‘ക്യാച്ചുകൾ കൈവിടുന്നത് സ്വാഭാവികം’; ഹസന്റെ ക്യാച്ചിൽ മലക്കം മറിഞ്ഞ് ബാബർ
ഷഹീൻ ഷാ അഫ്രിദിയുടെ പന്തിൽ മാത്യു വെയ്ഡിന്റെ ക്യാച്ച് ഹസൻ അലി കൈവിട്ടതാണു ലോകകപ്പ് സെമി തോൽവിയിൽ നിർണായകമായതെന്ന പ്രസ്താവന പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം തിരുത്തി.....Hasan Ali, babar azam, matthew wade, matthew wade manorama news

ദുബായ് ∙ ഷഹീൻ ഷാ അഫ്രിദിയുടെ പന്തിൽ മാത്യു വെയ്ഡിന്റെ ക്യാച്ച് ഹസൻ അലി കൈവിട്ടതാണു ലോകകപ്പ് സെമി തോൽവിയിൽ നിർണായകമായതെന്ന പ്രസ്താവന പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം തിരുത്തി.
മത്സരശേഷം കമന്റേറ്റർമാരോടു സംസാരിക്കുമ്പോഴാണു ബാബർ ഇക്കാര്യം പറഞ്ഞത്. എന്നാൽ, പിന്നീടു നടന്ന പത്രസമ്മേളനത്തിൽ ബാബർ മയപ്പെട്ടു: ‘ക്യാച്ചുകൾ കൈവിട്ടു പോകുന്നതു സ്വാഭാവികമാണ്. ചില ക്യാച്ചുകൾ നിർണായകമായേക്കാം. പക്ഷേ, എല്ലാം കളിയുടെ ഭാഗമാണ്. ഹസൻ അലി ഞങ്ങളുടെ പ്രധാന ബോളറാണ്. ഒട്ടേറെ മത്സരങ്ങളിൽ വിജയം സമ്മാനിച്ച താരമാണ് അദ്ദേഹം’ – ബാബർ പറഞ്ഞു. ക്യാച്ച് കൈവിട്ടതിനു പിന്നാലെ തുടരെ 3 സിക്സർ നേടിയാണു വെയ്ഡ് ഓസ്ട്രേലിയയെ ജയിപ്പിച്ചത്.
English Summary: T20; Babar Azam on Hasan Ali catch missing