ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിന് നാലാം കിരീടം സമ്മാനിച്ചതിനു പിന്നാലെ മഹേന്ദ്രസിങ് ധോണിയുമായി ബന്ധപ്പെട്ട് പുതിയൊരു വാർത്ത പുറത്ത്. ധോണിയും ഭാര്യ സാക്ഷിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവരുടെ സുഹൃത്തായ ക്രിക്കറ്റ് താരം സുരേഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിന് നാലാം കിരീടം സമ്മാനിച്ചതിനു പിന്നാലെ മഹേന്ദ്രസിങ് ധോണിയുമായി ബന്ധപ്പെട്ട് പുതിയൊരു വാർത്ത പുറത്ത്. ധോണിയും ഭാര്യ സാക്ഷിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവരുടെ സുഹൃത്തായ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ഭാര്യ പ്രിയങ്ക റെയ്നയെ ഉദ്ധരിച്ച് ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആറു വയസ്സുകാരിയായ സിവയാണ് ധോണി–സാക്ഷി ദമ്പതികളുടെ ആദ്യത്തെ കൺമണി.

ധോണിയും സാക്ഷിയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന വാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ആശംസകളുടെ പ്രളയമാണ്. ഒട്ടേറെപ്പേരാണ് ധോണിയെയും സാക്ഷിയേയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

ADVERTISEMENT

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് കിരീടം ചൂടുമ്പോൾ ധോണിയേയും സംഘത്തെയും പ്രോത്സാഹിപ്പിച്ച് സാക്ഷിയും സിവയും സ്റ്റേഡിയത്തിലുണ്ടായിരുന്നു. മത്സരത്തിൽ ചെന്നൈ വിജയത്തിലേക്കു കുതിക്കുമ്പോൾ അത് ആഘോഷിക്കുന്ന സിവയുടെയും സാക്ഷിയുടേയും ദൃശ്യങ്ങളും ടിവി ക്യാമറകൾ ഒപ്പിയെടുത്തു. മത്സരശേഷം ഗ്രൗണ്ടിലിറങ്ങി ധോണിയെ ആലിംഗനം ചെയ്യുന്ന ഇവരുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ആവേശകരമായ കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്തയെ 27 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. കൊൽക്കത്തയുടെ മറുപടി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 165 റൺസിൽ അവസാനിച്ചു.

ADVERTISEMENT

English Summary: MS Dhoni and Sakshi all set to become parents in 2022