അബുദാബി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടെ രസകരമായ നിമിഷങ്ങൾ സമ്മാനിച്ച് രാജസ്ഥാൻ റോയൽസിന്റെ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ്. ഐപിഎൽ അരങ്ങേറ്റത്തിന് ഇറങ്ങിയ ഫിലിപ്സ്, ചെന്നൈയ്‌ക്കെതിരെ എട്ടു പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്ന് ശിവം ദുബെയ്‌ക്കൊപ്പം ടീമിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടെ രസകരമായ നിമിഷങ്ങൾ സമ്മാനിച്ച് രാജസ്ഥാൻ റോയൽസിന്റെ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ്. ഐപിഎൽ അരങ്ങേറ്റത്തിന് ഇറങ്ങിയ ഫിലിപ്സ്, ചെന്നൈയ്‌ക്കെതിരെ എട്ടു പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്ന് ശിവം ദുബെയ്‌ക്കൊപ്പം ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. ഓരോ സിക്സും ഫോറും സഹിതമാണ് താരം അരങ്ങേറ്റ ഇന്നിങ്സിൽ 14 റൺസുമായി പുറത്താകാതെ നിന്നത്. ഇതിനിടെയാണ് രസകരമായ നിമിഷത്തിന് വഴിയൊരുങ്ങിയത്.

രാജസ്ഥാൻ ഇന്നിങ്സിനിടെ ചെന്നൈ താരം സാം കറൻ എറിഞ്ഞ 17–ാം ഓവർ. ആദ്യ പന്ത് നേരിട്ട ശിവം ദുബെ സിംഗിളെടുത്ത് സ്ട്രൈക്ക് ഗ്ലെൻ ഫിലിപ്സിന് കൈമാറി. രാജസ്ഥാന് ജയിക്കാൻ വേണ്ടത് 23 പന്തിൽ 19 റൺസ്. സാം കറനെറിഞ്ഞ രണ്ടാം പന്ത് കയ്യിൽ നിന്നു വഴുതി.

ADVERTISEMENT

പന്ത് പതിവിലും ഉയർന്നു പൊങ്ങിയശേഷം ബാറ്ററിന്റെ പിന്നിലായി വിക്കറ്റ് കീപ്പർ മഹേന്ദ്രസിങ് ധോണിയുടെ ഇടതുഭാഗത്ത് വന്നുവീണു. സംഭവം നോബോളായിരുന്നെങ്കിലും പന്തിന്റെ വഴി നോക്കി ഗ്ലെൻ ഫിലിപ്സ് ഷോട്ടുതിർക്കാനായി പിന്നിലേക്ക് ഓടി. ധോണി പന്ത് കൈക്കലാക്കും മുൻപ് അടിക്കാനായിരുന്നു പദ്ധതിയെങ്കിലും താരം എത്തും മുൻപേ പന്ത് നിലംപതിച്ചു. ഓടിയെത്തിയ ധോണി പന്തെടുക്കുകയും ചെയ്തു.

പന്തിനു പിന്നാലെ പോയി അടിക്കാനുള്ള ശ്രമം പാഴായ ഗ്ലെൻ ഫിലിപ്സ് ചെറുചിരിയോടെ ക്രീസിലേക്കു മടങ്ങുന്നത് വിഡിയോയിൽ കാണാം. എന്തായാലും തൊട്ടടുത്ത പന്തിൽ ബൗണ്ടറി നേടി ഫിലിപ്സ് തന്റെ ആദ്യ ഐപിഎൽ റൺസ് സ്വന്തമാക്കി. ഇതേ ഓവറിലെ അവസാന പന്ത് ഡീപ് സ്ക്വയർ ലെഗ്ഗിലൂടെ സിക്സുമടിച്ചു. തൊട്ടടുത്ത ഓവറിൽ രാജസ്ഥാൻ വിജയറണ്ണും കുറിച്ചു.

ADVERTISEMENT

English Summary: RR's Glenn Phillips amuses fans by chasing Sam Curran's looping no-ball