താരലേലത്തിലെ സങ്കട ചിത്രമായി റെയ്ന; വിനയായത് ധോണിയുമായുള്ള പിണക്കം?
സൂപ്പർ താരങ്ങൾക്കായി കണക്കില്ലാതെ പണമൊഴുകിയ ഇത്തവണത്തെ ഐപിഎൽ താരലേലത്തിലെ സങ്കട ചിത്രമായിരുന്നു സുരേഷ് റെയ്നയെന്ന ഉത്തർപ്രദേശുകാരൻ. ഐപിഎൽ ക്രിക്കറ്റിന്റെ ചരിത്രത്തിലെ മികച്ച നാലാമത്തെ റൺവേട്ടക്കാരനായ താരം ഒരു ടീമിനും വേണ്ടാതെ ലേലത്തിൽ തഴയപ്പെട്ടു. സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞിറങ്ങിയാൽ
സൂപ്പർ താരങ്ങൾക്കായി കണക്കില്ലാതെ പണമൊഴുകിയ ഇത്തവണത്തെ ഐപിഎൽ താരലേലത്തിലെ സങ്കട ചിത്രമായിരുന്നു സുരേഷ് റെയ്നയെന്ന ഉത്തർപ്രദേശുകാരൻ. ഐപിഎൽ ക്രിക്കറ്റിന്റെ ചരിത്രത്തിലെ മികച്ച നാലാമത്തെ റൺവേട്ടക്കാരനായ താരം ഒരു ടീമിനും വേണ്ടാതെ ലേലത്തിൽ തഴയപ്പെട്ടു. സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞിറങ്ങിയാൽ
സൂപ്പർ താരങ്ങൾക്കായി കണക്കില്ലാതെ പണമൊഴുകിയ ഇത്തവണത്തെ ഐപിഎൽ താരലേലത്തിലെ സങ്കട ചിത്രമായിരുന്നു സുരേഷ് റെയ്നയെന്ന ഉത്തർപ്രദേശുകാരൻ. ഐപിഎൽ ക്രിക്കറ്റിന്റെ ചരിത്രത്തിലെ മികച്ച നാലാമത്തെ റൺവേട്ടക്കാരനായ താരം ഒരു ടീമിനും വേണ്ടാതെ ലേലത്തിൽ തഴയപ്പെട്ടു. സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞിറങ്ങിയാൽ
സൂപ്പർ താരങ്ങൾക്കായി കണക്കില്ലാതെ പണമൊഴുകിയ ഇത്തവണത്തെ ഐപിഎൽ താരലേലത്തിലെ സങ്കട ചിത്രമായിരുന്നു സുരേഷ് റെയ്നയെന്ന ഉത്തർപ്രദേശുകാരൻ. ഐപിഎൽ ക്രിക്കറ്റിന്റെ ചരിത്രത്തിലെ മികച്ച നാലാമത്തെ റൺവേട്ടക്കാരനായ താരം ഒരു ടീമിനും വേണ്ടാതെ ലേലത്തിൽ തഴയപ്പെട്ടു. സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞിറങ്ങിയാൽ സുരേഷ് റെയ്ന വേറൊരു ലെവലാണെന്നു പറഞ്ഞിട്ടുള്ള ചെന്നൈ ടീം മാനേജ്മെന്റ് ലേലത്തിൽ താരത്തെ അവഗണിച്ചതാണ് ആരാധകരെ അദ്ഭുതപ്പെടുത്തിയത്.
ലേലം അവസാനിക്കുമ്പോൾ സിഎസ്കെയുടെ കയ്യിൽ 2.95 കോടി രൂപ ബാക്കിയുണ്ടായിരുന്നു. എന്നിട്ടും 2 കോടി അടിസ്ഥാന വിലയുള്ള റെയ്നയ്ക്കായി അവർ ശ്രമം നടത്തിയില്ല. ലേലത്തിൽ റെയ്നയെ പൂർണമായും അവഗണിച്ച ചെന്നൈ സൂപ്പർ കിങ്സിന്റെ നടപടി വലിയ ആരാധക പ്രതിഷേധത്തിനു കാരണമായി. റെയ്ന ടീമിനു ഫിറ്റല്ലെന്ന ഒഴുക്കൻ പരാമർശത്തിലൂടെ വിവാദങ്ങളിൽ നിന്നു തലയൂരാൻ ചെന്നൈ ടീം ശ്രമിക്കുന്നുണ്ടെങ്കിലും പിന്നിൽ മറ്റെന്തോ വലിയ കാരണങ്ങളുണ്ടെന്നാണ് ആരാധകരുടെ വാദം. മെഗാ ലേലത്തിൽ നിന്നു തഴയപ്പെട്ട താരം ഐപിഎലിലേക്ക് ഇനി തിരിച്ചെത്താനുള്ള സാധ്യത വിരളമാണ്.
∙ ചെന്നൈയുടെ ‘ചിന്ന തല’
വീറുറ്റ ബാറ്റിങ്ങും ഉജ്വല ക്യാപ്റ്റൻസിയുമായി ടീമിനെ നയിക്കുന്ന എം.എസ്. ധോണിയെ ‘തല’യെന്നു വിളിക്കുന്ന ചെന്നൈ ആരാധകർ അതേ സ്നേഹ ബഹുമാനത്തോടെയാണ് സുരേഷ് റെയ്നക്ക് ‘ ചിന്ന തല’ എന്ന് വിളിപ്പേരിട്ടത്. തലയും ചിന്ന തലയും ചേർന്നുള്ള ചിത്രങ്ങൾക്കായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ കൂടുതൽ ശ്രദ്ധ നേടിയിരുന്നത്. ഐപിഎലിൽ 13 സീസണുകളിൽ മത്സരിച്ച റെയ്ന അതിൽ 12 സീസണുകളിലും ചെന്നൈയുടെ മഞ്ഞ കുപ്പായമണിഞ്ഞു.
205 ഐപിഎൽ മത്സരങ്ങളിൽ നിന്നായി ആകെ നേടിയത് 5528 റൺസെങ്കിൽ അതിൽ 4687 റൺസുമൊഴുക്കിയത് ചെന്നൈ ടീമിനുവേണ്ടിയാണ്. 32.52 ബാറ്റിങ് ശരാശരിയും 136.76 സ്ട്രൈക്ക് റേറ്റും 39 അർധ സെഞ്ചുറികളും അടങ്ങുന്ന അപൂർവ മത്സര റെക്കോർഡ് ‘മിസ്റ്റർ ഐപിഎൽ’ എന്ന വിശേഷണം കൂടി റെയ്നയ്ക്കു സമ്മാനിച്ചു. 2014 സീസണിൽ പഞ്ചാബിനെതിരെ 25 പന്തുകളിൽ 87 റൺസ് നേടിയ റെയ്നയുടെ പ്രകടനം ഐപിഎലിലെ എക്കാലത്തെയും മികച്ച ബാറ്റിങ് പ്രകടനങ്ങളിലൊന്നായാണു കണക്കാക്കപ്പെടുന്നത്.
∙ ലേലത്തിൽ സംഭവിച്ചത്
2 കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ് ഇത്തവണത്തെ മെഗാ താരലേലത്തിൽ സുരേഷ് റെയ്ന ഉൾപ്പെട്ടത്. ലേലത്തിന്റെ ആദ്യദിനത്തിൽ അവതാരകൻ റെയ്നയുടെ പേര് വിളിച്ചപ്പോൾ എല്ലാവരും ഉറ്റു നോക്കിയത് ചെന്നൈ ടീമിലേക്കാണ്. താൽപര്യമില്ലെന്ന മട്ടിൽ ടീം കയ്യൊഴിഞ്ഞതോടെ താരം ‘അൺസോൾഡ്’ ആയി. അപ്പോഴും രണ്ടാം ദിനത്തിലെ ‘ആക്സിലറേറ്റഡ് ലേലത്തിൽ’ റെയ്നയെ വീണ്ടും അവതരിപ്പിക്കുമെന്നും ചെന്നൈ സ്വന്തമാക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ആരാധകർ.
ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ ‘അൺസോൾഡ്’ ആയ താരങ്ങളിൽ തങ്ങൾക്കു താൽപര്യമുള്ളവരെ ടീമുകൾക്കു കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കാനുള്ള അവസരമാണ് ‘ആക്സിലറേറ്റഡ്’ ലേലം. എന്നാൽ ഈ റൗണ്ടിൽ ഉൾപ്പെടുത്തുന്നതിനായി ഒരു ടീമും റെയ്നയുടെ പേര് നിർദേശിച്ചതു പോലുമില്ല. ഇംഗ്ലണ്ടിന്റെ ക്രിസ് ജോർദാൻ, ഓസ്ട്രേലിയയുടെ മാത്യു വെയ്ഡ്, ഇന്ത്യൻ പേസർ ഉമേഷ് യാദവ് എന്നിങ്ങനെ പലരെയും ഈ റൗണ്ടിലാണ് ടീമുകൾ സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു ‘ആക്സിലറേറ്റഡ്’ ലേലത്തിൽ റെയ്നയ്ക്കു ലഭിക്കേണ്ടിയിരുന്ന അടിസ്ഥാന വില.
∙ ചെന്നൈയുടെ വാദങ്ങൾ
‘എല്ലാ മുൻകാല താരങ്ങളെയും സ്വന്തമാക്കാൻ ലേലത്തിന്റെ സാമ്പത്തിക ശാസ്ത്രം അനുവദിക്കില്ല. ചിലരെ നഷ്ടപ്പെടുകയും അവർക്കു പകരം മറ്റുള്ളവർ എത്തുകയും വേണം’– സുരേഷ് റെയ്നയെ ലേലത്തിൽ തഴഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ ചെന്നൈ ടീം സിഇഒ: കാശി വിശ്വനാഥന്റെ പ്രതികരണം ഇങ്ങനെ. 35 വയസ്സുകാരൻ റെയ്നെ തഴഞ്ഞ ചെന്നൈ ടീം 38 വയസ്സുകാരൻ ഡ്വെയ്ൻ ബ്രോവോ, 36 വയസ്സുള്ള അമ്പാട്ടി റായുഡു, റോബിൻ ഉത്തപ്പ എന്നിവരെ കോടികൾ മുടക്കി ടീമിൽ തിരിച്ചെത്തിച്ചു. ഇവരെല്ലാം കഴിഞ്ഞ സീസണിൽ ചെന്നൈ ടീമിലുണ്ടായിരുന്നവരാണ്. റെയ്നയുടെ ഉയർന്ന അടിസ്ഥാന വിലയായിരുന്നു പ്രശ്നമെങ്കിൽ ലേലത്തുക 10 ലക്ഷമാക്കാവുന്ന അടുത്ത റൗണ്ടിലേക്കു താരത്തെ എന്തുകൊണ്ടു നിർദേശിച്ചില്ല എന്ന ആരാധകരുടെ ചോദ്യത്തിനും ടീം മറുപടി നൽകിയിട്ടില്ല.
9 സീസണുകളിൽ 400 നു മുകളിലും 3 സീസണുകളിൽ 350നു മുകളിലുമാണു റെയ്നയുടെ ഐപിഎൽ റൺസ്. എന്നാൽ കഴിഞ്ഞ സീസണിൽ 17.78 ശരാശരിയിൽ 160 റൺസ് മാത്രമാണ് നേടാനായത്. ഫോമിൽ അല്ലാതിരുന്ന താരത്തിന് 2021 സീസണിൽ 11 മത്സരങ്ങളിലാണ് ബാറ്റിങ്ങിന് അവസരം കിട്ടിയത്. സ്ഥിരമായി കളിച്ചിരുന്ന വൺഡൗൺ ബാറ്റിങ് പൊസിഷൻ നഷ്ടമായ താരത്തിന് 5, 6 എന്നിങ്ങനെ പല പൊസിഷനുകളിലായി കളിക്കേണ്ടിവന്നതു തിരിച്ചടിയായി. എന്നിട്ടും 2021 സീസണിലെ ഫോമാണ് റെയ്നയെ തഴഞ്ഞതിനു ചെന്നൈ ടീം ഉയർത്തിക്കാട്ടുന്ന മറ്റൊരു കാരണം.
∙ തലയോട് പിണങ്ങിയോ?
2020ൽ ചെന്നൈ ടീമിന്റെ ഐപിഎൽ ക്യാംപിൽ വച്ചാണ് എം.എസ്. ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിക്കുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചു. കളിക്കളത്തിനകത്തും പുറത്തും അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും സുരേഷ് റെയ്നയെ ചെന്നൈ ടീമിൽ തിരിച്ചെത്തിക്കാൻ ധോണി ഇടപെടാതിരുന്നത് എന്തേയെന്ന ചോദ്യവും ആരാധക മനസ്സുകളിലുണ്ട്. കുറച്ചു കാലങ്ങളായി റെയ്നയും ധോണിയും തമ്മിൽ അത്ര സൗഹൃദത്തിലല്ല എന്നും അതാണ് റെയ്നയുടെ പുറത്താകലിനു കാരണമായതെന്നും പ്രചാരണമുണ്ട്.
2020ൽ ഐപിഎൽ സീസൺ ഉപേക്ഷിച്ച് സുരേഷ് റെയ്ന ദുബായിയിൽ നിന്നു നാട്ടിലേക്കു മടങ്ങിയ സംഭവം വലിയ വിവാദമായിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്നങ്ങൾ മൂലമാണു നാട്ടിലേക്കു മടങ്ങേണ്ടി വന്നതെന്ന് അന്ന് റെയ്ന വിശദീകരിച്ചെങ്കിലും ടീം മാനേജ്മെന്റുമായുള്ള പ്രശ്നങ്ങൾ നിമിത്തമാണു താരം മടങ്ങിപ്പോയതെന്നായിരുന്നു ചെന്നൈ ഉടമ എൻ.ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. ആ സംഭവത്തിലൂടെ തലയും ചിന്ന തലയും തമ്മിലുള്ള സൗഹൃദത്തിൽ ഉലച്ചിലുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
English Summary: How Did Suresh Raina go unsold during the IPL 2022 auction?