ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് പരമ്പരയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റനായി പാറ്റ് കമ്മിൻസിനെ തിരഞ്ഞെടുത്തതിന് അപ്രതീക്ഷിതമായ കാരണങ്ങളേയുള്ളൂ. പരമ്പരയ്ക്കു തൊട്ടു മുൻപ് നിലവിലെ ക്യാപ്റ്റൻ ടിം പെയ്ൻ അശ്ലീല സന്ദേശ വിവാദത്തിൽ കുരുങ്ങുന്നു. പകരം സ്ഥാനമേൽക്കാൻ പരിചയസമ്പത്തുള്ള സ്റ്റീവ് സ്മിത്താകട്ടെ പണ്ടത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് പരമ്പരയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റനായി പാറ്റ് കമ്മിൻസിനെ തിരഞ്ഞെടുത്തതിന് അപ്രതീക്ഷിതമായ കാരണങ്ങളേയുള്ളൂ. പരമ്പരയ്ക്കു തൊട്ടു മുൻപ് നിലവിലെ ക്യാപ്റ്റൻ ടിം പെയ്ൻ അശ്ലീല സന്ദേശ വിവാദത്തിൽ കുരുങ്ങുന്നു. പകരം സ്ഥാനമേൽക്കാൻ പരിചയസമ്പത്തുള്ള സ്റ്റീവ് സ്മിത്താകട്ടെ പണ്ടത്തെ പന്തു ചുരണ്ടൽ വിവാദത്തിലെ വില്ലൻ ഇമേജിൽ നിന്ന് പൂർണമായും പുറത്തു കടന്നിട്ടുമില്ല. ഒടുവിൽ തൊപ്പി സ്വാഭാവികമായും വൈസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ തലയിൽ. എങ്കിലും അതു ചരിത്രമായി. 

1956ൽ റേ ലിൻഡ്‌വാൾ ഇന്ത്യയ്ക്കെതിരെ ഒരൊറ്റ ടെസ്റ്റിൽ നയിച്ച ശേഷം ഓസീസ് പുരുഷ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ പേസ് ബോളറായി 28കാരൻ കമ്മിൻസ്. ഓസ്ട്രേലിയയ്ക്കു മാത്രമല്ല, ലോക ക്രിക്കറ്റിലെ എല്ലാ രാജ്യങ്ങൾക്കുമുണ്ട് പേസ് ബോളർമാരെ ക്യാപ്റ്റൻ സ്ഥാനമേൽപ്പിക്കാൻ ചരിത്രപരമായ മടി. എന്താവും അതിനു കാരണം? 

ADVERTISEMENT

∙ എന്നിഷ്ടം, തന്നിഷ്ടം.. 

ക്രിക്കറ്റിൽ ക്യാപ്റ്റന്റെ ഏറ്റവും വലിയ അധികാരങ്ങളിലൊന്നാണ് ഓരോ ഓവറും ആര് എറിയണമെന്നത്. ബാറ്ററോ വിക്കറ്റ് കീപ്പറോ ക്യാപ്റ്റൻ ആകുമ്പോൾ അക്കാര്യം പക്ഷപാതമില്ലാതെ തീരുമാനമെടുക്കാം. എന്നാൽ ബോളർമാർ ക്യാപ്റ്റനായാൽ? ഒന്നുകിൽ ആത്മവിശ്വാസം കൂടി ‘തനിക്കു തന്നെ’ ഓവറുകൾ നൽകും. അല്ലെങ്കിൽ ആത്മവിശ്വാസം കുറഞ്ഞ് നിർണായക സമയത്ത് എറിയുകയേയില്ല. അങ്ങനെ തന്റെ ബോളിങ്ങും ക്യാപ്റ്റനു തലവേദനയാകും. 

∙ അടുത്ത്, അല്ലെങ്കിൽ ദൂരെ.. 

ബോൾ ചെയ്യുമ്പോൾ എതിർ ടീം ബാറ്റർമാരുടെ ഏറ്റവും അരികിൽ. ഫീൽഡിങ്ങിൽ പലപ്പോഴും ബൗണ്ടറി ലൈനിൽ. ഇങ്ങനെയാണ് കളിയിൽ പേസ് ബോളർമാരുടെ പൊസിഷൻ. ക്ലോസ് ഇൻ പൊസിഷനിൽ പലപ്പോഴും ഫീൽഡ് ചെയ്യാത്തതിനാൽ കളി കൃത്യമായി വിലയിരുത്താനും ഫീൽഡിങ് ക്രമീകരണം നടത്താനും പ്രയാസമാണ്. ഈ ദൂരവും പേസ് ബോളർമാരുടെ ക്യാപ്റ്റൻ സ്ഥാനത്തിനു വെല്ലുവിളിയാകുന്നു. 

ADVERTISEMENT

∙ ക്യാപ്റ്റനു ‘പരുക്ക്’ 

ക്രിക്കറ്റിൽ പരുക്കേൽക്കാൻ ഏറ്റവും സാധ്യതയുള്ളവരാണ് പേസ് ബോളർമാർ. തോൾ വഴുതിയും കാൽ മടങ്ങിയും പലപ്പോഴും അവർ കളത്തിനു പുറത്താകാം. ബോളർ തന്നെ ക്യാപ്റ്റനാണെങ്കിൽ ടീമിന് ഇതു വലിയ തിരിച്ചടിയാകും. പ്രത്യേകിച്ചും വലിയ ടൂർണമെന്റുകളിലും ദീർഘമായ പരമ്പരകളിലും. പരുക്കും അങ്ങനെ പേസ് ബോളർമാരുടെ ക്യാപ്റ്റൻ സ്ഥാനത്തിനു വെല്ലുവിളിയാകുന്നു. 

∙ ബുദ്ധിജീവിത്തരം 

ഫുട്ബോൾ, റഗ്ബി പോലുള്ള സ്പോർട്ടുകളുടെയത്ര കായികശേഷി വേണ്ട, എന്നാൽ അതിനെക്കാളേറെ ബുദ്ധി പ്രയോഗിക്കേണ്ട കളിയാണ് ക്രിക്കറ്റ് എന്നതാണല്ലോ വയ്പ്പ്. ഫീൽഡിലെ ഗ്യാപ് നോക്കി ഫോറടിക്കുന്ന ഒരു ബാറ്റർക്കും ഗൂഗ്ലിയും ദൂസ്‌രയുമെറിയുന്ന ഒരു സ്പിന്നർക്കും ആ ‘ബുദ്ധിജീവിത്തരം’ എല്ലാവരും കൽ‌പിച്ചു കൊടുത്തിട്ടുണ്ട്.

ADVERTISEMENT

എന്നാൽ ദീർഘമായ റണ്ണപ്പിനു ശേഷം ആഞ്ഞെറിയുന്ന പേസ് ബോളർക്ക് അതു കിട്ടാൻ കുറച്ചു പാടാണ്. റിവേഴ്സ് സ്വിങ്, യോർക്കർ തുടങ്ങിയ സ്കില്ലുകൾ അവരുടെയും കൈവശമുണ്ടെങ്കിലും. ബുദ്ധിയുടെ കാര്യത്തിൽ ടീമിലെ ‘തുല്യർക്കിടയിലെ ഒന്നാമൻ’ ആണ് ക്യാപ്റ്റൻ എന്നതിനാൽ പേസ് ബോളർമാർ ആ ക്യൂവിൽ ഏറ്റവും പിന്നിലാണ്. 

∙ കപിൽ മുതൽ ഹോൾഡർ വരെ 

ഈ മുൻവിധികളെയെല്ലാം അതിജീവിച്ച് ടീമുകളെ വിജയകരമായി നയിച്ച പേസ് ബോളർമാരുമുണ്ട്. ഇന്ത്യയ്ക്ക് 1983 ലോകകിരീടം നേടിത്തന്ന കപിൽ ദേവ് തന്നെ അക്കാര്യത്തിൽ മുന്നിൽ. ഓൾറൗണ്ടർ എന്ന മേൽവിലാസം കപിലിനുണ്ടെങ്കിലും ടീമിലെ പ്രധാന പേസ് ബോളർ എന്നതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ധർമം. ഷോൺ പൊള്ളോക്ക് (ദക്ഷിണാഫ്രിക്ക), ഇമ്രാൻ ഖാൻ, വസീം അക്രം, വഖാർ യൂനിസ് (പാക്കിസ്ഥാൻ), കോട്നി വാൽഷ്, ഡാരൻ സമി, ജെയ്സൻ ഹോൾഡർ (വെസ്റ്റിൻഡീസ്), ഹീത്ത് സ്ട്രീക്ക് (സിംബാബ്‌വെ) എന്നിവരും ഈ പട്ടികയിലുണ്ട്. 

English Summary: Why aren't bowlers seen as captains very much in cricket?