പാൻഡോറ പെട്ടിയിൽ 2 ഐപിഎൽ ടീം ഉടമകളും; നിക്ഷേപം നടത്തിയത് ലളിത് മോദിയുമായി ബന്ധമുള്ളവർ
ന്യൂഡൽഹി∙ ഐപിഎൽ മത്സരം പുരോഗമിക്കുന്നതിനിടെ പാൻഡോറ വെളിപ്പെടുത്തലിൽ ആരോപണം നേരിട്ട് രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ് ടീം ഉടമകൾ. ഇരു ടീമുകളിലേക്കും വിദേശത്തുനിന്ന് പണം എത്തിയിട്ടുണ്ടെന്നു ചോർന്ന രേഖകൾ പറയുന്നു. ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയുമായി ബന്ധമുള്ള കമ്പനികളാണ് ടീമുകളിൽ നിക്ഷേപം നടത്തിയത്.

ന്യൂഡൽഹി∙ ഐപിഎൽ മത്സരം പുരോഗമിക്കുന്നതിനിടെ പാൻഡോറ വെളിപ്പെടുത്തലിൽ ആരോപണം നേരിട്ട് രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ് ടീം ഉടമകൾ. ഇരു ടീമുകളിലേക്കും വിദേശത്തുനിന്ന് പണം എത്തിയിട്ടുണ്ടെന്നു ചോർന്ന രേഖകൾ പറയുന്നു. ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയുമായി ബന്ധമുള്ള കമ്പനികളാണ് ടീമുകളിൽ നിക്ഷേപം നടത്തിയത്. ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിൽ റജിസ്റ്റർ ചെയ്ത കമ്പനികളുടെ സ്ഥാപകർ ഇന്ത്യൻ വംശജരായ ബ്രിട്ടിഷ് പൗരന്മാരാണ്.
ലളിത് മോദിയുടെ ഭാര്യ മിനാലിന്റെ ആദ്യ വിവാഹത്തിലുള്ള മകളായ കരിമയുടെ ഭർത്താവും ഡാബർ കുടുംബാംഗവുമായ ഗൗരവ് ബർമന് ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിലെ ബാൻട്രി ഇന്റർനാഷനൽ എന്ന കമ്പനിയിൽ നിക്ഷേപമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഗൗരവ് ബർമൻ വ്യക്തിപരമായ നിലയിൽ 20 ലക്ഷം ഡോളർ ബാൻട്രി ഇന്റർനാഷനലിന് നൽകി. ഈ തുക ബാൻട്രിയുടെ മൗറീഷ്യൻ ഉപകമ്പനിയായ കോൾവേ ഇൻവെസ്റ്റ്മെന്റ്‍സിലേക്ക് മാറ്റി. കോൾവേ ഇൻവെസ്റ്റ്മെന്റ്സ് ആണ് പഞ്ചാബ് കിങ്സ് ഇലവൻ ഉടമകളായ കെപിഎച്ച് ഡ്രീം ക്രിക്കറ്റിന്റെ ഓഹരി ഉടമകൾ.
നൈജീരിയയിലെ ബിസിനസുകാരനും ലളിത് മോദിയുടെ ഭാര്യാസഹോദരി കവിതയുടെ ഭർത്താവുമായ സുരേഷ് ചെല്ലാരത്തിനും രാജസ്ഥാൻ റോയൽസ് ടീമുമായി പണമിടപാട് ഉണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു.
ട്രെസ്കോ ഇന്റർനാഷനൽ എന്ന ഓഫ്ഷോർ കമ്പനിയുടെ ഉടമയാണ് സുരേഷ്. രാജസ്ഥാൻ റോയൽസിന്റെ ഉടമകളായ റോയൽ സ്പോർട്സിന്റെ മുഖ്യ ഓഹരിയുടമയാണ് മൗറീഷ്യൻ കമ്പനിയായ ഇഎം സ്പോർട്ടിങ് ഹോൾഡിങ്സ്. ഇഎം സ്പോർട്ടിങ് ഹോൾഡിങ്സിൽ ട്രെസ്കോയ്ക്ക് 44.15 ശതമാനം ഓഹരിയുണ്ട്.
English Summary: IPL Teams in Pandora Papers