ആ ടെസ്റ്റിന്റെ 5–ാം ദിനം യുട്യൂബിൽ കണ്ടത് 5 കോടി പേർ; ടെസ്റ്റിനുമുണ്ട് പ്രസക്തി!
ഒരിക്കലും അവസാനിക്കാത്ത മെഗാസീരിയൽ പോലെയാണ് ടെസ്റ്റ് മത്സരങ്ങൾ എന്ന് പഴയൊരു താരം ഒരിക്കൽ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ ടെസ്റ്റിന്റെ നീളൻ സ്വഭാവത്തെ പരിഹസിക്കുന്നുവെങ്കിലും ടെസ്റ്റ് മത്സരങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന ചോദ്യമുയർത്തുന്നുണ്ട്, ആ വാക്കുകൾ. ചെറിയ ചുവടുവയ്‌പ്പിൽപ്പോലും
ഒരിക്കലും അവസാനിക്കാത്ത മെഗാസീരിയൽ പോലെയാണ് ടെസ്റ്റ് മത്സരങ്ങൾ എന്ന് പഴയൊരു താരം ഒരിക്കൽ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ ടെസ്റ്റിന്റെ നീളൻ സ്വഭാവത്തെ പരിഹസിക്കുന്നുവെങ്കിലും ടെസ്റ്റ് മത്സരങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന ചോദ്യമുയർത്തുന്നുണ്ട്, ആ വാക്കുകൾ. ചെറിയ ചുവടുവയ്‌പ്പിൽപ്പോലും
ഒരിക്കലും അവസാനിക്കാത്ത മെഗാസീരിയൽ പോലെയാണ് ടെസ്റ്റ് മത്സരങ്ങൾ എന്ന് പഴയൊരു താരം ഒരിക്കൽ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ ടെസ്റ്റിന്റെ നീളൻ സ്വഭാവത്തെ പരിഹസിക്കുന്നുവെങ്കിലും ടെസ്റ്റ് മത്സരങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന ചോദ്യമുയർത്തുന്നുണ്ട്, ആ വാക്കുകൾ. ചെറിയ ചുവടുവയ്‌പ്പിൽപ്പോലും
ഒരിക്കലും അവസാനിക്കാത്ത മെഗാസീരിയൽ പോലെയാണ് ടെസ്റ്റ് മത്സരങ്ങൾ എന്ന് പഴയൊരു താരം ഒരിക്കൽ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ ടെസ്റ്റിന്റെ നീളൻ സ്വഭാവത്തെ പരിഹസിക്കുന്നുവെങ്കിലും ടെസ്റ്റ് മത്സരങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന ചോദ്യമുയർത്തുന്നുണ്ട്, ആ വാക്കുകൾ. ചെറിയ ചുവടുവയ്‌പ്പിൽപ്പോലും നിറയെ വെല്ലുവിളികളും സുന്ദരനിമിഷങ്ങളും അടങ്ങുന്ന കളിയാണ് ടെസ്റ്റ് ക്രിക്കറ്റ്. ദിവസങ്ങൾ നീളുന്ന പർവതാരോഹണം പോലൊരു സാഹസിക അനുഭവം. സമയപിരിമുറുക്കത്തിൽ നട്ടം തിരിയുമ്പോൾ അവ ആസ്വദിക്കാനാവില്ല. അപ്പോഴാണ് പലർക്കും വിരസത അനുഭവപ്പെടുന്നത്.
സാഹിത്യത്തിൽ നോവൽ പോലെയാണ് ക്രിക്കറ്റിൽ ടെസ്റ്റ് മത്സരങ്ങൾ. അതിന്റെ ഗഹനമായ ആഖ്യാനവും പതിഞ്ഞുള്ള ഒഴുക്കും എല്ലാവർക്കും രസിക്കണമെന്നില്ല. എങ്കിലും വായനക്കാരെ സംബന്ധിച്ച് അതൊരു വൈകാരിക അനുഭവമായി നിലനിൽക്കാൻ ഇടയുണ്ട്. അഞ്ച് ദിവസത്തെ 15 സെഷൻ നീളുന്ന പരീക്ഷണത്തിനൊടുവിൽ ജയമോ പരാജയമോ ജയതുല്യമായ സമനിലയോ സംഭവിക്കാം.
സത്യത്തിൽ ടെസ്റ്റിന്റെ അപ്രവചനീയതയാണ് അതിനെ പലർക്കും പ്രിയങ്കരമാക്കുന്നത്. നമ്മുടെയെല്ലാം ജീവിതത്തിലെ അനിശ്ചിതത്വത്തിന്റെ പൊതുസ്വാഭാവം ടെസ്റ്റിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. ക്രിക്കറ്റ് താരത്തിന്റെ ക്ഷമ, സാങ്കേതിക മികവ്, വികാരം എന്നിവ പരീക്ഷിക്കപ്പെടുന്ന ഫോർമാറ്റിന് നീളം കൂടാതെ വഴിയില്ല.
∙ ആ 6 ദിനങ്ങൾ
2020/21 ബോർഡർ-ഗാവസ്‌കർ ട്രോഫി ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ ഉയർത്തിയ സുന്ദരനിമിഷം ക്രിക്കറ്റ് ആരാധകർ മറന്നുകാണാൻ ഇടയില്ല. ലോകത്തെ ത്രസിപ്പിച്ച അവസാന ടെസ്റ്റിന്റെ അവസാന ദിനം യൂട്യൂബിൽ ഇതുവരെ കണ്ടത് അഞ്ച് കോടി കാഴ്ചക്കാർ. ടെലിവിഷൻ സംപ്രേക്ഷണത്തിൽ ഏറ്റവും മുന്നിലുള്ള സ്റ്റാർ സ്പോർട്സിനെ മറികടന്ന് ബാർക് (BARC) റേറ്റിങ്ങിൽ ഇന്ത്യയിൽ മൂന്ന് മാസം ഒന്നാം സ്‌ഥാനം നിലനിർത്താൻ സോണി ടെൻ ത്രീയെ സഹായിച്ച ക്രിക്കറ്റ് പരമ്പര. ടെസ്റ്റ് പരമ്പരയിലെ അവസാന 6 ദിനങ്ങളാണ് ഏറ്റവും കൂടുതൽ പേർ കണ്ടത്. ആ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചർച്ചയായതും ഇന്ത്യ-ഓസീസ് പോരാട്ടമാണ്.
ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് എന്താണ് പ്രസക്തിയെന്ന് കാണികൾ ചോദിക്കുന്ന കാലത്ത് ഏകദിനത്തെയും ട്വന്റി20യേയും കടത്തിവെട്ടി ആളുകൾ ഈ ടെസ്റ്റ് പരമ്പര കണ്ടത് ശുഭ സൂചനയാണ്. ഇത്തരം പരമ്പരകൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത് പരമ്പരാഗത ഫോർമാറ്റിന്റെ പ്രസക്തി ഇനിയും നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
ടെസ്റ്റ് ക്രിക്കറ്റ് മടുപ്പിക്കുന്നുവെന്ന പൊതുവാദം നിലനിൽക്കുന്ന കാലത്ത് ഒരു പരമ്പര ചൂണ്ടിക്കാട്ടി ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചുവരുമെന്ന് പ്രവചിക്കുന്നില്ല. ഏകപക്ഷീയമായി അവസാനിക്കുന്ന ടെസ്റ്റുകൾ ഈ ഫോർമാറ്റിന് വെല്ലുവിളിയാണ്. 2001, 2003 വർഷങ്ങളിലെ ബോർഡർ-ഗാവസ്‌കർ ടെസ്റ്റ് പരമ്പര, 2005, 2019 ആഷസ് പരമ്പരകൾ; 2020 ബോർഡർ-ഗാവസ്‌കർ പരമ്പര എന്നിവയാണ് കഴിഞ്ഞ രണ്ട് ദശാബ്‌ദം ലോകം വീക്ഷിച്ച കടുപ്പമേറിയ ടെസ്റ്റ് ത്രില്ലറുകൾ.
∙ കളിമിടുക്കിന്റെ പോരാട്ടം
ടെസ്റ്റിൽ ബാറ്റ്‌സ്മാനും ബോളറും തുല്യരാണ്. ഒരു ഓവറിൽ അധികം റൺസ് സ്‌കോർ ചെയ്യണമെന്ന് ബാറ്റ്സ്മാനുമേൽ യാതൊരുവിധ സമ്മർദമില്ല. ഒരു മോശം പന്ത് കയ്യിൽനിന്ന് പോയാലും അടുത്ത പന്ത് നന്നാക്കാമെന്ന് ബോളർക്ക് ചിന്തിക്കാം. ഔട്ടായാൽ രണ്ടാമത് ഒരു അവസരം ഇല്ലെന്നത് പൊതുവായ കളിനിയമമാണ്. രണ്ട് ടീമുകളുടെ ഏറ്റുമുട്ടലാണെങ്കിലും കളിക്കിടയിൽ സംഭവിക്കുന്ന ഉൾപ്പോരുകൾ എല്ലാം മാറ്റിമറിക്കും.
2020 ബോർഡർ-ഗാവസ്‌കർ പരമ്പരയിൽ ചേതേശ്വർ പൂജാരയും പാറ്റ് കമ്മിൻസും ഏർപ്പെട്ട പോരാട്ടം കേവലം ബാറ്റും പന്തും തമ്മിലുള്ള മത്സരമായി ഒതുങ്ങാതെ ടീമിന്റെ ജയപരാജയങ്ങൾ മാറ്റിമറിക്കുന്ന കാഴ്‌ച നമ്മൾ കണ്ടതാണ്. മത്സരത്തിനുള്ളിലെ ഇത്തരം മൽസരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ഉയർത്തുന്നു.
ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് നിർണായക വർഷമാണ് 2021. ടെസ്റ്റ് ക്രിക്കറ്റിലെ കന്നി ലോകകപ്പിന്റെ കലാശപ്പോരാട്ടം ഇംഗ്ലണ്ടിലെ സതാംപ്ടനിൽ അരങ്ങേറാൻ പോകുന്നു. ബോർഡർ-ഗാവസ്‌കർ പരമ്പരയിൽ വിജയകിരീടമണിഞ്ഞ ഇന്ത്യയും ഇന്ത്യയേപ്പോലെ കരുത്തരായ ന്യൂസിലൻഡും തമ്മിലാണ് ഫൈനൽ.
'സതാംപ്ടൻ ടെസ്റ്റിനെ ആവേശപൂർവ്വമാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസം മുൻ താരം വി.വി.എസ്. ലക്ഷ്‌മണുമായി സംസാരിച്ചു. വളരെ ആവേശത്തിലാണ് ലക്ഷ്‌മൺ കളിയെക്കുറിച്ച് പറഞ്ഞത്. ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ഇഷാന്ത് ശർമ്മ, ചേതേശ്വർ പൂജാര എന്നിവരെ സംബന്ധിച്ച് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാവുന്ന അനുഭവമാണിത്. ടെസ്റ്റിലെ ലോകകിരീടം ആരു നേടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഇന്ത്യയ്ക്ക് 60:40 മുൻതൂക്കമാണ് ഞാൻ പ്രവചിക്കുന്നത്’ – 30 വർഷത്തിലേറെയായി കായികമത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകൻ ജഗന്നാഥ് ദാസിന്റെ വാക്കുകൾ.
∙ ഈ വിജയം അനിവാര്യം
ജീവിതത്തിരക്കുകൾ ഒഴിയാത്ത കാലത്ത് 5 ദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് മത്സരങ്ങളുടെ പ്രസക്തി എന്താണ് എന്ന് നമുക്ക് തോന്നാം. ക്രിക്കറ്റിന്റെ മറ്റു വകഭേദങ്ങൾക്കോ ഫുട്‍ബോൾ, ഹോക്കി പോലെയുള്ള ടീം ഗെയിമുകൾക്കോ ഇത്രയും നീളമില്ലാത്തത് ടെസ്റ്റിനെ ഒറ്റയാൾപ്പട്ടാളമാക്കുന്നു. സതാംപ്ടൻ ടെസ്റ്റ് വിജയിക്കേണ്ടത് ടെസ്റ്റ് ഫോർമാറ്റിനെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് പരമപ്രധാനമാണ്.
ജനപ്രീതി കുറയുന്നെന്ന പേരിൽ 2017നു ശേഷം ചാംപ്യൻസ് ട്രോഫി നടത്തേണ്ടെന്ന് തീരുമാനിച്ച് പിന്നീട് പിന്മാറിയ ഐസിസി ടെസ്റ്റ് ക്രിക്കറ്റിനെ ജനകീയമാക്കുന്നതിനാണ് ഡേ-നൈറ്റ് ടെസ്റ്റ് പോലെയുള്ള പുതിയ പരീക്ഷണങ്ങൾ അവതരിപ്പിച്ചത്. എന്നാൽ യഥാർഥ പരീക്ഷണം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് തന്നെയാണ്. ഇനി അധികം സമയമില്ല, പന്തും ബാറ്റും തമ്മിലുള്ള പോരാട്ടം കാണാൻ.
ക്രിക്കറ്റിന്റെ ഏറ്റവും പഴയ രൂപം അതിന്റെ തനിമ നഷ്ടമാവാതെ ആസ്വദിക്കാൻ, വരുംതലമുറ ഏറ്റെടുക്കാൻ ടെസ്റ്റ് മത്സരങ്ങൾ ചർച്ച ചെയ്യപ്പെടണം. ഒഴിഞ്ഞ ഗാലറികൾ നിറഞ്ഞു കവിയണം. ബാറ്റും പന്തും ഏറ്റുമുട്ടണം. വിരസമായ കളിയെന്ന വിശേഷണത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ടീമുകൾ പോരാട്ടവീര്യം പ്രകടമാക്കുകയും സ്പോർട്ടിങ് വിക്കറ്റുകൾ കൂടുതലായി നിർമ്മിക്കപ്പെടുകയും വേണം. ഇതിനെല്ലാമുപരി കളിയുടെ യഥാർത്ഥ അംബാസഡർമാർ മൈതാനത്തിൽ ഇറങ്ങുന്ന താരങ്ങൾ തന്നെയാണ്. അവരാണ് ടെസ്റ്റ് മത്സരങ്ങൾക്ക് കാഴ്ചക്കാരെ സൃഷ്ടിക്കുന്നത്.
English Summary: Relevance of Test Cricket