കുട്ടിത്താരങ്ങളേ, നിങ്ങൾ യഥാർഥ സൂപ്പർസ്റ്റാർ ജഡേജയെ മാതൃകയാക്കൂ: പീറ്റേഴ്സൻ
ലണ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പുകഴ്ത്തി ഇംഗ്ലണ്ടിന്റെ മുൻ താരം കെവിൻ പീറ്റേഴ്സൻ രംഗത്ത്. ടെസ്റ്റ് ക്രിക്കറ്റിൽ സുദീർഘമായ കരിയർ മോഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന താരമാണ് രവീന്ദ്ര ജഡേജയെന്ന് പീറ്റേഴ്സൻ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ജഡേജയുടെ

ലണ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പുകഴ്ത്തി ഇംഗ്ലണ്ടിന്റെ മുൻ താരം കെവിൻ പീറ്റേഴ്സൻ രംഗത്ത്. ടെസ്റ്റ് ക്രിക്കറ്റിൽ സുദീർഘമായ കരിയർ മോഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന താരമാണ് രവീന്ദ്ര ജഡേജയെന്ന് പീറ്റേഴ്സൻ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ജഡേജയുടെ നിലവാരത്തിലുള്ള ഒരു ഇടംകയ്യൻ സ്പിന്നർ വളർന്നുവരേണ്ട സമയം അതിക്രമിച്ചതായും പീറ്റേഴ്സൻ ചൂണ്ടിക്കാട്ടി. ബോൾ ചെയ്യാൻ മാത്രമല്ല, മധ്യനിരയുടെ അവസാനത്തിൽ ക്രീസിലെത്തി ടീമിന് ആവശ്യമായ റൺസും നേടിക്കൊടുക്കാൻ ജഡേജയ്ക്ക് സാധിക്കുമെന്ന് പീറ്റേഴ്സൻ പറഞ്ഞു.
‘രാജ്യാന്തര നിലവാരമുള്ള, ബാറ്റു ചെയ്യാൻ സാധിക്കുന്ന ഒരു ഇടംകയ്യൻ സ്പിന്നർ ഇപ്പോഴും ഇംഗ്ലണ്ട് ടീമിലില്ല എന്നത് എന്നെ നിരാശപ്പെടുത്തുന്നു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി ചെയ്യുന്ന കാര്യങ്ങൾ നോക്കൂ. സമാനമായ പ്രകടനം നടത്താൻ സാധിക്കുന്ന ഒരു താരം ഇംഗ്ലണ്ട് ടീമിലും അത്യാവശ്യമാണ്’ – പീറ്റേഴ്സൻ പറഞ്ഞു.
ടെസ്റ്റിൽ 220 വിക്കറ്റും ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ 227 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള താരമാണ് ജഡേജ. അതേസമയം, സമകാലിക ക്രിക്കറ്റിൽ രവീന്ദ്ര ജഡേജയുടെ ബാറ്റിങ് പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് കൂടുതൽ കരുത്തു പകർന്നിട്ടുള്ളത്. ടെസ്റ്റ് കരിയറിൽ മാത്രം ജഡേജയുടെ ബാറ്റിങ് ശരാശരി 36നു മുകളിലാണ്. മാത്രമല്ല, മുൻപത്തേക്കാൾ സ്ഥിരതയോടെ റൺസ് കണ്ടെത്താൻ ജഡേജയ്ക്ക് സാധിക്കുന്നുമുണ്ട്.
രവീന്ദ്ര ജഡേജയേപ്പോലെ പന്തുകൊണ്ടും ബാറ്റുകൊണ്ടും എതിർ ടീമിൽ നാശം വിതയ്ക്കാൻ കഴിയുന്ന സാം കറനേപ്പോലൊരു ഓൾറൗണ്ടർ ഇംഗ്ലണ്ട് ടീമിലുണ്ടെങ്കിലും, ഇടംകയ്യൻ സ്പിന്നർ തന്നെ സമാനമായ ഓൾറൗണ്ട് പ്രകടനവുമായി ഇംഗ്ലിഷ് ക്രിക്കറ്റിൽ വളർന്നുവരണമെന്ന് പീറ്റേഴ്സൻ ചൂണ്ടിക്കാട്ടി.
‘ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഏറ്റവും പ്രാമുഖ്യം നൽകുന്ന റോൾ ഇതാകും. മൂന്നു ഫോർമാറ്റിലും ഒരുപോലെ തിളങ്ങാനാകുന്ന ജഡേജയേപ്പോലൊരു താരത്തെ ഏതു ടീമും കൊതിക്കും. നിങ്ങൾ ക്രിക്കറ്റ് കരിയറാക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയാണോ? വളർന്നു വരുന്ന താരമോ കൗണ്ടി താരമോ ആണോ? ജഡേജയെ മാതൃകയാക്കൂക. ജഡേജ ചെയ്യുന്ന കാര്യങ്ങളെല്ലാം പകർത്താൻ ശ്രമിക്കുക. അദ്ദേഹമാണ് യഥാർഥ സൂപ്പർ സ്റ്റാർ. ഇംഗ്ലണ്ട് ജഴ്സിയിൽ നിങ്ങൾക്ക് സുദീർഘമായ ടെസ്റ്റ് കരിയറും സമ്മാനമായി ലഭിക്കും’ – പീറ്റേഴ്സൻ പറഞ്ഞു.
ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീമിൽ ജാക്ക് ലീച്ച്, ഡോം ബെസ്സ് എന്നിവരാണ് മുഖ്യ സ്പിന്നർമാർ. എന്നാൽ ഗ്രെയിം സ്വാൻ, മോണ്ടി പനേസർ എന്നിവർ സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കുകയും മോയിൻ അലി ടെസ്റ്റ് ടീമിൽ സ്ഥിരാംഗമല്ലാതാവുകയും ചെയ്തതിനാൽ ഇംഗ്ലണ്ടിന് കൊള്ളാവുന്നൊരു സ്പിന്നറില്ലെന്ന് പീറ്റേഴ്സൻ ചൂണ്ടിക്കാട്ടി.
English Summary:'If you're a kid, emerging player or county cricketer, copy Jadeja': Pietersen