അബുദാബി∙ ഐപിഎൽ 14ാം സീസണിൽ ഏറ്റവും ഫോമിലുള്ള താരങ്ങളിൽ ഒരാളായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് താരം ഫാഫ് ഡുപ്ലേസി. കോവിഡിനെത്തുടർന്നു ടൂർണമെന്റ് നിർത്തിവയ്ക്കുന്നതിനു..Pakistan, PSL, Virat Kohli, MS Dhoni

അബുദാബി∙ ഐപിഎൽ 14ാം സീസണിൽ ഏറ്റവും ഫോമിലുള്ള താരങ്ങളിൽ ഒരാളായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് താരം ഫാഫ് ഡുപ്ലേസി. കോവിഡിനെത്തുടർന്നു ടൂർണമെന്റ് നിർത്തിവയ്ക്കുന്നതിനു..Pakistan, PSL, Virat Kohli, MS Dhoni

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഐപിഎൽ 14ാം സീസണിൽ ഏറ്റവും ഫോമിലുള്ള താരങ്ങളിൽ ഒരാളായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് താരം ഫാഫ് ഡുപ്ലേസി. കോവിഡിനെത്തുടർന്നു ടൂർണമെന്റ് നിർത്തിവയ്ക്കുന്നതിനു മുൻപു വരെ നടന്ന ഏഴു മത്സരങ്ങളിൽ 320 റൺസാണ് ഈ ദക്ഷിണാഫ്രിക്കൻ താരം അടിച്ചുകൂട്ടിയത്. തുടർച്ചയായ നാല് അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. പാക്കിസ്ഥാൻ സൂപ്പൽ ലീഗിൽ കളിക്കുന്നതിനായി അബുദാബിയിലാണ് ഇപ്പോൾ താരം.

ഐപിഎലിൽ എം.എസ്.ധോണിയുടെ കീഴിലാണ് കളിക്കുന്നതെങ്കിൽ, പിഎസ്എലിൽ മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിന്റെ കീഴിലാണ് ഡുപ്ലേസിയുടെ പ്രകടനം. ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ ക്യാപ്റ്റനാണ് സർഫറാസ് അഹമ്മദ്. ജൂൺ 9ന് പുനരാരംഭിക്കുന്ന പിഎസ്എൽ ടൂർമെന്റിനു മുന്നോടിയായി നൽകിയ അഭിമുഖത്തിൽ എം.എസ്. ധോണി, സർഫറാസ് അഹമ്മദ്, വിരാട് കോലി എന്നിവരുടെ ക്യാപ്റ്റൻസി തമ്മിൽ താരതമ്യം ചെയ്യാനും ഡുപ്ലേസി തയാറായി.

ADVERTISEMENT

ധോണിയും സർഫറാസും തമ്മിൽ വളരെയധികം വ്യത്യാസമുണ്ടെന്നാണ് ഡുപ്ലേസിയുടെ അഭിപ്രായം. ‘ധോണി കളത്തിൽ തികച്ചും ശാന്തനും ഒതുങ്ങിയ സ്വഭാവക്കാരനുമാണ്. കളത്തിൽ ചെയ്യുന്നത് പലതും അദ്ദേഹം നൈസര്‍ഗ്ഗികമായി ചെയ്യുന്നതാണ്. എന്നാൽ സർഫറാസ് നേരെ വിപരീതമാണ്...ഏകദേശം വിരാട് കോലിയെ പോലെ.’ – ഡുപ്ലേസി പറഞ്ഞു.

സർഫറാസും കോലിയും കളത്തിൽ എപ്പോഴും മറ്റു താരങ്ങളോടു സംസാരിക്കും, ബോളർമാരോട് സംസാരിക്കും. ടീമിനെ നയിക്കുന്നത് എത്രത്തോളം ആസ്വദിക്കുന്നുണ്ടെന്ന് അവർ തുറന്നു കാണിക്കും. എന്നാൽ ഇതിൽ തെറ്റും ശരിയുമൊന്നുമില്ല. രണ്ടു വ്യത്യസ്ത രീതികൾ എന്നു മാത്രമെന്നും ഡുപ്ലേസി പറഞ്ഞു.

ഫാഫ് ഡുപ്ലേസി
ADVERTISEMENT

മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായിരുന്ന ഫാഫ് ഡുപ്ലേസി, 36 ടെസ്റ്റുകളിലും 76 ലിമിറ്റഡ് ഓവർ മത്സരങ്ങളിലും (ഏകദിനം, ട്വന്റി20) ടീമിനെ നയിച്ചിട്ടുണ്ട്. അതുകൊണ്ടു മുൻ പാക്കിസ്ഥാൻ ക്യാപ്റ്റനായ സർഫറാസിന് ആവശ്യമായ സമയത്തു നിർദേശങ്ങൾ കൊടുക്കാനും ഡുപ്ലേസി മുന്നിലുണ്ട്.

English Summary: 'Almost like Virat': Faf du Plessis finds Sarfaraz and Kohli's captaincy similar, compares them to MS Dhoni