സബ്സ്റ്റിറ്റ്യൂട്ടായി ആഷസ് അരങ്ങേറ്റം: ഇന്നു ശരാശരി 62+, 2-ാം റാങ്ക്; ഇതാണു ലബു‘ഷൈൻ’!
‘ചാരത്തിനു വേണ്ടിയുള്ള ചോരക്കളി’– ആഷസ് പരമ്പരകളെക്കുറിച്ച് ക്രിക്കറ്റ് ലോകം പൊതുവേ പറയാറുള്ളത് ഇങ്ങനെയാണ്. മറ്റ് ടെസ്റ്റ് മത്സരങ്ങളിൽ കാണാൻ സാധിക്കാത്ത വീറും വാശിയും ashes-england-australia-series-analysis-labuschagne
‘ചാരത്തിനു വേണ്ടിയുള്ള ചോരക്കളി’– ആഷസ് പരമ്പരകളെക്കുറിച്ച് ക്രിക്കറ്റ് ലോകം പൊതുവേ പറയാറുള്ളത് ഇങ്ങനെയാണ്. മറ്റ് ടെസ്റ്റ് മത്സരങ്ങളിൽ കാണാൻ സാധിക്കാത്ത വീറും വാശിയും ashes-england-australia-series-analysis-labuschagne
‘ചാരത്തിനു വേണ്ടിയുള്ള ചോരക്കളി’– ആഷസ് പരമ്പരകളെക്കുറിച്ച് ക്രിക്കറ്റ് ലോകം പൊതുവേ പറയാറുള്ളത് ഇങ്ങനെയാണ്. മറ്റ് ടെസ്റ്റ് മത്സരങ്ങളിൽ കാണാൻ സാധിക്കാത്ത വീറും വാശിയും ashes-england-australia-series-analysis-labuschagne
‘ചാരത്തിനു വേണ്ടിയുള്ള ചോരക്കളി’– ആഷസ് പരമ്പരകളെക്കുറിച്ച് ക്രിക്കറ്റ് ലോകം പൊതുവേ പറയാറുള്ളത് ഇങ്ങനെയാണ്. മറ്റ് ടെസ്റ്റ് മത്സരങ്ങളിൽ കാണാൻ സാധിക്കാത്ത വീറും വാശിയും മത്സരബുദ്ധിയും ആഷസിൽ കാണാൻ സാധിക്കുമെന്നതു തന്നെയാണ് ഈ വിശേഷണത്തിനു കാരണം. ഇപ്പോൾ ഓസ്ട്രേലിയയിൽ നടക്കുന്ന ആഷസും ഏറെക്കുറെ സമാന സ്വഭാവമുള്ളതു തന്നെ.
ഗാബയിൽ നടന്ന ആദ്യ ടെസ്റ്റിൽ ആധികാരിക വിജയം നേടിയ ഓസ്ട്രേലിയ, രണ്ടാം ടെസ്റ്റിലും അത് ആവർത്തിക്കാൻ ഇറങ്ങുമ്പോൾ മുന്നിൽ നിന്നു നയിക്കുന്നത് മറ്റാരുമല്ല. പകരക്കാരനായി ഓസീസ് ടീമിലേക്കു കടന്നുവന്ന്, ഇപ്പോൾ പകരം വയ്ക്കാനില്ലാത്ത താരമായി മാറിയ മാർനസ് ലബുഷെയ്ൻ എന്ന ഇരുപത്തിയേഴുകാരൻ. ആദ്യ ടെസ്റ്റിൽ ആർധ സെഞ്ചുറിയുമായി (75) തിളങ്ങിയ ലബുഷെയ്ൻ, രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തന്നെ സെഞ്ചുറി (103) നേടി നയം വ്യക്തമാക്കിക്കഴിഞ്ഞു.
∙ ലബു ആരംഭം
2019 ഓഗസ്റ്റ് 18– ജോഫ്ര ആർച്ചർ എന്ന ഇംഗ്ലിഷ് പേസറെ ക്രിക്കറ്റ് ലോകം ഒരേ സമയം തല്ലുകയും തലോടുകയും ചെയ്ത ദിവസം. തലേന്ന് ആർച്ചർ എറിഞ്ഞ ബൗൺസർ ഹെൽമറ്റിൽകൊണ്ട് ഓസ്ട്രേലിയയുടെ സൂപ്പർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് കളം വിട്ടപ്പോൾ മറ്റൊരു ‘ഫിലിപ് ഹ്യൂഗ്സ്’ ദുരന്തത്തെ ക്രിക്കറ്റ് ലോകം മുഖാമുഖം കണ്ടു. സ്മിത്തിന് സാരമായ പരുക്കുകൾ ഇല്ലെന്ന് അറിയച്ചതോടെയായിരുന്നു ആരാധകർക്ക് ശ്വാസം നേരെ വീണത്. പക്ഷേ, രണ്ടാം ഇന്നിങ്സിലും അടുത്ത ടെസ്റ്റിലും സ്മിത്ത് കളിക്കില്ലെന്ന് അറിഞ്ഞതോടെ ഓസീസ് ആരാധകർക്ക് വീണ്ടും ടെൻഷനായി.
സ്മിത്തിന് പകരക്കാരനായി, ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് എന്ന ലേബലിൽ ഇറങ്ങിയ മാർനസ് ലബുഷെയ്ൻ എന്ന ഇരുപത്തിയഞ്ചുകാരനിൽ അവർക്കു പ്രതീക്ഷയുണ്ടായിരുന്നില്ല. ആദ്യ ടെസ്റ്റിലെ തോൽവിക്ക് ലോർഡ്സിൽ മറുപടി നൽകാമെന്ന് ഇംഗ്ലണ്ടും ഉറപ്പിച്ചു. ആഷസിൽ ആദ്യമായി ബാറ്റിങ്ങിനിറങ്ങിയ ലബുഷെയ്നെയും എണ്ണം പറഞ്ഞ ഒരു ബൗൺസറുമായാണ് ആർച്ചർ വരവേറ്റത്. സ്മിത്തിനെ പോലെ ലബുഷെയ്നും ഗ്രൗണ്ടിൽ വീണപ്പോൾ കൺകഷൻ സബ്റ്റിറ്റ്യൂട്ടിനു പകരം മറ്റൊരു സബ്റ്റിറ്റ്യൂട്ടിനെ ഇറക്കേണ്ടിവരുമോ എന്നുപോലും ക്രിക്കറ്റ് ഓസ്ട്രേലിയ പേടിച്ചിരിക്കണം.
പക്ഷേ, എറുകൊണ്ട് നിലത്തുവീണ ലബുഷെയ്ൻ പെട്ടെന്നുതന്നെ ചാടി എഴുന്നേറ്റു, ആർച്ചറുടെ കണ്ണിലേക്ക് തുറിച്ചു നോക്കി, ‘ ഈ യുദ്ധത്തിന് ഞാൻ തയാറാണ്’ ലബുഷെയ്ന്റെ കണ്ണുകൾ പറഞ്ഞു. അവിടെ തുടങ്ങുന്നു, ലബുഷെയ്ൻ ചരിതം.
∙ ലബു ചരിതം, ഒന്നാം ഖണ്ഡം
ദക്ഷിണാഫ്രിക്കയിൽ ജനിച്ച ലബുഷെയ്ൻ തന്റെ പത്താം വയസ്സിലാണ് മാതാപിതാക്കൾക്കൊപ്പം ഓസ്ട്രേലിയയിലേക്ക് ചേക്കേറുന്നത്. 2015 മുതൽ പ്രഫഷനൽ ക്രിക്കറ്റിന്റെ ഭാഗമായി മാറിയ ലബു, 2018ൽ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ഭാഗമായി. ആദ്യ 5 ടെസ്റ്റിലും കാര്യമായ സ്കോർ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ‘ഇവന്റെയുള്ളിൽ ഒരു സ്പാർക് ഉണ്ട്’ എന്ന് ഓസീസ് ആരാധകർക്ക് മനസ്സിലായി.
ആ വർഷം തന്നെ കൗണ്ടി ക്രിക്കറ്റിൽ 63 റൺസ് ശരാശരിയിൽ 1000ൽ അധികം റൺസ് അടിച്ചുകൂട്ടി ലബുഷെയ്ൻ തന്റെ മികവു തെളിയിച്ചു. അതോടെ 2019ലെ ആഷസ് ടീമിലേക്ക് ലബുവിന് ക്ഷണം ലഭിച്ചു. എന്നാൽ ആദ്യ ടെസ്റ്റിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല.
പക്ഷേ, രണ്ടാം ടെസ്റ്റിൽ സ്മിത്തിന് പരുക്കേറ്റതോടെ ലബുവിന്റെ ആഷസ് അരങ്ങേറ്റത്തിന് വഴിതെളിഞ്ഞു. മത്സരത്തിൽ ഓസീസിനെ തോൽവിയിൽ നിന്നു രക്ഷിച്ചത് രണ്ടാം ഇന്നിങ്സിൽ ലബുഷെയ്ൻ നേടിയ അർധ സെഞ്ചുറിയായിരുന്നു (59). സ്മിത്തിനെ എറിഞ്ഞിട്ട ആർച്ചറോട് ലബുവിനെ തങ്ങൾക്കു സമ്മാനിച്ചതിൽ ഓസീസ് ആരാധകർ നന്ദി പറഞ്ഞ ദിവസം. ആ സീരീസിൽ 74,80,67,11,48,14 എന്നിങ്ങനെയായിരുന്നു ലബുവിന്റെ പ്രകടനം. ജൂനിയർ ബ്രാഡ്മാൻ എന്നു പേരെടുത്ത സ്റ്റീവ് സ്മിത്തിനു പിന്നാലെ ‘സബ് ജൂനിയർ ബ്രാഡ്മാൻ’ എന്ന് ചിലരെങ്കിലും ലബുഷെയ്നെ വിളിക്കാൻ തുടങ്ങി.
∙ ലബുവർഷം
ആഷസിനു ശേഷം ലബുഷെയ്ന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2019ൽ ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടുന്ന താരമായി ലബുഷെയ്ൻ മാറി (1104). ആഷസിൽ നഷ്ടമായ സെഞ്ചുറി, തൊട്ടടുത്ത ഹോം സീരീസിൽ തന്നെ ലബുഷെയ്ൻ സ്വന്തമാക്കി. 185,162,143,50,63,19,215,59 എന്നിങ്ങനെയായിരുന്നു അടുത്ത 8 ഇന്നിങ്സുകളിൽ ലബുഷെയ്ന്റെ പ്രകടനം. ഹോ സീരീസിൽ മാത്രം 112 റൺസ് ശരാശരിയിൽ 896 റൺസാണ് ലബു അടിച്ചുകൂട്ടിയത്.
സൂപ്പർ താരം സ്റ്റീവ് സ്മിത്ത് പോലും ലബുഷെയ്ന്റെ പ്രഭാവത്തിൽ മങ്ങിപ്പോയി. 2020ലെ ഐസിസിയുടെ മികച്ച എമേർജിങ് താരത്തിനുള്ള അവാർഡ് ലബുവിനെ തേടിയെത്തി. ഐസിസി ടെസ്റ്റ് റാങ്കിൽ നിലവിൽ രണ്ടാം സ്ഥാനക്കാരനായ ലബുഷെയ്ന് ഒന്നാമനായ ജോ റൂട്ടുമായുള്ള പോയിന്റ് വ്യത്യാസം വെറും 9 മാത്രം. ഈ ആഷസ് തീരുമ്പോൾ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിന്റെ തലപ്പത്ത് മാർനസ് ലബുഷെയ്ൻ എന്ന പേരുകണ്ടാലും അതിശയിക്കാനില്ല.
∙ സ്മിത്ത് 2.0
സ്റ്റീവ് സ്മിത്തിന്റെ മറ്റൊരു പതിപ്പാണ് ലബുഷെയ്നെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും പറയാറുണ്ട്. രണ്ടുപേരും ക്രിക്കറ്റിലേക്ക് കടന്നുവന്ന രീതി മുതൽ തുടങ്ങുന്നു ഈ സാമ്യം. രണ്ടുപേരും ലെഗ് സ്പിന്നർമാർ. ബോളിങ് ഓൾ റൗണ്ടർ എന്ന നിലയിലാണ് സ്മിത്തിന്റെ ക്രിക്കറ്റ് കരിയർ തുടങ്ങുന്നത്. ലബുഷെയ്ൻ ബാറ്റിങ് ഓൾ റൗണ്ടറായിരുന്നെങ്കിലും ബോളിങ്ങിലായിരുന്നു ആദ്യ കാലങ്ങളിൽ തിളങ്ങിയത്. ബാറ്റിങ് സ്റ്റാൻസിലും പന്ത് ലീവ് ചെയ്യുന്ന രീതിയിലും ഇവർ തമ്മിൽ സാമ്യമുണ്ട്.
കാലുകൾ കൊണ്ട് ക്രീസിൽ കഥകളി കളിക്കുന്നയാളാണ് സ്റ്റീവ് സ്മിത്ത്. പന്തെറിയുന്നതിനു മുൻപുള്ള ഇനീഷ്യൽ മൂവ്മെന്റിലും പന്ത് ലീവ് ചെയ്ത ശേഷമുള്ള ശരീരഭാഷയിലുമെല്ലാം സ്മിത്തിന് തന്റേതായ രീതികളുണ്ട്. ഏറെക്കുറെ സമാനമാണ് ലബുഷെയ്ന്റെ രീതികളും. പന്ത് നേരിടുന്നതിനു മുൻപ് ലബുഷെയ്നും ഒരു ട്രിഗർ മൂവ്മെന്റ് എടുക്കുക പതിവാണ്. പന്ത് ലീവ് ചെയ്ത ശേഷവും അത്തരമൊരു മൂവ്മെന്റ് ലബുഷെയ്ന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്.
∙ ലബുയുഗം
വൺ സീസൺ വണ്ടർ എന്ന് എഴുതിത്തള്ളാവുന്ന താരമല്ല താനെന്ന് ലബുഷെയ്ൻ ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. ഓസീസ് ക്രിക്കറ്റ് ആരാധകർ സ്റ്റീവ് സ്മിത്തന് നൽകുന്ന അതേ പരിഗണന ലബുഷെയ്നും നൽകാൻ തുടങ്ങിയത് അതുകൊണ്ടുതന്നെയാണ്. നിലവിൽ 62 റൺസിനു മേലെയാണ് ലബുഷെയ്ന്റെ ടെസ്റ്റ് ബാറ്റിങ് ശരാശരി.
ഈ ഫോം തുടർന്നാൽ ഏറെ വൈകാതെ സ്റ്റീവ് സ്മിത്തിന്റെ പേരിലുള്ള ടെസ്റ്റ് റെക്കോർഡുകൾ ലബുഷെയ്ൻ തിരുത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഈ ആഷസ് അതിനൊരു തുടക്കമാകുമെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് വിദഗ്ധർ.
English Summary: Emergence of Marnus Labuschagne and Steave Smith with respect to Ashes