വനിതകളുടെ ക്രിക്കറ്റ് ഇപ്പോൾ വെറുമൊരു ചടങ്ങല്ല. മിതാലി രാജ്, ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ജുലൻ ഗോസ്വാമി തുടങ്ങിയ പേരുകള‍െല്ലാം ഇപ്പോൾ ഇന്ത്യയിൽ വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നീ പേരുകൾ പോലെ തന്നെ ആരാധകർക്കു സുപരിചിതമാണ്. ഈ കൂട്ടത്തിലേക്ക് ‘ഇടിവെട്ട്’ കളിയുമായെത്തുന്ന പുത്തൻ താരോദയമാണ് ഷഫാലി

വനിതകളുടെ ക്രിക്കറ്റ് ഇപ്പോൾ വെറുമൊരു ചടങ്ങല്ല. മിതാലി രാജ്, ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ജുലൻ ഗോസ്വാമി തുടങ്ങിയ പേരുകള‍െല്ലാം ഇപ്പോൾ ഇന്ത്യയിൽ വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നീ പേരുകൾ പോലെ തന്നെ ആരാധകർക്കു സുപരിചിതമാണ്. ഈ കൂട്ടത്തിലേക്ക് ‘ഇടിവെട്ട്’ കളിയുമായെത്തുന്ന പുത്തൻ താരോദയമാണ് ഷഫാലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതകളുടെ ക്രിക്കറ്റ് ഇപ്പോൾ വെറുമൊരു ചടങ്ങല്ല. മിതാലി രാജ്, ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ജുലൻ ഗോസ്വാമി തുടങ്ങിയ പേരുകള‍െല്ലാം ഇപ്പോൾ ഇന്ത്യയിൽ വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നീ പേരുകൾ പോലെ തന്നെ ആരാധകർക്കു സുപരിചിതമാണ്. ഈ കൂട്ടത്തിലേക്ക് ‘ഇടിവെട്ട്’ കളിയുമായെത്തുന്ന പുത്തൻ താരോദയമാണ് ഷഫാലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതകളുടെ ക്രിക്കറ്റ് ഇപ്പോൾ വെറുമൊരു ചടങ്ങല്ല. മിതാലി രാജ്, ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ജുലൻ ഗോസ്വാമി തുടങ്ങിയ പേരുകള‍െല്ലാം ഇപ്പോൾ ഇന്ത്യയിൽ വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നീ പേരുകൾ പോലെ തന്നെ ആരാധകർക്കു സുപരിചിതമാണ്. ഈ കൂട്ടത്തിലേക്ക് ‘ഇടിവെട്ട്’ കളിയുമായെത്തുന്ന പുത്തൻ താരോദയമാണ് ഷഫാലി വർമ. ട്വന്റി20യിലെ അരങ്ങേറ്റം മുതൽ പവർ ബാറ്റിങ്ങിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ഷഫാലി, കന്നി ടെസ്റ്റിലും ഒന്നാന്തരം ബാറ്റിങ്ങിലൂടെ കയ്യടി നേടുകയാണ്.

ആദ്യ ഇന്നിങ്സിൽ 96 റൺസെടുത്ത ഷഫാലി, രണ്ടാം ഇന്നിങ്സിലും 63 റൺസുമായി തിളങ്ങി. 152 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 96 റൺസെടുത്ത ഷഫാലിക്ക്, അരങ്ങേറ്റ ഇന്നിങ്സിൽ സെഞ്ചുറിയെന്ന ചരിത്ര നേട്ടം നഷ്ടമായത് വെറും നാലു റൺസിന്. ഓപ്പണിങ് വിക്കറ്റിൽ മന്ഥനയ്‌ക്കൊപ്പം ഷഫാലി കൂട്ടിച്ചേർത്തത് 167 റണ്‍സാണ്! പിന്നീട് കൂട്ടത്തകർച്ച നേരിട്ട് ഫോളോ ഓൺ ചെയ്ത ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സിലും ഷഫാലി അർധസെഞ്ചുറി നേടി. ഇത്തവണ 83 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 63 റൺസ്!

ADVERTISEMENT

ഇംഗ്ലണ്ടിനെതിരായ ഒരേയൊരു ടെസ്റ്റിൽ ഇന്ത്യ സമനില സ്വന്തമാക്കുമ്പോൾ, അതിൽ ഷഫാലിയുടെ സംഭാവനകൾ നിർണായകമാണ്. അരങ്ങേറ്റ ടെസ്റ്റിൽ പ്ലേയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയതിന്റെ ആഹ്ലാദം വേറെ! ടെസ്റ്റ് ക്രിക്കറ്റിലെ ഒരുപിടി റെക്കോർഡുകളും അരങ്ങേറ്റത്തിൽത്തന്നെ ഷഫാലി തകർത്തുകഴിഞ്ഞു.

വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ടെസ്റ്റ് മത്സരത്തിൽ മൂന്നു സിക്സടിക്കുന്ന ആദ്യ താരമാണ് ഷഫാലി! ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ വനിതാ താരം, ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം വനിതാ താരം, ടെസ്റ്റ് അരങ്ങേറ്റത്തിൽ സിക്സടിക്കുന്ന ആദ്യ ഇന്ത്യൻ വനിത, വനിതാ ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സടിക്കുന്ന താരം (2 സിക്സ് – അലീസ ഹീലി, ലോറൻ വിൻഫീൽഡ് എന്നിവരുടെ റെക്കോർഡിനൊപ്പം), അരങ്ങേറ്റ ടെസ്റ്റിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വനിതാ താരം തുടങ്ങിയ റെക്കോർഡുകളെല്ലാം ബ്രിസ്റ്റോളിൽ ഷഫാലി സ്വന്തമാക്കി. പുരുഷ താരങ്ങളെയും പരിഗണിച്ചാലും ശിഖർ ധവാൻ (187), രോഹിത് ശർമ (177), ലാലാ അമർനാഥ് (156) എന്നിവർക്കുശേഷം ടെസ്റ്റ് അരങ്ങേറ്റത്തിൽ കൂടുതൽ റൺസ് നേടുന്ന താരവും ഷഫാലി തന്നെ.

ഹരിയാന റോത്തക് സ്വദേശിയായ ഷഫാലി വർമയ്ക്ക് പ്രായം 17 മാത്രം. സച്ചിൻ തെൻഡുൽക്കറുടെ ഈ കടുത്ത ആരാധിക ഇന്ത്യൻ ക്രിക്കറ്റിലേക്കു കാലെടുത്തു വച്ചതു തന്നെ സച്ചിന്റെ റെക്കോർഡ് തിരുത്തിയാണ്. 2019ൽ 15 വയസ്സിൽ ട്വന്റി20യിൽ ആദ്യ മത്സരത്തിനിറങ്ങി അധികം വൈകാതെ ഇന്ത്യയ്ക്കായി അർധശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഷഫാലി. പുറത്തുപോയത് സച്ചിൻ 16–ാം വയസ്സിൽ പോക്കറ്റിലാക്കിയ 30 വർഷം പഴയ റെക്കോർഡ്.

ഇഷ്ടം സച്ചിനോടാണെങ്കിലും ഷഫാലിയുടെ ശൈലി വീരേന്ദർ സേവാഗിനു സമാനമാണ്. പന്തു നോക്കുക വീശിയടിക്കുക... സ്മൃതി മന്ഥനയുടെ വെടിക്കെട്ട് ബാറ്റിങ് കണ്ട് വനിതാ ക്രിക്കറ്റിന്റെ ആരാധകരായവരുടെ ഇടയിലേക്കാണ് അതിലും വലിയ ‘സിക്സറടി മികവു’മായി ഷഫാലി എത്തുന്നത്. ഇവർ ഇരുവരുമാണ് ഇപ്പോൾ ഇന്ത്യയുടെ ഓപ്പണർമാർ. ഷഫാലി ആദ്യമേ അടി തുടങ്ങുന്നതിനാൽ സ്മൃതി ആങ്കർ റോളിലേക്കു മാറിയെന്നു മാത്രം.

ADVERTISEMENT

∙ ബോയ് കട്ട് അടിച്ച ഷഫാലിക്കുട്ടി

2013ൽ തന്റെ അവസാന രഞ്ജി ടൂർണമെന്റിൽ ഹരിയാനയ്ക്കെതിരെ കളിക്കാൻ മുംബൈ ടീമിനൊപ്പമെത്തിയതായിരുന്നു സച്ചിൻ തെൻഡുൽക്കർ. കളി കാണാൻ ഒൻപതു വയസ്സുകാരിയായ ഷഫാലിയെയും പിതാവ് സഞ്ജയ് വർമ കൂടെക്കൂട്ടിയിരുന്നു. അന്നു സച്ചിന് ലഭിച്ച ആരാധകരുടെ സ്നേഹം കണ്ടാണ് ഷഫാലിക്ക് താരത്തോടും ക്രിക്കറ്റിനോടും ഭ്രമം കലശലായത്.

ക്രിക്കറ്റ് തൽപരനായ പിതാവിന്റെ മൂന്നു മക്കളിൽ നടുക്കത്തവളാണ് ഷഫാലി. പെൺകുട്ടികൾക്ക് പരിശീലന സൗകര്യമില്ലാത്തതിനാൽ ചെറുപ്പത്തിൽ ആൺകുട്ടികളോടൊപ്പം ആയിരുന്നു കളി. ആൺകുട്ടികളുടെ കളിയാക്കൽ ഒഴിവാക്കാനാണ് ബോയ് കട്ട് അടിച്ചു തുടങ്ങിയത്. പ്രാദേശിക ടൂർണമെന്റിൽ ആൺകുട്ടിയായി ചമഞ്ഞ് കളി ജയിപ്പിച്ച് ‘മാൻ ഓഫ് ദ് മാച്ച്’ പുരസ്കാരം നേടിയതായി വാർത്തകൾ വന്നിരുന്നു.

ഒരുപക്ഷേ ചെറുപ്രായത്തിലേ ആൺകുട്ടികളോടൊപ്പം കളിച്ചു പരിശീലിച്ചതിന്റെ ഫലമാകണം ഷഫാലിയുടെ പവർ ഹിറ്റിങ്. അരങ്ങേറിയതിൽ പിന്നെ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമാണ് നിലവിലെ ഈ ലോക ഒന്നാം നമ്പർ.

ADVERTISEMENT

∙ ശ്രീറാം നാരായൺ ക്രിക്കറ്റ് ക്ലബ്

സ്കൂളിൽ കളിച്ചുകൊണ്ടിരിക്കേ, 2015ൽ ഷഫാലിയെ ശ്രീറാം നാരായൺ ക്ലബ്ബിൽ ചേർത്ത പിതാവിന്റെ തീരുമാനമാണ് കരിയറിൽ വഴിത്തിരിവായത്. പന്ത്രണ്ടാം വയസ്സിൽ സ്വന്തം ഏജ് ഗ്രൂപ്പിലെ എതിരാളികൾ ഷഫാലിക്ക് വെല്ലുവിളിയേ ആയില്ല. അതോടെയാണ് 12 വയസ്സുകാരിയെ അണ്ടർ 19 പെൺകുട്ടികൾക്കൊപ്പം പരിശീലിപ്പിക്കാൻ തീരുമാനിച്ചത്.

അവരെയും ഷഫാലി അനായാസം ബൗണ്ടറി കടത്താൻ തുടങ്ങിയതോടെ ആൾ ചില്ലറക്കാരിയല്ലെന്ന് ക്ലബ് ഉടമ അശ്വനി ശർമ തിരിച്ചറിഞ്ഞു. പിന്നീട് പരിശീലനം അണ്ടർ 19 ആൺകുട്ടികൾക്കൊപ്പമാക്കി. 2019 ൽ ട്വന്റി20യിൽ അരങ്ങേറ്റം നടത്തിയതിൽപിന്നെ 22 മത്സരങ്ങളിൽ നിന്ന് 617 റൺസാണ് നേടിയത്. 148.31 ആണ് സ്ട്രൈക് റേറ്റ്.

∙ ടെസ്റ്റിലേക്ക്

ഇന്ത്യ ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം ടെസ്റ്റ് മത്സരത്തിനിറങ്ങിയപ്പോൾ അത് ഷഫാലിയുടെ അരങ്ങേറ്റ ടെസ്റ്റായി. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ നേടിയ 96 റൺസ് ഇന്ത്യൻ വനിതാ താരത്തിന്റെ അരങ്ങേറ്റത്തിലെ ടോപ് സ്കോറാണ്. സ്മൃതി മന്ഥനയ്ക്കൊപ്പം 167 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയ ഷഫാലിക്ക് നിർഭാഗ്യംകൊണ്ടാണ് അർഹിച്ച സെഞ്ചുറി നഷ്ടമായത്.

ഇന്ത്യൻ പുരുഷ ക്രിക്കറ്റിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായിരുന്നു വീരേന്ദർ സേവാഗ്. ഫിറ്റ്നസ് നിലനിർത്തിയാൽ ഷഫാലി വനിതാ ക്രിക്കറ്റിൽ ഇന്ത്യയെ മുന്നോട്ടു നയിക്കുമെന്ന കാര്യത്തിൽ വിദഗ്ധർക്കൊന്നും സംശയമില്ല. പ്രോത്സാഹനവുമായി ടീം മൊത്തം കൂടെയുണ്ട്.

English Summary: With 96 and 63 on debut, Shafali Verma strides into Test cricket