മിർപുർ∙ ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ബാറ്റിങ്ങിൽ കൂട്ടത്തകർച്ച നേരിട്ട ന്യൂസീലൻഡ്, രാജ്യാന്തര ട്വന്റി20യിൽ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറെന്ന നാണക്കേടിന് ഒപ്പം. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഉൾപ്പെടെ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി രണ്ടാം നിര ടീമുമായി ബംഗ്ലദേശിൽ പര്യടനത്തിന് എത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിർപുർ∙ ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ബാറ്റിങ്ങിൽ കൂട്ടത്തകർച്ച നേരിട്ട ന്യൂസീലൻഡ്, രാജ്യാന്തര ട്വന്റി20യിൽ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറെന്ന നാണക്കേടിന് ഒപ്പം. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഉൾപ്പെടെ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി രണ്ടാം നിര ടീമുമായി ബംഗ്ലദേശിൽ പര്യടനത്തിന് എത്തിയ കിവീസ്, ഒന്നാം ട്വന്റിയിൽ പുറത്തായത് വെറും 60 റൺസിന്. 16.5 ഓവറിലാണ് ന്യൂസീലൻഡ് 60 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ 30 പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലദേശ് ലക്ഷ്യം കണ്ടു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലദേശ് 1–0ന് മുന്നിലെത്തി.

ഏഴു റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ ബംഗ്ലദേശിനെ ഷാക്കിബ് അൽ ഹസൻ (33 പന്തിൽ രണ്ടു ഫോറുകളോടെ 25), മുഷ്ഫിഖുർ റഹിം (26 പന്തിൽ പുറത്താകാതെ 16), മഹ്മൂദുല്ല (22 പന്തിൽ പുറത്താകാതെ 14) എന്നിവർ ചേർന്നാണ് വിജയത്തിലെത്തിച്ചത്. ഓപ്പണർമാരായ മുഹമ്മദ് നയിം (1), ലിട്ടൺ ദാസ് (1) എന്നിവരാണ് നിരാശപ്പെടുത്തിയത്. ന്യൂസീലൻഡിനായി മക്കോൻചി, അജാസ് പട്ടേൽ, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ADVERTISEMENT

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡിനായി രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം; ക്യാപ്റ്റൻ ടോം ലാഥവും ഹെൻറി നിക്കോൾസും. ഇരുവരും 18 റൺസ് വീതമെടുത്തു. ലാഥം 25 പന്തിൽ ഒരു ഫോർ സഹിതവും നിക്കോൾസ് 24 പന്തിൽ ഒരു ഫോർ സഹിതവും 18 റൺസെടുത്തു. ന്യൂസീലൻഡ് താരങ്ങൾക്ക് ആകെ നേടാനായത് മൂന്നു ഫോറുകൾ മാത്രം. ഇവർക്കു പുറമേ വിൽ യങ്ങാണ് ഒരു ഫോർ നേടിയത്.

ടോം ബ്ലണ്ടൽ (2), രചിൻ രവീന്ദ്ര (0), വിൽ യങ് (5), കോളിൻ ഡി ഗ്രാൻഡ്ഹോം (1), കോൾ മക്കോൻചി (0), ഡുഗ് ബ്രേസ്‌വെൽ (5), അജാസ് പട്ടേൽ (3), ജേക്കബ് ഡുഫി (3) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ബ്ലെയർ ടിക്‌നർ ഒൻപതു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.

2.5 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത പേസ് ബോളർ മുസ്താഫിസുർ റഹ്മാന്റെ നേതൃത്വത്തിലാണ് ബംഗ്ലദേശ് ന്യൂസീലൻഡിനെ തകർത്തത്. നാസും അഹമ്മദ് രണ്ട് ഓവറിൽ അഞ്ച് റൺസ് വഴങ്ങിയും ഷാക്കിബ് അൽ ഹസൻ നാല് ഓവറിൽ 10 റൺസ് വഴങ്ങിയും മുഹമ്മദ് സയ്ഫുദ്ദീൻ രണ്ട് ഓവറിൽ ഏഴു റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മെഹ്ദി ഹസൻ നാല് ഓവറിൽ 15 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

∙ രാജ്യാന്തര ട്വന്റി20യിൽ കിവീസിന്റെ ചെറിയ സ്കോറുകൾ

ADVERTISEMENT

60 ബംഗ്ലദേശിനെതിരെ മിർപുരിൽ, 2021*

60 ശ്രീലങ്കയ്‌ക്കെതിരെ ചറ്റോഗ്രമിൽ, 2014

80 പാക്കിസ്ഥാനെതിരെ ക്രൈസ്റ്റ്ചർച്ചിൽ, 2010

81 ശ്രീലങ്കയ്‌ക്കെതിരെ ലൗഡർഹില്ലിൽ, 2010

ADVERTISEMENT

∙ ബംഗ്ലദേശിനെതിരെ ഏതൊരു ടീമിന്റെയും ചെറിയ ട്വന്റി20 സ്കോർ

60 ന്യൂസീലൻഡ്, മിർപുരിൽ, 2021*

62 ഓസ്ട്രേലിയ, മിർപുരിൽ, 2021

72 അഫ്ഗാനിസ്ഥാൻ, മിർപുരിൽ, 2014

82 യുഎഇ, മിർപുരിൽ, 2016

English Summary: Bangladesh vs New Zealand, 1st T20I - Live Cricket Score