അരിശം തീർക്കാൻ ബാറ്റിലിടിച്ചു; കോൺവേയ്ക്ക് നഷ്ടമായത് ഫൈനൽ
നിർണായകഘട്ടത്തിൽ ഔട്ടായതിന്റെ നിരാശ ബാറ്റിൽ ഇടിച്ചുതീർക്കാൻ തോന്നിയ ആ നിമിഷത്തെയോർത്തു ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ഡെവൺ കോൺവേ ഇപ്പോൾ സങ്കടപ്പെടുന്നുണ്ടാകും. ബാറ്റിലിടിച്ചു ചെറുവിരൽ ഒടിഞ്ഞതിനു... Devon Conway, Devon Conway manorama news, Devon Conway T20

നിർണായകഘട്ടത്തിൽ ഔട്ടായതിന്റെ നിരാശ ബാറ്റിൽ ഇടിച്ചുതീർക്കാൻ തോന്നിയ ആ നിമിഷത്തെയോർത്തു ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ഡെവൺ കോൺവേ ഇപ്പോൾ സങ്കടപ്പെടുന്നുണ്ടാകും. ബാറ്റിലിടിച്ചു ചെറുവിരൽ ഒടിഞ്ഞതിനു പുറമേ മറ്റു 2 വലിയ നഷ്ടങ്ങൾകൂടി കോൺവേയ്ക്കു സംഭവിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 ലോകകപ്പ് ഫൈനൽ ടീമിൽ നിന്നു പുറത്തായി; 17ന് ആരംഭിക്കുന്ന ന്യൂസീലൻഡിന്റെ ഇന്ത്യൻ പര്യടനവും നഷ്ടമാകും. ഇംഗ്ലണ്ടിനെതിരായ ഒന്നാം സെമിയിൽ 46 റൺസെടുത്ത കോൺവേയെ ലിയാം ലിവിങ്സ്റ്റന്റെ പന്തിൽ ജോസ് ബട്‌ലർ സ്റ്റംപ് ചെയ്താണു പുറത്താക്കിയത്. വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ നിരാശയിൽ കൈകൊണ്ട് ബാറ്റിൽ അമർത്തിയിടിച്ചശേഷമാണു കോൺവേ ക്രീസ് വിട്ടത്.
English Summary: New Zealand keeper Devon Conway miss T20 final