അബുദാബി∙ ബാറ്റ്സ്മാൻ നേരേ മുൻപിലേക്ക് തട്ടിയിടുന്ന പന്തെടുത്ത് അതേ ബാറ്റ്സ്മാനെതിരെ എറിയുന്നതായി ആംഗ്യം കാട്ടുന്ന ബോളർമാരെ നമ്മൾ കണ്ടിട്ടുണ്ട്; രാജ്യാന്തര ക്രിക്കറ്റിലും ഐപിഎൽ ഉൾപ്പെടെയുള്ള ലീഗുകളിലും. ബാറ്റ്സ്മാൻമാരെ ഭയപ്പെടുത്താൻ ഉദ്ദേശിച്ച് ഇത്തരം പരിപാടികൾ കൂടുതലായി ചെയ്യുന്നത് പേസ് ബോളർമാരാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ബാറ്റ്സ്മാൻ നേരേ മുൻപിലേക്ക് തട്ടിയിടുന്ന പന്തെടുത്ത് അതേ ബാറ്റ്സ്മാനെതിരെ എറിയുന്നതായി ആംഗ്യം കാട്ടുന്ന ബോളർമാരെ നമ്മൾ കണ്ടിട്ടുണ്ട്; രാജ്യാന്തര ക്രിക്കറ്റിലും ഐപിഎൽ ഉൾപ്പെടെയുള്ള ലീഗുകളിലും. ബാറ്റ്സ്മാൻമാരെ ഭയപ്പെടുത്താൻ ഉദ്ദേശിച്ച് ഇത്തരം പരിപാടികൾ കൂടുതലായി ചെയ്യുന്നത് പേസ് ബോളർമാരാണ്. മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് താരം കയ്റൻ പൊള്ളാർഡിനെ ഇതേ ‘നമ്പർ’ കാട്ടി ഭയപ്പെടുത്താൻ ശ്രമിച്ച കൊൽക്കത്ത താരം പ്രസിദ്ധ് കൃഷ്ണയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കാരണം എന്താണെന്നോ? ഭയപ്പെടുത്താൻ ശ്രമിച്ച പ്രസിദ്ധിനെതിരെ പൊള്ളാർഡ് കയർത്ത് സംസാരിച്ചതാണ് സംഭവത്തെ ശ്രദ്ധേയമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് മുംബൈ ബാറ്റു ചെയ്യുന്നതിനിടെ 15–ാം ഓവറിലാണ് സംഭവം. ഈ ഓവറിലെ അഞ്ചാം പന്തിൽ ക്വിന്റൻ ഡികോക്കിനെ പ്രസിദ്ധ് പുറത്താക്കിയതോടെയാണ് പൊള്ളാർഡ് ക്രീസിലെത്തിയത്.

ADVERTISEMENT

ഓവറിലെ അവസാന പന്ത് നേരിട്ട പൊള്ളാർഡ് പന്തുനേരെ മുന്നിലേക്ക് തട്ടിയിട്ടു. ഇതു പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രസിദ്ധ് കയ്യിൽ പന്തുള്ളതായി ഭാവിച്ച് പൊള്ളാർഡിനു നേരെ അതെറിയുന്നതായി ആംഗ്യം കാട്ടി. ഇതോടെ നിയന്ത്രണം നഷ്ടമായ പൊള്ളാർഡ് പ്രസിദ്ധിനോട് കയർക്കുകയായിരുന്നു.

ഇത് ഓവറിലെ അവസാന പന്തായിരുന്നതിനാൽ തൊട്ടുപിന്നാലെ പരസ്യം പ്രത്യക്ഷപ്പെട്ടതിനാൽ സംഭവം അടുത്ത ഓവറിനിടെയാണ് ടെലിവിഷനിൽ റീപ്ലേ കാണിച്ചത്. എറിയുന്നതായി ആംഗ്യം കാണിച്ച പ്രസിദ്ധിനോട് ക്രുദ്ധനായി പൊള്ളാർഡ് എന്തോ പറയുന്നത് വിഡിയോയിൽ ദൃശ്യമാണ്. എന്നാൽ പ്രസിദ്ധ് ഒന്നും പറയാതെ മടങ്ങുന്നതും കാണാം.

ADVERTISEMENT

പിന്നീട് 18–ാം ഓവർ എറിയാനായി പ്രസിദ്ധ് മടങ്ങിയെത്തിയപ്പോഴും പൊള്ളാർഡ് താരത്തെ തുറിച്ചുനോക്കുന്നത് കാണാമായിരുന്നു. സിംഗിൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് അടുത്ത ബോളിനായി റണ്ണപ്പ് എടുക്കുന്ന പ്രസിദ്ധിനെ പൊള്ളാർഡ് തുറിച്ചുനോക്കിയത്. ഇതോടെ അസ്വസ്ഥനായ പ്രസിദ്ധ് അംപയറോട് ‘എന്താണ് സംഭവ’മെന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.

മത്സരത്തിൽ പൊള്ളാർഡ് 15 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 21 റൺസെടുത്ത് പുറത്തായി. ഇതിൽ ഓരോ സിക്സും ഫോറും പ്രസിദ്ധിനെതിരെ നേടിയതാണ്. പ്രസിദ്ധ് ആകട്ടെ, നാല് ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ മുംബൈ ഉയർത്തി 156 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റ് മറികടന്ന് കൊൽക്കത്ത വിജയം നേടി.

ADVERTISEMENT

English Summary: Pollard gets angry at Prasidh Krishna after KKR pacer tries to intimidate him