‘ഉച്ചയ്ക്കും ചപ്പാത്തിയും പരിപ്പുംതന്നെ’; പാക്ക് ക്രിക്കറ്റ് ബോർഡിനെ ‘ട്രോളി’ ലെബുഷെയ്ൻ!
ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ, മോശം ഭക്ഷണം നൽകിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെയുള്ള ഓസീസ് താരം മാർന്നസ് ലെബുഷെയ്‌ന്റെ ‘ട്രോൾ’ ചർച്ചയാകുന്നു.‘ഉച്ചഭക്ഷണത്തിനും ചപ്പാത്തിയും പരിപ്പുകറിയും തന്നെ, Pakistan, Australia, Marnus Labuschagne, Manorama News

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ, മോശം ഭക്ഷണം നൽകിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെയുള്ള ഓസീസ് താരം മാർന്നസ് ലെബുഷെയ്‌ന്റെ ‘ട്രോൾ’ ചർച്ചയാകുന്നു.‘ഉച്ചഭക്ഷണത്തിനും ചപ്പാത്തിയും പരിപ്പുകറിയും തന്നെ, രുചികരം’– എന്നായിരുന്നു ഉച്ചഭക്ഷണത്തിന്റെ ചിത്രത്തിനൊപ്പമുള്ള ലെബുഷെയ്ന്റെ ട്വീറ്റ്.
ട്വീറ്റിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ വ്യാപക വിമർശനവുമായി ആരാധകരും രംഗത്തെത്തി. ഇത്രയും മോശമായി തയാറാക്കിയ പരിപ്പുകറി കഴിക്കാൻ താങ്കളെന്താ ജയിലിലാണോ എന്ന് ഒട്ടേറെ ഇന്ത്യൻ ആരാധകരും ട്വീറ്റ് ചെയ്തു. ജയിൽപുള്ളികൾക്കുള്ള ആഹാരമെന്നേ ചിത്രം കണ്ടാൽ തോന്നൂവെന്നു കമന്റ് ചെയ്ത ആരാധകരും ഒട്ടേറെ.
ഇതിനിടെ, കറാച്ചിയിലെ 2–ാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 3 വിക്കറ്റിന് 251 എന്ന ശക്തമായ നിലയിലാണ് ഒന്നാം ദിവസത്തെ കളി അവസാനിപ്പിച്ചത്. സെഞ്ചുറിയോടെ ബാറ്റിങ് തുടരുന്ന ഉസ്മാൻ ഖവാജയാണ് (266 പന്തിൽ 127) ഓസീസ് ടോപ് സ്കോറർ.
സ്റ്റീവ് സ്മിത്ത് 72റൺസെടുത്തും ഡേവിഡ് വാർണർ 36 റൺസെടുത്തും പുറത്തായപ്പോൾ സ്കോർബോർഡ് തുറക്കും മുൻപു റണ്ണൗട്ടായത് മാർന്നസ് ലെബുഷെയ്ന് നിരാശയായി. നേഥൻ ലയണാണ് (0) ഖവാജയ്ക്കൊപ്പം ക്രീസിൽ. പാക്കിസ്ഥാനായി ഹസൻ അലി, ഫഹീം അഷ്റഫ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
English Summary: Twitter Trolls Pakistan Cricket Board Over Marnus Labuschagne's "Daal And Roti For Lunch" Pic