സഞ്ജു പുറത്ത്; പാണ്ഡെയെയും കിഷനെയും ഉൾപ്പെടുത്തി മഞ്ജരേക്കറിന്റെ ‘ഇന്ത്യൻ ടീം’!
മുംബൈ∙ ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയിൽ ഏകദിന, ട്വന്റി20 പരമ്പരകൾക്കായി ഒരുങ്ങവെ, ട്വന്റി20 മത്സരങ്ങൾക്കുള്ള സാധ്യതാ ടീമിനെ തിരഞ്ഞെടുത്ത് മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. വിരാട് കോലി ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിനായി പോകുന്നതിനാൽ, ടെസ്റ്റ് ടീമിൽനിന്ന്

മുംബൈ∙ ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയിൽ ഏകദിന, ട്വന്റി20 പരമ്പരകൾക്കായി ഒരുങ്ങവെ, ട്വന്റി20 മത്സരങ്ങൾക്കുള്ള സാധ്യതാ ടീമിനെ തിരഞ്ഞെടുത്ത് മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. വിരാട് കോലി ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിനായി പോകുന്നതിനാൽ, ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്തിയാണ് മഞ്ജരേക്കർ തന്റെ സാധ്യതാ ടീമിനെ തിരഞ്ഞെടുത്തത്. മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയ മഞ്ജരേക്കർ, പകരം ജാർഖണ്ഡ് താരം ഇഷാൻ കിഷനെയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഉൾപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസിനായി ഐപിഎലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരം ചേതൻ സാകരിയയെയും മഞ്ജരേക്കർ തന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി മിന്നുന്ന പ്രകടനം പുറത്തെടുത്ത ശിഖർ ധവാൻ – പൃഥ്വി ഷാ കൂട്ടുകെട്ടിനെയാണ് ഇന്ത്യൻ ടീമിലും മഞ്ജരേക്കർ ഓപ്പണർമാരായി തിരഞ്ഞെടുത്തത്. ഈ സീസണിൽ ഡൽഹിക്കായി ധവാൻ 331 റൺസും ഷാ 308 റൺസും അടിച്ചുകൂട്ടിയിരുന്നു.
മൂന്നാം നമ്പറിൽ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെയാണ് മഞ്ജരേക്കർ തിരഞ്ഞെടുത്തത്. ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ മത്സരത്തിൽത്തന്നെ അർധസെഞ്ചുറിയുമായി തിളങ്ങിയ താരമാണ് സൂര്യകുമാർ. നാലാം നമ്പറിൽ സഞ്ജു സാംസണിനെ തഴഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി മഞ്ജരേക്കർ കണ്ടെത്തിയത് ജാർഖണ്ഡ് താരം ഇഷാൻ കിഷനെ. രാജ്യാന്തര വേദിയിലെ ട്വന്റി20 അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിനെതിരെ അർധസെഞ്ചുറി നേടിയ താരമാണ് ഇഷാൻ കിഷൻ. ഐപിഎലിൽ ആദ്യത്തെ ഏതാനും മത്സരങ്ങൾക്കുശേഷം മോശം ഫോമിനെ തുടർന്ന് മുംബൈ ഇന്ത്യൻസ് പുറത്തിരുത്തിയെങ്കിലും സഞ്ജുവിനേക്കാൾ യോഗ്യൻ ഇഷാൻ കിഷനാണെന്നാണ് മഞ്ജരേക്കറിന്റെ പക്ഷം.
സൺറൈസേഴ്സ് ഹൈദരാബാദ് ചില മത്സരങ്ങളിൽ പുറത്തിരുത്തിയ കർണാടക താരം മനീഷ് പാണ്ഡെയാണ് മഞ്ജരേക്കറിന്റെ ടീമിലെ അഞ്ചാമൻ. പാണ്ഡെയയുടെ പരിചയ സമ്പത്ത് ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് തുണയാകുമെന്നാണ് മഞ്ജരേക്കറിന്റെ പക്ഷം.
‘എന്റെ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷനാണ്. സഞ്ജു സാംസണല്ല. ബാറ്റിങ് ഓർഡറിൽ ഇഷാൻ കിഷന് ഞാൻ നാലാം നമ്പർ കൊടുക്കും. അഞ്ചാം നമ്പറിൽ മനീഷ് പാണ്ഡെ വരും’ – മഞ്ജരേക്കർ പറഞ്ഞു.
ഏതാനും ഓവറുകൾ കൂടി എറിയാനാകുമെന്ന് ചൂണ്ടിക്കാട്ടി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയാണ് മഞ്ജരേക്കർ ആറാം നമ്പറിൽ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാണ്ഡ്യയെ സിലക്ടർമാർ ഉൾപ്പെടുത്തിയിരുന്നില്ല.
ഭുവനേശ്വർ കുമാർ, ദീപക് ചാഹർ എന്നിവാണ് മഞ്ജരേക്കറിന്റെ ടീമിലെ പേസ് ബോളർമാർ. പരിചയ സമ്പന്നരായ ഇവർക്കൊപ്പം ചേതൻ സാകരിയയ്ക്കു കൂടി അദ്ദേഹം അവസരം നൽകുന്നു. സ്പിന്നർമാരായി അരങ്ങേറ്റ താരം രാഹുൽ തെവാത്തിയ, മുംബൈ ഇന്ത്യൻസിനായി ഐപിഎൽ 14–ാം സീസണിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച രാഹുൽ ചാഹർ എന്നിവരെയാണ് മഞ്ജരേക്കർ ഉൾപ്പെടുത്തിയത്.
English Summary: Sanjay Manjrekar picks India's probable XI for Sri Lanka T20Is, wants to see two youngsters make debut