ടീമിൽ ലോകോത്തര താരങ്ങൾ, എന്നിട്ടും...; സൺറൈസേഴ്സിന് സംഭവിച്ച പിഴവുകൾ
വെടിക്കെട്ടുവീരൻമാരുടെ ബലത്തിൽ ഐപിഎൽ കിരീടമുയർത്തുന്ന ടീമുകൾക്കിടയിൽ എന്നും വ്യത്യസ്തരായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്. കരുത്തുറ്റ ബോളിങ് നിരയുമായാണ് എല്ലാ വർഷവും അവർ കളിക്കിറങ്ങുക. 2016ൽ കന്നിക്കിരീടം നേടിയതും പ്ലേ ഓഫിൽ സ്ഥിര സാന്നിധ്യമായി മാറിയതും ഈ ബോളിങ് ബലത്തിലാണ്. എന്നാൽ, ഈ വർഷം ടീം

വെടിക്കെട്ടുവീരൻമാരുടെ ബലത്തിൽ ഐപിഎൽ കിരീടമുയർത്തുന്ന ടീമുകൾക്കിടയിൽ എന്നും വ്യത്യസ്തരായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്. കരുത്തുറ്റ ബോളിങ് നിരയുമായാണ് എല്ലാ വർഷവും അവർ കളിക്കിറങ്ങുക. 2016ൽ കന്നിക്കിരീടം നേടിയതും പ്ലേ ഓഫിൽ സ്ഥിര സാന്നിധ്യമായി മാറിയതും ഈ ബോളിങ് ബലത്തിലാണ്. എന്നാൽ, ഈ വർഷം ടീം മാനേജ്മെന്റിന്റെയും ക്യാപ്റ്റൻ ഡേവിഡ് വാർണറുടെയും ചില ‘അബദ്ധങ്ങൾ’ ടീമിന്റെ പ്രകടനത്തെ പിന്നോട്ടടിച്ചു. ഈ സീസണിൽ സൺറൈസേഴ്സിനു സംഭവിച്ച അബദ്ധങ്ങൾ ഇവയാണ്:
∙ വില്യംസൻ പുറത്ത്
ആദ്യ മത്സരങ്ങളിൽ കെയ്ൻ വില്യംസനെ പുറത്തിരുത്താൻ തീരുമാനിച്ചതായിരുന്നു സൺ റൈസേഴ്സിനു പറ്റിയ പ്രധാന അബദ്ധം. ദുർബലമായ മധ്യനിരയുമായി ബാറ്റിങ്ങിനിറങ്ങുന്ന സൺ റൈസേഴ്സിന് വില്യംസനെ പോലെ ഒരു താരം അത്യാവശ്യമാണെന്നു തിരിച്ചറിയാൻ 3 മത്സരങ്ങൾ തോൽക്കേണ്ടി വന്നു. പക്ഷേ, വില്യംസന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് ഇപ്പോഴും ടീമിൽ വ്യക്തതയില്ല.
ചെന്നൈക്കെതിരായ മത്സരത്തിൽ നാലാമനായി ഇറങ്ങിയ വില്യംസൻ 10 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നു. വില്യംസൻ വൺ ഡൗണിൽ ഇറങ്ങിയിരുന്നെങ്കിൽ സ്കോർ ഉയർന്നേനെ എന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ ടീമിന്റെ നെടുംതൂണായ 3 ബാറ്റ്സ്മൻമാരെയും ആദ്യം തന്നെ ഇറക്കി റിസ്ക് എടുക്കണോ എന്ന കാര്യത്തിൽ ടീം മാനേജ്മെന്റിന് ആശയക്കുഴപ്പമുണ്ട്.
∙ ബെയർസ്റ്റോ എവിടെ?
‘ബെയർസ്റ്റോ ചിലപ്പോൾ ബാത്റൂമിൽ ആയിരിക്കാം. അല്ലാതെ സൂപ്പർ ഓവറിൽ അയാളെ ഇറക്കാതിരിക്കാൻ മറ്റൊരു കാരണവും ഞാൻ കാണുന്നില്ല’– ഡൽഹിക്കെതിരായ മത്സരത്തിനു ശേഷം മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് ട്വിറ്ററിലെഴുതി. മത്സരത്തിൽ 18 പന്തിൽ 38 റൺസ് നേടിയ, ടീമിലെ ക്ലീൻ സ്ട്രൈക്കർമാരിൽ ഒരാളായ ബെയർസ്റ്റോയെ പുറത്തിരുത്തി കെയ്ൻ വില്യംസനെ ഇറക്കിയതിനു പിന്നിലെ ചേതോവികാരം എന്താണെന്നു മനസ്സിലാക്കാൻ ആരാധകർക്കോ ക്രിക്കറ്റ് നിരീക്ഷകർക്കോ സാധിച്ചിട്ടില്ല.
∙ വിരാട് സിങ്
ഐപിഎലിലെ പ്രധാന ഇന്ത്യൻ താരങ്ങളിലൊരാളായ മനീഷ് പാണ്ഡെയ്ക്കു പകരം വിരാട് സിങ്ങെന്ന പുതുമുഖത്തെ പരീക്ഷിച്ച തീരുമാനവും സൺറൈസേഴ്സിന്റെ അബദ്ധങ്ങളിൽ ഉൾപ്പെടുന്നു. 14 പന്തിൽ 4 റൺസായിരുന്നു വിരാട് ഡൽഹിക്കെതിരെ നേടിയത്. പാണ്ഡെ ടീമിൽ ഉണ്ടായിരുന്നെങ്കിൽ കളി ജയിച്ചേനെ എന്നു കരുതുന്നവരും കുറവല്ല.
∙ വീണ്ടും വീണ്ടും വിജയ് ശങ്കർ
‘ത്രീഡി’ താരമാണെങ്കിലും സമീപകാലത്തൊന്നും ഫോമിലേക്കുയരാത്ത വിജയ് ശങ്കറിനു ടീം മാനേജ്മെന്റ് വീണ്ടും വീണ്ടും അവസരം നൽകുന്നതിന്റെ കാരണം ആരാധകർക്കു പിടികിട്ടുന്നില്ല. ടീമിൽ മറ്റൊരു സ്പെഷലിസ്റ്റ് ഇന്ത്യൻ ഓൾറൗണ്ടർ ഇല്ലാത്തതും വിജയ് ശങ്കറിന് അവസരം നൽകാൻ കാരണമായിരിക്കാം.
∙ പ്രതീക്ഷയോടെ ആരാധകർ
വെടിക്കെട്ട് ഇംഗ്ലിഷ് ബാറ്റ്സ്മാൻ ജയ്സൻ റോയിയെ എന്നു പ്ലേയിങ് ഇലവനിൽ കാണാനാകുമെന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ റോയ് വരുമ്പോൾ ആരെ മാറ്റും എന്നാണ് മറുചോദ്യം. 4 വിദേശ താരങ്ങൾ എന്ന നിബന്ധന ഉള്ളതിനാൽ റോയ് വരുമ്പോൾ ബെയർസ്റ്റോ, വില്യംസൻ, റാഷിദ് ഖാൻ, അല്ലെങ്കിൽ ക്യാപ്റ്റൻ വാർണർ എന്നിവരിലൊരാൾ മാറേണ്ടി വരും.
English Summary: Mistakes Made by Sunrisers Hyderabad in IPL 2021