വീരേന്ദർ സേവാഗിന്റെ ശൈലിയോടെ ഷഫാലി വർമ ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്. പേരുകേട്ട ഇംഗ്ലണ്ട് വനിതാ ‍ക്രിക്കറ്റ് ടീമിനെതിരെ അവരുടെ നാട്ടിൽ ജയത്തോളം പോന്ന സമനിലയുമായാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റ് മത്സരം പൂർത്തിയാക്കിയത്. ഷഫാലി വർമയെന്ന 17 വയസുകാരിയാണ് ഇന്ത്യൻ പോരാട്ടത്തിനു

വീരേന്ദർ സേവാഗിന്റെ ശൈലിയോടെ ഷഫാലി വർമ ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്. പേരുകേട്ട ഇംഗ്ലണ്ട് വനിതാ ‍ക്രിക്കറ്റ് ടീമിനെതിരെ അവരുടെ നാട്ടിൽ ജയത്തോളം പോന്ന സമനിലയുമായാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റ് മത്സരം പൂർത്തിയാക്കിയത്. ഷഫാലി വർമയെന്ന 17 വയസുകാരിയാണ് ഇന്ത്യൻ പോരാട്ടത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീരേന്ദർ സേവാഗിന്റെ ശൈലിയോടെ ഷഫാലി വർമ ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്. പേരുകേട്ട ഇംഗ്ലണ്ട് വനിതാ ‍ക്രിക്കറ്റ് ടീമിനെതിരെ അവരുടെ നാട്ടിൽ ജയത്തോളം പോന്ന സമനിലയുമായാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റ് മത്സരം പൂർത്തിയാക്കിയത്. ഷഫാലി വർമയെന്ന 17 വയസുകാരിയാണ് ഇന്ത്യൻ പോരാട്ടത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീരേന്ദർ സേവാഗിന്റെ ശൈലിയോടെ ഷഫാലി വർമ ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്. പേരുകേട്ട ഇംഗ്ലണ്ട് വനിതാ ‍ക്രിക്കറ്റ് ടീമിനെതിരെ അവരുടെ നാട്ടിൽ ജയത്തോളം പോന്ന സമനിലയുമായാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റ് മത്സരം പൂർത്തിയാക്കിയത്. ഷഫാലി വർമയെന്ന 17 വയസുകാരിയാണ് ഇന്ത്യൻ പോരാട്ടത്തിനു ചുക്കാൻ പിടിച്ചത്. അരങ്ങേറ്റ ടെസ്റ്റിൽ ഷഫാലി കളിയുടെ താരവുമായി.

ഇംഗ്ലണ്ട് ഉയർത്തിയ 396 റൺസ് പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ 167 റൺസ് എന്ന നിലയിലായിരുന്നു. ഷഫാലി വർമ 96 റൺസുമായി തിരിച്ചടിക്ക് ചുക്കാൻ പിടിച്ചു. പിന്നീടു കൂട്ടത്തകർച്ചയിൽ 231 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ഫോളോഓൺ ചെയ്യേണ്ടി വന്ന ഇന്ത്യയ്ക്കു വേണ്ടി രണ്ടാം ഇന്നിങ്സിൽ ഷഫാലി 63 റൺസെടുത്തു. ഇന്ത്യ 8 വിക്കറ്റിന് 344 റൺസ് എടുത്തു നിൽക്കെ കളി അവസാനിച്ചു. ഷഫാലിയുടെ സമ്പാദ്യം രണ്ട് ഇന്നിങ്സിൽ നിന്നുമായി 159 റൺസ്. 24 ഫോറും 3 സിക്സുമടങ്ങിയ ഇന്നിങ്സ്. ടെസ്റ്റ് അരങ്ങേറ്റത്തിൽ രണ്ടിന്നിങ്സിലും അർധസെഞ്ചുറി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാതാരമാണ് ഷഫാലി. ഇംഗ്ലണ്ടിനെതിരെ സമനില നേടിയ ഇന്ത്യൻ വനിതാ ടീമിന്റെ കുന്തമുനയായി ഷഫാലി മാറി. 

ADVERTISEMENT

ഒരു പെൺകുട്ടി ഇത്രയും ഭയരഹിതമായി ബാറ്റ് ചെയ്യുന്നത് ഞാനാദ്യമായി കാണുകയാണെന്ന് മുൻ ഇന്ത്യൻ താരം മോഹിത് ശർമ പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനും ഷഫാലിയിൽ പ്രതീക്ഷകളേറെയാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഏറെക്കാലം തിളങ്ങാൻ ശേഷിയുള്ള താരമാണ് ഷഫാലിയെന്നു മിതാലി രാജ് സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ പുരുഷ ടീമിന്റെ ഫീൽഡിങ് കോച്ച് അരുൺ ശ്രീധർ ഷഫാലിയെ സേവാഗിനോടാണ് താരതമ്യപ്പെടുത്തുന്നത്. ഇന്ത്യൻ ടീമിന്റെ ആദ്യ ഇന്നിങ്സിലെ ഉജ്വല ബാറ്റിങ്ങും പിന്നീട് തകർന്ന ശേഷം രണ്ടാം ഇന്നിങ്സിലെ തിരിച്ചുവരവും അവിസ്മരണീയമായിരുന്നുവെന്ന് ശ്രീധർ പറഞ്ഞു.

2020 ജനുവരിയിൽ നടന്ന വനിതാ ട്വന്റി20  ലോകകപ്പിൽ ഫൈനൽ വരെയുള്ള ഇന്ത്യയുടെ പ്രയാണത്തിനു ചുക്കാൻ പിടിച്ചതും ഷഫാലിയായിരുന്നു. ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു തോറ്റു. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കുറഞ്ഞ പ്രായത്തിൽ അർധസെഞ്ചുറി നേടിയത് സച്ചിനാണ്; 1989ൽ. 30 വർഷം പിന്നിട്ട ഈ റെക്കോർഡ് 2019ൽ ഷഫാലി വർമ തിരുത്തി. 2019ൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20യിലാണു ഷഫാലിയുടെ മാസ്മരിക പ്രകടനം. അന്ന് ഷഫാലിയുടെ പ്രായം 15 വർഷവും 285 ദിവസവും. 49 പന്തിൽ 73 റൺസെടുത്ത ഷഫാലിയുടെ മികവിൽ ഇന്ത്യൻ വനിതാ ടീം വിൻഡീസിനെ 84 റൺസിനു തകർത്തു. 1989ൽ തന്റെ ആദ്യ ടെസ്റ്റ് പരമ്പരയിൽ പാക്കിസ്ഥാനെതിരെ അർധ സെഞ്ചുറി നേടുമ്പോൾ സച്ചിന്റെ പ്രായം 16 വർഷവും 214 ദിവസവും.

ADVERTISEMENT

ഹരിയാനയിലെ റോത്തക്ക് പട്ടണത്തിൽ ജൂവലറി ഉടമയായ സഞ്ജീവ് വർമയുടെ മകളാണു ഷഫാലി. 2004 ജനുവരി 28നു ജനനം. 2019ൽ 15–ാം വയസിൽ ഇന്ത്യൻ വനിതാ ടീമിനൊപ്പം ട്വന്റി20  കളിച്ചു. 2019 സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു അരങ്ങേറ്റം. ഇന്ത്യ മുഴുവൻ വനിത‌കളുടെ ക്രിക്കറ്റ് മത്സരങ്ങവും കാണാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഷഫാലിയുടെയും കൂട്ടുകാരികളുടെയും അടുത്ത കാലത്തെ പ്രകടനങ്ങളുടെ സവിശേഷത.

ഹരിയാനയിൽ ഒരു പെൺകുട്ടി തലമുടി ക്രോപ് ചെയ്യുക എന്നു പറഞ്ഞാൽ വിചാരിക്കാൻ പറ്റാത്ത കാര്യമാണ്. ഷഫാലി ഒൻപതാം വയസ്സിൽ അതു ചെയ്തതു ക്രിക്കറ്റിനോടുള്ള പ്രേമം കൊണ്ടാണ്. മകളെ പ്രോത്സാഹിപ്പിച്ച സഞ്ജീവ് അതിന്റെ പേരിൽ ആവശ്യത്തിലേറെ പഴിയും കേട്ടിരുന്നു. ഷഫാലിക്കു കൂസലുണ്ടായില്ല. ആ ആത്മവിശ്വാസം കളിയിലുമുണ്ട്.

ADVERTISEMENT

പെൺകുട്ടികൾ കായികരംഗത്ത് ഇറങ്ങുന്നതിനെതിരെ നെറ്റിചുളിക്കുന്നവരുടെ നാട്ടിൽ നിന്നാണു ഷഫാലി തന്റെ സ്വപ്നമേഖലയിലേക്കു കാലെടുത്തു വയ്ക്കുന്നത്. പത്താം വയസ്സിൽ ക്രിക്കറ്റിലേക്കു പിച്ചവച്ച ഷഫാലിക്കു പരിശീലനത്തിനു സഹതാരങ്ങളെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നിട്ടുമുണ്ട്. അതോടെ ആൺകുട്ടികൾക്കൊപ്പമായി പരിശീലനം‌. ആൺകുട്ടികൾക്കൊപ്പം ബാറ്റും ബോളുമായി ക്രിക്കറ്റ് കളത്തിലേക്ക് ഇറങ്ങിയ കൊച്ചുമിടുക്കിക്കു പലപ്പോഴും പരുക്കുകളോടു പട വെട്ടേണ്ടിവന്നെങ്കിലും കഷ്ടപ്പാട് വിഫലമായില്ല.

കാരണം ആ പോരാട്ടവീര്യവും വീറും വാശിയും കൂടിയാണ് ഷഫാലിയുടെ ദേശീയ ടീമിലേക്കുള്ള പ്രയാണത്തിനു വേഗം കൂട്ടിയത്. ‘തുടക്കത്തിൽ ആൺകുട്ടികൾക്കൊപ്പം കളിക്കുന്നതു ബുദ്ധിമുട്ടായി തോന്നിയിരുന്നു. പരുക്കുകൾ സാധാരണമായി. അവർ എനിക്ക് ഒരു പെൺകുട്ടിയെന്ന പരിഗണനയൊന്നും തന്നിരുന്നില്ല. അതുകൊണ്ടുതന്നെ തിരിച്ചടികൾ നൽകാൻ ഞാനും ശ്രമിച്ചിരുന്നു’– ഷഫാലി പറയുന്നു.

സ്വപ്നതുല്യ നേട്ടത്തിലേക്കു നേരത്തെ ചുവടുവയ്ക്കാൻ ഷഫാലിക്കു താങ്ങും തണലുമായതു പിതാവ് സഞ്ജീവിന്റെ ശക്തമായ പിന്തുണയാണ്. ‘എന്റെ പ്രായത്തിലുള്ള മറ്റു കുട്ടികളിൽ നിന്നു വളരെ വ്യത്യസ്തമായാണ് എന്നെ വളർത്തിയത്. ആൺകുട്ടികൾക്കൊപ്പം ഞാൻ കളിക്കുന്നതുകണ്ടു പലരും കളിയാക്കിയിട്ടുണ്ട്. പക്ഷേ, ക്രിക്കറ്റ് മതിയെന്ന അച്ഛന്റെ തീരുമാനം ഉറച്ചതായിരുന്നു. എന്റെ സഹോദരനു നൽകിയിരുന്ന എല്ലാ സ്വാതന്ത്ര്യവും എനിക്കും ലഭിച്ചിരുന്നു’ – ഷഫാലി വ്യക്തമാക്കുന്നു.

രഞ്ജി ട്രോഫി ഫൈനൽ മൽസരത്തിനായി റോത്തക്കിൽ എത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ കണ്ടതു മുതലാണു ക്രിക്കറ്റ് എന്ന അഭിലാഷം ഷഫാലിയിൽ മുളപൊട്ടുന്നത്. സച്ചിനെ ഒരുനോക്കു കാണാൻ അവിടെ തടിച്ചുകൂടിയ ജനസാഗരത്തോടൊപ്പം ഷഫാലിയുമുണ്ടായിരുന്നു. വിസ്മയലോകത്ത് എത്തിയപോലെ തോന്നിയ ഷഫാലി തനിക്കും ഒരു ദിവസം ഇങ്ങനെ ആകാൻ കഴിയുമോയെന്നു പിതാവിനോടു ചോദിച്ചു. കഠിനമായ പരിശ്രമം കൊണ്ടു നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്നു തുടങ്ങിയ കഠിന പ്രയത്നത്തിന്റെ ഫലം കൂടിയാണ് ഇന്ത്യൻ വനിതാ ടീമിന്റെ വിജയശിൽപിയായി മാറുന്ന ഷഫാലിയുടെ വിജയ രഹസ്യം.

English Summary: Shafali Verma shows the way for Indian Women Cricket Stars