ഹാമിൽട്ടൻ∙ വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ഒറ്റയാൾ പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഹർമൻപ്രീത് അർധസെഞ്ചുറിയുമായി പടനയിച്ചിട്ടും ഐസിസി വനിതാ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. ആതിഥേയരായ ന്യൂസീലൻഡ് 62 റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാമിൽട്ടൻ∙ വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ഒറ്റയാൾ പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഹർമൻപ്രീത് അർധസെഞ്ചുറിയുമായി പടനയിച്ചിട്ടും ഐസിസി വനിതാ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. ആതിഥേയരായ ന്യൂസീലൻഡ് 62 റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ നേടിയത് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 260 റൺസ്. ഇന്ത്യയുടെ മറുപടി 46.4 ഓവറിൽ 198 റണ്‍സിൽ അവസാനിച്ചു. ശനിയാഴ്ച വെസ്റ്റിൻഡ‍ീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ടീമാണ് വിൻഡീസ്.

63 പന്തിൽ 71 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആറു ഫോറും രണ്ടു സിക്സും സഹിതമാണ് ഹർമൻ‌പ്രീത് 71 റൺസെടുത്തത്. അവസാന ഓവറുകളിൽ റൺനിരക്ക് ഉയർന്നതോടെ സമ്മർദ്ദത്തിലായാണ് ഹർമൻപ്രീത് പുറത്തായത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. മറുവശത്ത് മൂന്നാം മത്സരം കളിച്ച ന്യൂസീലൻഡിന്റെ രണ്ടാം ജയവും.

ADVERTISEMENT

ഓപ്പണർ യാസ്തിക ഭാട്യ (59 പന്തിൽ 28), ക്യാപ്റ്റൻ മിതാലി രാജ് (56 പന്തിൽ 31), സ്നേഹ് റാണ (28 പന്തിൽ 18), ജുലൻ ഗോസ്വാമി (13 പന്തിൽ 15) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം ഓപ്പണർ സ്മൃതി മന്ഥന (21 പന്തിൽ ആറ്), ദീപ്തി ശർമ (13 പന്തിൽ അഞ്ച്), റിച്ച ഘോഷ് (0), കഴിഞ്ഞ മത്സരത്തിൽ രക്ഷകയായ പൂജ വസ്ത്രകാർ (16 പന്തിൽ ആറ്), രാജേശ്വരി ഗെയ്‌ക്‌വാദ് (0) എന്നിവർ നിരാശപ്പെടുത്തി.

ന്യൂസീലൻഡിനായി ലീ തഹൂഹു 10 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അമേലി കേർ എട്ട് ഓവറിൽ 44 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് സ്വന്തമാക്കി. ഹെയ്‍ലി ജെൻസൻ 6.4 ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. ജെസ്സ് കേർ, ഹന്ന റോവ്, എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ADVERTISEMENT

നേരത്തെ, ആമി സാറ്റെർത്‌വൈറ്റ് (75), അമേലിയ കേർ (50) എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് ന്യൂസീലൻഡ് മികച്ച സ്കോർ കണ്ടെത്തിയത്. 84 പന്തുകൾ നേരിട്ട സാറ്റെർത്‌വൈറ്റ് ഒൻപതു ഫോറുകളോടെയാണ് 75 റൺസെടുത്തത്. അമേലിയ 64 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 50 റൺസെടുത്തു. ക്യാപ്റ്റൻ സോഫി ഡിവൈൻ (35), മാഡി ഗ്രീൻ (27), കാത്തി മാർട്ടിൻ (41) എന്നിവരും കിവീസിനായി തിളങ്ങി.

ഇന്ത്യയ്ക്കായി പൂജ വസ്ത്രകാർ 10 ഓവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗെയ്ക്‌വാദ് 10 ഓവറിൽ 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി. ജൂലൻ ഗോസ്വാമി, ദീപ്തി ശർമ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ADVERTISEMENT

English Summary: New Zealand Women vs India Women, 8th Match - Live Cricket Score