ലക്നൗ 10 കോടി വീശിയിട്ടും ‘മയങ്ങാതെ’ സിറാജ്; താരത്തെ ‘ട്രോളുന്നവർ’ അറിയാൻ..!
ഐപിഎൽ മെഗാ ലേലത്തിനു മുൻപു താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി അവസാനിച്ചപ്പോൾ ചില ടീമുകൾ നിലനിർത്തിയ താരങ്ങളെ പട്ടിക കണ്ട ആരാധകർ അമ്പരന്നു, ചില നിലനിർത്തലുകൾ ഞെട്ടിച്ചു, ചിലത് പ്രതീക്ഷകൾ ശരിവച്ചു. ഏറ്റവും ചർച്ചയായത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ(ആർസിബി) പട്ടികയായിരുന്നു. അതിനു കാരണക്കാരൻ
ഐപിഎൽ മെഗാ ലേലത്തിനു മുൻപു താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി അവസാനിച്ചപ്പോൾ ചില ടീമുകൾ നിലനിർത്തിയ താരങ്ങളെ പട്ടിക കണ്ട ആരാധകർ അമ്പരന്നു, ചില നിലനിർത്തലുകൾ ഞെട്ടിച്ചു, ചിലത് പ്രതീക്ഷകൾ ശരിവച്ചു. ഏറ്റവും ചർച്ചയായത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ(ആർസിബി) പട്ടികയായിരുന്നു. അതിനു കാരണക്കാരൻ
ഐപിഎൽ മെഗാ ലേലത്തിനു മുൻപു താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി അവസാനിച്ചപ്പോൾ ചില ടീമുകൾ നിലനിർത്തിയ താരങ്ങളെ പട്ടിക കണ്ട ആരാധകർ അമ്പരന്നു, ചില നിലനിർത്തലുകൾ ഞെട്ടിച്ചു, ചിലത് പ്രതീക്ഷകൾ ശരിവച്ചു. ഏറ്റവും ചർച്ചയായത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ(ആർസിബി) പട്ടികയായിരുന്നു. അതിനു കാരണക്കാരൻ
ഐപിഎൽ മെഗാ ലേലത്തിനു മുൻപു താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി അവസാനിച്ചപ്പോൾ ചില ടീമുകൾ നിലനിർത്തിയ താരങ്ങളെ പട്ടിക കണ്ട ആരാധകർ അമ്പരന്നു, ചില നിലനിർത്തലുകൾ ഞെട്ടിച്ചു, ചിലത് പ്രതീക്ഷകൾ ശരിവച്ചു. ഏറ്റവും ചർച്ചയായത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ(ആർസിബി) പട്ടികയായിരുന്നു. അതിനു കാരണക്കാരൻ ആർസിബിയുടെ വിശ്വസ്തനായ പേസ് ബോളർ മുഹമ്മദ് സിറാജും. സിറാജിനെ ആർസിബി നിലനിർത്തിയതിൽ എന്താണ് അതിശയമെന്നു ചിന്തിക്കുന്നവർ അറിയേണ്ട മറ്റൊരു കാര്യമുണ്ട്.
ഐപിഎലിലെ പുതിയ ടീമായ ലക്നൗ 10 കോടി വാഗ്ദാനം ചെയ്ത് തങ്ങളുടെ ടീമിൽ ചേരാൻ സിറാജിനെ സമീപിച്ചിരുന്നു. ആർസിബി സിറാജിനായി നൽകാൻ ഉദ്ദേശിച്ചത് പരമാവധി 7 കോടിയും. സ്വാഭാവികമായും ലക്നൗ നൽകിയ ഓഫർ സിറാജ് സ്വീകരിക്കുമെന്നു ആർസിബി മാനേജ്മെന്റ് ഉൾപ്പെടെ കരുതി. പക്ഷേ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിറാജ് ആർസിബിയിൽ തുടരാൻ തീരുമാനിച്ചു. ഈ ടീമും ഇതിലെ താരങ്ങളും തനിക്ക് അത്ര മാത്രം പ്രിയപ്പെട്ടതാണെന്നായിരുന്നു തന്റെ തീരുമാനത്തെക്കുറിച്ച് ചോദിച്ചവർക്കു സിറാജ് നൽകിയ മറുപടി.
∙ ‘ചെണ്ട സിറാജി’ൽ നിന്ന് സിറാജിക്കയിലേക്ക്
ആർസിബിയിൽ വന്ന കാലത്ത് ഏതാണ്ട് എല്ലാ മത്സരങ്ങളിലും 10നു മീതെ ഇക്കോണമി റേറ്റിൽ റൺസ് വഴങ്ങുന്ന, ലൈനും ലെങ്ത്തുമില്ലാതെ പന്തെറിയുന്ന ഒരു ശരാശരി ബോളർ മാത്രമായിരുന്നു സിറാജ്. അതു കൊണ്ടു തന്നെ ‘ചെണ്ട സിറാജ്’ പട്ടം സോഷ്യൽ മീഡിയ അദ്ദേഹത്തിനു ചാർത്തിക്കൊടുത്തു. ഫെയ്സ്ബുക്കിലും മറ്റും തന്നെക്കുറിച്ചുവരുന്ന ട്രോളുകളും കമന്റുകളും വായിച്ച് സിറാജ് കരയാറുള്ളതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്.
എന്നാൽ പ്രകടനം മോശമായിരുന്നിട്ടും സിറാജിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനും പരമാവധി മത്സര പരിചയം നൽകാനും ക്യാപ്റ്റൻ വിരാട് കോലി തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച വിശ്വാസം സിറാജിനെ മുന്നോട്ടു നയിച്ചു. ഇന്ന് ഏകദിന ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയുടെ വിശ്വസ്തനായ പേസറായി സിറാജ് മാറിക്കഴിഞ്ഞിരിക്കുന്നു. ‘ചെണ്ട സിറാജ്’ എന്നു വിളിച്ചവരെക്കൊണ്ടു സിറാജിക്ക എന്നു വിളിപ്പിക്കാനും ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ സിറാജിനു സാധിച്ചു.
∙ ബോളർ അലർജി
ഈ ടീമിൽ ബോളർമാർ വാഴില്ല– കളിയായും കാര്യമായും ആർസിബിയെക്കുറിച്ച് ഏറ്റവുമധികം ഉയർന്നുകേട്ടിട്ടുള്ള വിമർശനമാണിത്. എത്ര പേരുകേട്ട ബോളർമാരായാലും ആർസിബിയിൽ എത്തിയാൽ കളി മറക്കും എന്ന ചീത്തപ്പേര് കോലിപ്പട പേറാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ഓരോ സീസണിലും പുതിയ പുതിയ പരീക്ഷണങ്ങളുമായി ആർസിബി എത്തുമ്പോഴും ബോളർമാരുടെ കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ ടീം മാനേജ്മെന്റിനു സാധിച്ചിട്ടില്ല. സാക്ഷാൽ ഡെയ്ൽ സ്റ്റെയ്നും മിച്ചൽ സ്റ്റാർക്കും ഉൾപ്പെടെ ലോക ക്രിക്കറ്റിലെ വമ്പൻമാരെല്ലാം ആർസിബി ബോളിങ് ലൈനപ്പിൽ എത്തുമ്പോൾ കളി മറക്കുന്ന കാഴ്ച പതിവാണ്.
ഇങ്ങനെ വന്നവരിൽ പലരും പവർപ്ലേയിൽ മികവുകാട്ടിയിട്ടുണ്ടെങ്കിലും ഡെത്ത് ഓവറുകളിൽ പേരിനു പോലും ഒരു ‘ഗോ ടു’ ബോളർ ആർസിബിക്ക് അവകാശപ്പെടാനുണ്ടായിരുന്നില്ല. എന്നാൽ ഈ ചീത്തപ്പേര് ഒരു പരിധിവരെയെങ്കിലും മാറ്റിയെടുക്കാൻ സാധിച്ചത് സിറാജിലൂടെയാണ്. കഴിഞ്ഞ സീസണിലെ ഒരു മത്സരത്തിൽ അവസാന ഓവറിൽ 7 റൺസ് ഡിഫൻഡ് ചെയ്ത സിറാജ്, ആർസിബി ബോളിങ് നിരയുടെ കുന്തമുനയായി മാറിക്കഴിഞ്ഞിരിക്കുന്നു.
∙ കാലം കാത്തുവച്ച കാവ്യനീതി
2019 ഏപ്രിൽ 5. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുന്നു. ആർസിബിയുടെ 205 റൺസ് പിന്തുടർന്ന കൊൽക്കത്തയ്ക്ക് അവസാന 3 ഓവറിൽ വേണ്ടത് 53 റൺസ്. സ്ട്രൈക്കിൽ ആന്ദ്രെ റസൽ. 18–ാമത്തെ ഓവർ അവസാനിച്ചപ്പോൾ കൊൽക്കത്തയ്ക്ക് ആവശ്യം 2 ഓവറിൽ 30 റൺസ്. മത്സരം കൊൽക്കത്ത ജയിച്ചു. കളിയുടെ ഗതി നിർണയിച്ച 18–ാം ഓവറിൽ 3 സിക്സ് ഉൾപ്പെടെ 23 റൺസ് വഴങ്ങിയ മുഹമ്മദ് സിറാജ് എന്ന യുവ പേസർ നിറകണ്ണുകളോടെയാണ് അന്ന് കളം വിട്ടത്.
2021 ഏപ്രിൽ 18. ആർസിബിയും കൊൽക്കത്തയും വീണ്ടും നേർക്കുനേർ. വീണ്ടും 205 റൺസ് വിജയലക്ഷ്യം മുന്നോട്ടു വച്ച് ആർസിബി. മറുപടി ബാറ്റിൽ അവസാന രണ്ട് ഓവറിൽ കൊൽക്കത്തയ്ക്ക് ആവശ്യം 44 റൺസ്. സ്ട്രൈക്കിൽ അതേ ആന്ദ്രെ റസൽ. 19–ാം ഓവർ എറിയാൻ നിയോഗിക്കപ്പെട്ടത് അന്നു നിറകണ്ണുകളുമായി കളം വിട്ട അതേ സിറാജ്. ഫലം– എണ്ണം പറഞ്ഞ 4 യോർക്കറുകൾ ഉൾപ്പെടെ 19–ാം ഓവറിൽ വഴങ്ങിയത് ഒരു റൺസ് മാത്രം! മത്സരത്തിൽ ആർസിബിക്ക് 38 റൺസ് ജയം. സിറാജിന്റെ കഠിനാധ്വാനത്തിനു കാലം കാത്തുവച്ച കാവ്യനീതി.
∙ സിറാജ് വന്ന വഴി
ഹൈദരാബാദിലെ ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റുകളിൽ സ്ഥിര സാന്നിധ്യമായിരുന്ന സിറാജ് 2015ലാണ് ആഭ്യന്തര ക്രിക്കറ്റിലേക്കെത്തുന്നത്. അസാമാന്യ വേഗമായിരുന്നു സിറാജിന്റെ ഹൈലൈറ്റ്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ പന്തെറിയാനുള്ള കരുത്തും പന്ത് സ്വാഭാവികമായി സ്വിങ് ചെയ്യിക്കാനുള്ള കഴിവും സിറാജിനെ ആഭ്യന്തര ക്രിക്കറ്റിലെ നോട്ടപ്പുള്ളിയാക്കി. അങ്ങനെ 2017ൽ സൺ റൈസേഴ്സ് ഹൈദരാബാദിലൂടെ ഐപിഎലിലേക്ക്. അതേ വർഷം തന്നെ ഇന്ത്യൻ ടീമിലേക്കും സിറാജിന് വഴിതുറന്നു.
തൊട്ടടുത്ത വർഷം ആർസിബിയിൽ എത്തി. അതോടെ ക്യാപ്റ്റൻ വിരാട് കോലിയുടെ പ്രിയപ്പെട്ട സഹതാരങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു. എന്നാൽ ആവശ്യത്തിലധികം അവസരങ്ങൾ ലഭിച്ചിട്ടും അത് വേണ്ടപോലെ ഉപയോഗപ്പെടുത്തുന്നതിൽ സിറാജ് പരാജയപ്പെട്ടു. ഇതിനുള്ള പ്രധാന കാരണം ലൈനിലും ലെങ്ത്തിലുമുള്ള സ്ഥിരതക്കുറവും സ്വിങ്ങിനു മേലുള്ള നിയന്ത്രണമില്ലായ്മയുമായിരുന്നു.
പൊതുവേ ടെന്നിസ് ബോളിൽ കളിച്ചുവളർന്ന ബോളർമാർ ക്രിക്കറ്റ് ബോളിലേക്കു (സ്റ്റിച്ച് ബോൾ) മാറുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ തന്നെയായിരുന്നു ഒരു പരിധിവരെ സിറാജിനെയും അലട്ടിയത്. സീമിൽ പന്തെറിയാൻ ആദ്യ കാലത്ത് വിമുഖത കാട്ടിയ സിറാജ് ക്രോസ് സീം പന്തുകളാണ് തന്റെ വജ്രായുധമായി കണ്ടത്. തന്റെ പേസിലുള്ള വിശ്വാസമായിരുന്നു ഇതിനു പ്രധാന കാരണം. അപ്രതീക്ഷിത ബൗൺസും പേസും കാരണം സിറാജിനെ നേരിടുന്നതിൽ ബാറ്റർമാരെ വെള്ളം കുടിപ്പിച്ചു.
എന്നാൽ പേസ് മാത്രം കൊണ്ടു രാജ്യാന്തര ക്രിക്കറ്റിൽ പിടിച്ചു നിൽക്കാനാകില്ലെന്നു തിരിച്ചറിഞ്ഞതോടെ പതിയെ സീമിൽ പന്തെറിയാനും പന്ത് സ്വിങ് ചെയ്യിക്കാനും ശ്രമിച്ചു. ഇതിനു സിറാജിനെ സഹായിച്ചതു കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനമായിരുന്നു.
∙ സിറാജ് 2.0
‘സിറാജിന്റെ കരിയർ ഓസ്ട്രേലിയൻ ടൂറിനു മുൻപും ശേഷവും എന്നു വായിക്കാം’– കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനു ശേഷം ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞതു തന്നെയാണ് ക്രിക്കറ്റ് ആരാധകർക്കും പറയാനുള്ളത്. അവിചാരിതമായി ലഭിച്ച ഓസ്ട്രേലിയൻ ടൂർ സിറാജിന്റെ തലവരതന്നെ തിരുത്തിയെഴുതി. ലക്ഷ്യബോധമില്ലാതെ ഓടിക്കൊണ്ടിരുന്ന കുട്ടിയെ ട്രാക്കിലേക്കു കൊണ്ടുവന്നപ്പോൾ ഒന്നാമനമായതുപോലെയാണ് സിറാജിന്റെ കാര്യവും.
പേസ് ബോളർമാരെ തുണയ്ക്കുന്ന ഓസീസ് വിക്കറ്റുകളിലെ മത്സരപരിചയം തന്റെ കഴിവുകളും ന്യൂനതകളും തിരിച്ചറിയാൻ സിറാജിനെ സഹായിച്ചു. സ്വിങ് ബോളിങ്ങിനു മുകളിൽ വ്യക്തമായ നിയന്ത്രണമുള്ള, ഡെത്ത് ഓവറുകളിൽ യോർക്കർ കൊണ്ട് അമ്മാനമാടുന്ന സിറാജിനെയാണ് കഴിഞ്ഞ ഐപിഎൽ സീസണിൽ കാണാൻ സാധിച്ചത്.
∙ നന്ദി, ക്യാപ്റ്റൻ
തന്റെ പ്രകടനത്തിൽ സിറാജ് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ക്യാപ്റ്റൻ വിരാട് കോലിയോടുതന്നെയായിരിക്കും. തുടരെ മോശപ്പെട്ട പ്രകടനങ്ങൾ നടത്തിയപ്പോഴും നിർണായക മത്സരങ്ങളിൽ ടീമിന്റെ തോൽവിക്കുപോലും കാരണക്കാരനായപ്പോഴും സിറാജിനെ കോലി ചേർത്തുനിർത്തി. വീണ്ടും വീണ്ടും അവസരങ്ങൾ നൽകി. അതുകൊണ്ടുതന്നെയാണ് കോടികളുടെ ഓഫർ വന്നിട്ടും ആർസിബിയെയും ക്യാപ്റ്റൻ കോലിയെയും വിട്ടുപോകാൻ സിറാജ് തയാറാകാതിരുന്നത്. ഈ നന്ദിയും കടപ്പാടും തന്നെയാണ് സിറാജിനെ വ്യത്യസ്തനാക്കുന്നതും.
English Summary: Royal Challengers Bangalore Retains Moahmmed Siraj For Rs. 7 Crore