ന്യൂഡൽഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിലെ മോശം ബാറ്റിങ് പ്രകടനത്തിന്റെ പേരിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം കേദാർ ജാദവിന് ആരാധകരുടെ ട്രോൾ മഴ. IPL, Sunrisers Hyderabad, Kedar Jhadav, Delhi Capitals, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിലെ മോശം ബാറ്റിങ് പ്രകടനത്തിന്റെ പേരിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം കേദാർ ജാദവിന് ആരാധകരുടെ ട്രോൾ മഴ. 8 പന്തിൽ 3 റൺസെടുത്ത ജാദവിനെ, മത്സരത്തിൽ ഡൽഹി പേസർ ആൻറിച്ച് നോർട്യ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. 

ബാറ്റിങ്ങിൽ തിളങ്ങാനാകാതെ പോയതിനു പുറമേ, ഹൈദരാബാദിന്റെ നിർണായക റിവ്യു കൂടി ജാദവ് പാഴാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. 

ADVERTISEMENT

ഔട്ടാണെന്നു 100 ശതമാനം ഉറപ്പുള്ള സാഹചര്യത്തിൽ, റിവ്യു കൂടി പാഴാക്കിയ കേദാർ ജാദവ് മാച്ച് ഫീയുടെ 50 ശതമാനം തിരികെ നൽകണമെന്നാണ് ഒരു ആരാധകൻ പ്രതികരിച്ചത്. ‘ടീമിന്റെ റിവ്യു പാഴാക്കത്തത്ത വിധം പ്രധാനപ്പെട്ട താരമാണു താനെന്നാണു ജാദവിന്റെ വിചാരം, കഷ്ടം’– മറ്റൊരു ആരാധകന്റെ പ്രതികരണം ഇങ്ങനെ.

‘നടരാജനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനു നിരീക്ഷണത്തിലായ വിജയ് ശങ്കറുമായി ജാദവിന് എന്തുകൊണ്ടു സമ്പർക്കമില്ല എന്നാണു ഞാൻ ആലോചിക്കുന്നത്.‘മുട്ടിക്കളി അക്കാദമിയിൽ’ ഇരുവരും ഒപ്പത്തിനൊപ്പമാണല്ലോ, ഇത്തരം കളിക്കാരെ എന്തിനാണു ടീമിലെടുക്കുന്നത്’– മറ്റൊരാളുടെ പ്രതികരണം. 

ADVERTISEMENT

ജാദവ് അടക്കമുള്ള ഹൈദരാബാദ് ബാറ്റ്സ്മാൻമാർ നിറം മങ്ങിയ മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ഡൽഹിയുടെ ജയം. ഡേവിഡ് വാർണർ (0), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (18) എന്നീ സൂപ്പർ താരങ്ങൾ പെട്ടെന്നു പുറത്തായതോടെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് മാത്രമാണു ഹൈദരാബാദിനു നേടാനായത്.

അതേ സമയം ഐപിഎൽ രണ്ടാം പാദത്തിലും കേദാർ ജാദവിന്റെ റൺ വരൾച്ച തുടരുകയാണ്. സീസണിൽ ഹൈദരാബാദിനായി 5 മത്സരങ്ങൾ കളിച്ച ജാദവിന് 43 റൺസ് മാത്രമാണ് ഇതുവരെ നേടാനായത്. 19 റൺസാണ് ഉയർന്ന സ്കോർ.  

ADVERTISEMENT

English Summary: IPL 2021: "He should return 50% of his match fees" - Twitter reacts to Kedar Jadhav's poor showing with the bat for SRH