തന്ത്രമാണോ അതോ കുതന്ത്രമോ... ? ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിയെ കാണാതെ ആരാധകർ ആശയക്കുഴപ്പത്തിലാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമിലുണ്ടായിട്ടും കളിപ്പിക്കാതെ മാസങ്ങളായി സൈഡ് ബഞ്ചിന് താങ്ങാക്കിയ

തന്ത്രമാണോ അതോ കുതന്ത്രമോ... ? ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിയെ കാണാതെ ആരാധകർ ആശയക്കുഴപ്പത്തിലാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമിലുണ്ടായിട്ടും കളിപ്പിക്കാതെ മാസങ്ങളായി സൈഡ് ബഞ്ചിന് താങ്ങാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്ത്രമാണോ അതോ കുതന്ത്രമോ... ? ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിയെ കാണാതെ ആരാധകർ ആശയക്കുഴപ്പത്തിലാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമിലുണ്ടായിട്ടും കളിപ്പിക്കാതെ മാസങ്ങളായി സൈഡ് ബഞ്ചിന് താങ്ങാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്ത്രമാണോ അതോ കുതന്ത്രമോ... ? ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിയെ കാണാതെ ആരാധകർ ആശയക്കുഴപ്പത്തിലാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമിലുണ്ടായിട്ടും കളിപ്പിക്കാതെ മാസങ്ങളായി സൈഡ് ബഞ്ചിന് താങ്ങാക്കിയ താരത്തെ പുറത്തിരുത്തിയതിൽ ഒരു വിഭാഗം ക്രിക്കറ്റ് ആസ്വാദകർ അമർഷത്തിലാണ്. പ്രത്യേകിച്ച് ആദ്യ ടെസ്റ്റിൽ വിരാട് കോലിയും പരമ്പരയിൽ രോഹിത് ശർമയും കളിക്കാത്ത സാഹചര്യത്തിൽ.

എന്നാൽ പുതിയ കോച്ച് രാഹുൽ ദ്രാവിഡിന്റെ ബുദ്ധിയാണ് വിഹാരിയെ നാട്ടിലെ ടെസ്റ്റ് പരമ്പരയിൽനിന്നു മാറ്റിയതിനു പിന്നിലെന്ന് ആശ്വസിക്കുന്നവരുമുണ്ട്. ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചശേഷം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്താനുള്ള ഇന്ത്യൻ എ ടീമിൽ വിഹാരിയെ തിരുകിക്കയറ്റിയതാണ് സംശയത്തിനു കാരണം. ഡിസംബറിൽ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പരയുണ്ട്. അപ്പോഴേക്കും താരം എ ടീമിൽ കളിച്ച് അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ‘മാച്ച് റെഡി’ ആകും. അപ്പോൾ ആദ്യ ഇലവനിൽ തീർച്ചയായും ഉണ്ടാകും എന്നാണ് ഈ വാദമുന്നയിക്കുന്നവർ പറയുന്നത്.

ADVERTISEMENT

എന്തായാലും വിദേശത്തെ പ്രതികൂല സാഹചര്യങ്ങളിൽ മാത്രം കളിക്കാൻ നിയോഗിക്കപ്പെടുന്ന വിഹാരിക്ക് ഇത്തവണയും നാട്ടിൽ ഒന്നു ബാറ്റ് കുത്താൻ യോഗമില്ലാതെയായി. 

∙ 3 വർഷം, 12 ടെസ്റ്റ്

ഇഷ്ടം പോലെ പന്തുകൾ ലീവ് ചെയ്ത് കളിക്കുന്ന ഈ പഴയ മോഡൽ ടെസ്റ്റ് താരം ഇന്ത്യൻ ടീമിൽ അരങ്ങേറിയിട്ട് വർഷം 3 കഴിഞ്ഞെങ്കിലും

കളിച്ചത് 12 ടെസ്റ്റുകൾ മാത്രമാണ്. അതിൽ 11 ടെസ്റ്റുകളും വിദേശത്തായിരുന്നു. വിദേശ പിച്ചുകളിൽ ഓപ്പണറായി വരെ ഇറക്കി. കളിക്കാൻ എളുപ്പമുള്ള ഇന്ത്യൻ പിച്ചുകളിൽ ഒരു ബാറ്റ്സ്മാനെ കുറവു വരുത്തി ഇന്ത്യ ഇറങ്ങുമ്പോൾ വിഹാരിക്ക് സ്ഥാനം പോകും. വിദേശത്താണെങ്കിലും കഠിന പരീക്ഷകളാകും നേരിടാനുള്ളതു മുഴുവൻ.

ADVERTISEMENT

അവസാനം കളിച്ച ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ വെറും 23 റൺസെടുത്ത് എതിരാളികളുടെപോലും കയ്യടി നേടി ആരാധകരുടെ ഹൃദയവും കവർന്നാണ് വിഹാരി പവിലിയനിലേക്ക് കയറിയത്. സിഡ്നി ടെസ്റ്റ് മറക്കുന്നതെങ്ങനെ. ഈ വർഷം ജനുവരിയിലായിരുന്നു ആ അവിസ്മരണീയ പോരാട്ടം. ഓസ്ട്രേലിയയ്ക്കെതിരെ തോൽവി തുറിച്ചു നോക്കുന്ന നേരത്ത്, സ്റ്റാർക്കിന്റെയും കമ്മിൻസിന്റെയും തീയുണ്ടകളെ തട്ടിയിട്ടും ദേഹത്തു കൊണ്ടതിന്റെ വേദനയടക്കിയും പരുക്കോടെ വിഹാരി അശ്വിനൊപ്പം കളി രക്ഷിച്ചെടുത്തത് എളുപ്പം മായുന്ന ദൃശ്യങ്ങളല്ല.

ആരാധകർ ഓരോ ഓവറും തീരുന്നത് ശ്വാസമടക്കിപ്പിടിച്ചല്ലേ കണ്ടു തീർത്തത്. 161 പന്തിൽ പുറത്താകാതെ 23 റൺസ് നേടിയാണ് അശ്വിനൊത്ത് വിഹാരി ടീമിനെ കാത്തത്. 128 പന്തിൽ 39 റൺസുമായി അശ്വിനും പുറത്താകാതെ നിന്നു. അന്ന് വീരപരിവേഷം നേടിയ താരം പിന്നീട് ഇന്ത്യൻ ജഴ്സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയിട്ടില്ല. 

∙ ഇംഗ്ലണ്ടിൽ അടുപ്പിച്ചില്ല

സിഡ്നി ടെസ്റ്റിലെ പരുക്ക് ഭേദമായ വിഹാരി, ഐപിഎലിനില്ലാത്തതിനാൽ കൗണ്ടി കളിക്കാൻ ഇംഗ്ലണ്ടിലേക്കു പോയി. ഇംഗ്ലിഷ് പര്യടനം തന്നെയായിരുന്നു ലക്ഷ്യം. വർവിക്‌ഷറിനായി കൗണ്ടി കളിച്ചെങ്കിലും അത്ര ശോഭിച്ചില്ല. എങ്കിലും ആ സാഹചര്യവുമായി പരിചയത്തിലായി. ലോകടെസ്റ്റ് ചാംപ്യൻഷിപ്പിനായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തിയപ്പോൾ ടീമിനൊപ്പം ചേർന്നു. ന്യൂസീലൻഡിനെതിരായ ഫൈനലിൽ കളിപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും രവീന്ദ്ര ജഡേജയെ കളിപ്പിച്ചതോടെ സ്ഥാനം ഇല്ലാതായി. ജഡേജ വൻ പരാജയമായപ്പോൾ പലരും വിഹാരിയെ ഓർത്തു.

ADVERTISEMENT

എന്നാൽ പിന്നാലെ വന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലും 4 മത്സരങ്ങളിൽ ഒന്നിൽപോലും വിഹാരിയെ കളിപ്പിച്ചില്ല. അജൻക്യ രഹാനെ മധ്യനിരയിൽ വൻ പരാജയമായപ്പോഴും തുടരെ തുടരെ അവസരങ്ങൾ ലഭിക്കുകയായിരുന്നു. രഹാനെയ്ക്ക് 4 ടെസ്റ്റുകളിൽനിന്ന് 15.57 ശരാശരിയിൽ 109 റൺസാണ് നേടാനായത്. കോവിഡ് കാരണം മാറ്റിവച്ച അഞ്ചാം ടെസ്റ്റ് അടുത്ത വർഷമാണ് നടക്കുക. 

∙ സിഡ്നി അവസാന ടെസ്റ്റാകുമോ?

കണക്കുകൾ പരിശോധിച്ചാൽ കണ്ണഞ്ചിപ്പിക്കുന്നതായി ഒന്നുമില്ല വിഹാരിയുടെ കരിയറിൽ. സ്ട്രൈക് റേറ്റിന് പ്രധാന്യം കൊടുക്കാത്ത ട്വന്റി20 കാലത്തെ ‘പഴഞ്ചൻ താരം’. 12 ടെസ്റ്റുകളിൽനിന്ന് 624 റൺസാണ് സമ്പാദ്യം. വിൻഡീസിൽ നേടിയ ഒരു സെഞ്ചുറി കൂടാതെ 4 ഫിഫ്റ്റികൾ ഉണ്ട്. ശരാശരി 32.84. ഓഫ് ബ്രേക്ക് ബോളർ കൂടിയായ വിഹാരി 5 വിക്കറ്റും നേടിയിട്ടുണ്ട്. അടുത്തിടെ ക്രിക്കറ്റ് കളിച്ച് പരിചയമില്ലാത്തതാണ് വിഹാരിയെ ടെസ്റ്റ് ടീമിൽ പരിഗണിക്കാത്തതിനു കാരണമെന്നാണ് സുനിൽ ഗവാസ്കറുടെ വിലയിരുത്തൽ. വിഹാരി ഐപിഎൽ പോലും കളിക്കാത്തതിനാൽ താനിത് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറയുന്നു.

പകരക്കാരനായി ടീമിലെടുത്തത് ഐപിഎലിൽ കളിച്ച ശ്രേയസ്സ് അയ്യരെയാണ്. ശ്രേയസ്സ് ടെസ്റ്റ് ടീമിൽ കളിക്കാൻ മുൻപേ തന്നെ അർഹനാണെന്ന കാര്യത്തിൽ സംശയമില്ല, എന്നാൽ അത് വിഹാരിയെപ്പോലൊരു താരത്തോടുള്ള അനീതിയാകുമ്പോഴാണ് പ്രശ്നം. ശ്രേയസ് കിട്ടിയ അവസരം മുതലെടുത്താൽ വിഹാരി സിഡ്നി വിസ്മയമായി ചരിത്രത്താളുകളെ അലങ്കരിക്കുമായിരിക്കും. 

English Summary: Hanuma Vihari dropped from New Zealand Tests, added to India ‘A’ squad