ഇന്ത്യൻ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ മുംബൈ ഇന്ത്യൻസ് നിരയിലുണ്ടായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാർ ചൗള കോവിഡ് ബാധിച്ച് മരിച്ചു. പിയൂഷ് ചൗള തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഐപിഎൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ചേതൻ സാകരിയയുടെ പിതാവും

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ മുംബൈ ഇന്ത്യൻസ് നിരയിലുണ്ടായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാർ ചൗള കോവിഡ് ബാധിച്ച് മരിച്ചു. പിയൂഷ് ചൗള തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഐപിഎൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ചേതൻ സാകരിയയുടെ പിതാവും കഴിഞ്ഞ ദിവസം കോവിഡ് ബാധിതനായി മരണത്തിനു കീഴടങ്ങിയിരുന്നു.
‘എന്റെ പിതാവ് പ്രമോദ് കുമാർ ചൗള മരണപ്പെട്ട വിവരം ഏറ്റവും ദുഃഖത്തോടെ അറിയിക്കുന്നു. അദ്ദേഹം കോവിഡ് ബാധിതനായിരുന്നു. ഈ ദുഃഖകരമായ സാഹചര്യത്തിൽ എല്ലാവരുടെയും പ്രാർഥന അഭ്യർഥിക്കുന്നു. പിതാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’ – ചൗള കുറിച്ചു.
ഐപിഎൽ 13–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്ന ചൗളയെ, 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ 2.40 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. കോവിഡ് വ്യാപനം നിമിത്തം ടൂർണമെന്റ് പാതിവഴിയിൽ നിർത്തുമ്പോൾ, താരത്തിന് ഒരു കളിയിൽ പോലും കളത്തിലിറങ്ങാനായിരുന്നില്ല.
മുപ്പത്തിരണ്ടുകാരനായ ചൗള ഇന്ത്യയ്ക്കായി മൂന്നു ടെസ്റ്റുകളും 25 ഏകദിനങ്ങളും ഏഴു ട്വന്റി20 മത്സരവും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഏഴു വിക്കറ്റുകളും ഏകദിനത്തിൽ 32 വിക്കറ്റുകളും ട്വന്റി20യിൽ നാലു വിക്കറ്റുകളുമാണ് സമ്പാദ്യം.
English Summary: Mumbai Indians spinner Piyush Chawla loses father to Covid-19