അഭിമന്യുവിന് സെഞ്ചുറി (103), പ്രിയങ്കിന് ഫിഫ്റ്റി (96); കരുത്തോടെ തിരിച്ചടിച്ച് ഇന്ത്യ എ
ബ്ലുംഫൊണ്ടെയൻ∙ ഒന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ തകർത്തടിച്ച് കൂറ്റൻ സ്കോർ കുറിച്ച ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ എ ടീം. ചതുർദിന മത്സരത്തിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിലാണ്

ബ്ലുംഫൊണ്ടെയൻ∙ ഒന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ തകർത്തടിച്ച് കൂറ്റൻ സ്കോർ കുറിച്ച ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ എ ടീം. ചതുർദിന മത്സരത്തിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിലാണ് ഇന്ത്യ എ. ആറു വിക്കറ്റ് കയ്യിലിരിക്കെ ദക്ഷിണാഫ്രിക്കൻ സ്കോറിനേക്കാൾ 201 റൺസ് പിന്നിൽ.
ബാബാ അപരാജിത് 19 റൺസോടെയും ഉപേന്ദ്ര യാദവ് അഞ്ച് റൺസോടെയും ക്രീസിലുണ്ട്. തകർപ്പൻ സെഞ്ചുറിയുമായി പടനയിച്ച അഭിമന്യു ഈശ്വരനാണ് ഇന്ത്യൻ എയുടെ തിരിച്ചടിക്ക് ചുക്കാൻ പിടിച്ചത്. അഭിമന്യു 209 പന്തിൽ 16 ഫോറുകളോടെ 103 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ പ്രിയങ്ക് പഞ്ചൽ 171 പന്തിൽ 14 ഫോറുകളോടെ 96 റൺസെടുത്തു.
ഓപ്പണർ പൃഥ്വി ഷാ (48), ഹനുമ വിഹാരി (25) എന്നിവരാണ് ഇന്ത്യ എ നിരയിൽ പുറത്തായ മറ്റുള്ളവർ. ഏകദിന ശൈലിയിൽ ബാറ്റു ചെയ്ത ഷാ, 45 പന്തിൽനിന്നാണ് 48 റൺസെടുത്തത്. ഒൻപതു ഫോറുകൾ സഹിതമാണിത്. ഹനുമ വിഹാരി 53 പന്തിൽ ആറു ഫോറുകൾ സഹിതം 25 റൺസെടുത്ത് മടങ്ങി.
ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറു കൂട്ടുകെട്ടും, രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് ഇന്ത്യ എ ദക്ഷിണാഫ്രിക്കൻ ടീമിന് മറുപടി നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ച് പൃഥ്വി ഷാ – പ്രിയങ്ക് പഞ്ചൽ സഖ്യം 13.5 ഓവറിൽ കൂട്ടിച്ചേർത്തത് 80 റൺസ്. പൃഥ്വി ഷാ പുറത്തായശേഷം രണ്ടാം വിക്കറ്റിൽ അഭിമന്യു ഈശ്വരനൊപ്പം പഞ്ചൽ കൂട്ടിച്ചേർത്തത് 142 റൺസ്!
ദക്ഷിണാഫ്രിക്ക എ ടീമിനായി ജോർജ് ലിൻഡെ, ലൂഥോ സിംപാല എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സിംപാല 18.1 ഓവറിൽ 73 റൺസ് വഴങ്ങിയും ലിൻഡെ 16 ഓവറിൽ 32 റൺസ് വഴങ്ങിയുമാണ് രണ്ടു വിക്കറ്റ് വീതം പിഴുതത്.
English Summary: South Africa A vs India A, 1st unofficial Test - Live Cricket Score