണ് റൺനിരക്ക് താഴാതെ കാത്തത്. ഖലീൽ അഹമ്മദ് എറിഞ്ഞ 20–ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ സിക്സും ഫോറും നേടിയാണ് സ്മിത്ത് ഡൽഹി സ്കോർ 159ൽ എത്തിച്ചത്. ഹൈദരാബാദിനായി സിദ്ധാർഥ് കൗൾ നാല് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാൻ നാല് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയ ജെ.സുചിത്തിന്റെ പ്രകടനം ശ്രദ്ധേയമായി.
English Summary: Sunrisers Hyderabad vs Delhi Capitals, 20th Match - Live Cricket Score