ന്യൂഡൽഹി∙ ഇന്ത്യയ്ക്കെതിരെ നാളെ (ബുധൻ) തുടങ്ങുന്ന ട്വന്റി20 പരമ്പരയിൽനിന്നു ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൻ പിന്മാറി. ട്വന്റി20 പരമ്പരയ്ക്കു ശേഷം നടക്കുന്ന 2 മത്സര ടെസ്റ്റ് പരമ്പരയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണു വില്യംസൻ വിട്ടുനിൽക്കുന്നതെന്നാണു ക്രിക്കറ്റ് ന്യൂസീലൻഡ് നൽകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യയ്ക്കെതിരെ നാളെ (ബുധൻ) തുടങ്ങുന്ന ട്വന്റി20 പരമ്പരയിൽനിന്നു ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൻ പിന്മാറി. ട്വന്റി20 പരമ്പരയ്ക്കു ശേഷം നടക്കുന്ന 2 മത്സര ടെസ്റ്റ് പരമ്പരയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണു വില്യംസൻ വിട്ടുനിൽക്കുന്നതെന്നാണു ക്രിക്കറ്റ് ന്യൂസീലൻഡ് നൽകുന്ന വിശദീകരണം. 

വില്യംസന്റെ അസാന്നിധ്യത്തിൽ, ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ പേസർ ടിം സൗത്തിയാകും കിവീസിനെ നയിക്കുക. 

ADVERTISEMENT

‘ട്വന്റി20 പരമ്പരയിലെ മത്സരങ്ങൾ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണു നടക്കുക. ടെസ്റ്റ് പരമ്പരയ്ക്കായി ജയ്പുരിൽ പരിശീലനം ആരംഭിച്ച താരങ്ങൾക്കൊപ്പം വില്യംസൻ ചേരാനാണു തീരുമാനം’– ക്രിക്കറ്റ് ന്യൂസീലൻഡ് ട്വീറ്റ് ചെയ്തു. 

കാലിനു പരുക്കേറ്റതിനെ തുടർന്നു ട്വന്റി20 ലോകകപ്പിൽനിന്നു പുറത്തായ ലോക്കി ഫെർഗൂസൻ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ടീമിലേക്കു മടങ്ങിയെത്തുമെന്നാണു കരുതുന്നത്. മെച്ചെൽ സാന്റ്നെർ, കെയ്ൽ ജെയ്മിസൻ, ഡാർയിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ് തുടങ്ങിയവർ ട്വന്റി20യിലും, ടെസ്റ്റ് പരമ്പരയിലും കിവീസ് ടീമിന്റെ ഭാഗമാകുമെന്നാണു കരുതുന്നത്. ജയ്പുരിൽ നാളെ വൈകിട്ട് 7നാണ് പരമ്പരയിലെ ആദ്യ മത്സരം. 

ADVERTISEMENT

English Summary: IND vs NZ 2021: Kane Williamson opts out of the T20I series, Tim Southee to captain in the first match against India