ബംഗ്ലദേശ് 84ന് ഓൾഔട്ട്: 6 വിക്കറ്റ് ജയം; ദക്ഷിണാഫ്രിക്കയ്ക്കു സെമി പ്രതീക്ഷ
അബുദാബി∙ ട്വന്റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ കഗീസോ റബാദയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ ബോളർമാർ ആഞ്ഞടിച്ചതോടെ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ തകർന്നടിഞ്ഞ് ബംഗ്ലദേശ് ബാറ്റിങ് നിര. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നിൽ ഉയർത്തിയത് 85 റൺസ്

അബുദാബി∙ ട്വന്റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ കഗീസോ റബാദയുടെ നേതൃത്വത്തിൽ ബോളർമാർ ആഞ്ഞടിച്ചതോടെ ബംഗ്ലദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് ജയം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 18.2 ഓവറിൽ 84 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ ക്വിന്റൻ ഡി കോക്ക് (16), റീസ ഹെൻറിക്സ് (4), ഏയ്ഡൻ മാർക്രം (0) എന്നിവർ ചെറിയ സ്കോറിനു പുറത്തായെങ്കിലും ക്യാപ്റ്റൻ തെംബ ബവൂമയുടെ അവസരോചിത ഇന്നിങ്സ് (28 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 31) അവരെ ജയത്തിലെത്തിച്ചു. സ്കോർ– ബംഗ്ലദേശ് 18.2 ഓവറിൽ 84; ദക്ഷിണാഫ്രിക്ക 13.3 ഓവറിൽ 86–4. ബംഗ്ലദേശിനായി ടാസ്കിൻ അഹമ്മദ് രണ്ടും മെഹ്ദി ഹസൻ, നസും അഹമ്മദ് എന്നിവർ ഒരോ വിക്കറ്റ് വീതവം വീഴ്ത്തി.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാൽ ദക്ഷിണാഫ്രിക്കയ്ക്കു സെമിയിലേക്കു മുന്നേറാൻ സാധ്യത തെളിയും. ഓസ്ട്രേലിയയുടെ ഇനിയുള്ള മത്സര ഫലങ്ങളും ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശനത്തിൽ നിർണായകമാണ്.
3.2 ഓവറിൽ എട്ടു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത് ആൻറിച് നോർട്യ, നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത കഗീസോ റബാദ എന്നിവർ ചേർന്നാണ് ബംഗ്ലദേശിനെ എറിഞ്ഞിട്ടത്. നാല് ഓവറിൽ 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ടബേരാസ് ഷംസി, മൂന്ന് ഓവറിൽ 11 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഡ്വെയിൻ പ്രിട്ടോറിയസ് എന്നിവർ ഉറച്ച പിന്തുണ നൽകി.
എട്ടാമനായി ഇറങ്ങി ദക്ഷിണാഫ്രിക്കൻ ബോളിങ് ആക്രമണത്തെ ചെറുത്തുനിന്ന മെഹ്ദി ഹസനാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 25 പന്തുകൾ നേരിട്ട മെഹ്ദി ഹസൻ രണ്ടു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്തു. മത്സരത്തിലാകെ ബംഗ്ലദേശ് താരങ്ങൾ നേടിയത് നാലു ഫോറും ഒരു സിക്സും മാത്രം!
മെഹ്ദി ഹസനു പുറമെ ബംഗ്ലദേശ് നിരയിൽ രണ്ടക്കത്തിലെത്തിയത് രണ്ടു പേർ മാത്രം. 36 പന്തിൽ ഒരു ഫോർ സഹിതം 24 റൺസെടുത്ത ഓപ്പണർ ലിറ്റൻ ദാസും 20 പന്തിൽ 11 റൺസെടുത്ത് പുറത്തായ ഷമീം ഹുസൈനുമാണ് രണ്ടക്കം കണ്ടവർ.
മുഹമ്മദ് നയീം (11 പന്തിൽ ഒൻപത്), സൗമ്യ സർക്കാർ (0), മുഷ്ഫിഖുർ റഹിം (0), ക്യാപ്റ്റൻ മഹ്മൂദുല്ല (3), അഫീഫ് ഹുസൈൻ (0), ടസ്കിൻ അഹമ്മദ് (3), നാസും ഹുസൈൻ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. മുൻനിര ബാറ്റ്സ്മാൻമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ ആദ്യ 10 ഓവറിൽ ബംഗ്ലദേശിന് നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് മാത്രം. ഈ ലോകകപ്പിലെ സൂപ്പർ 12 ഘട്ടത്തിലെ ഏറ്റവും മോശം പ്രകടനമാണിത്.
English Summary: South Africa vs Bangladesh, 30th Match, Super 12 Group 1 - Live Cricket Score