ഓക്ക്‌ലൻഡ്∙ വനിതാ ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെതിരെ നേടിയ 110 റൺസിന്റെ വമ്പൻ ജയത്തോടെ ഇന്ത്യ സെമി ഫൈനൽ പ്രതീക്ഷ നിലനിർത്തി. India, Bangladesh, Womens World Cup, Manorama News

ഓക്ക്‌ലൻഡ്∙ വനിതാ ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെതിരെ നേടിയ 110 റൺസിന്റെ വമ്പൻ ജയത്തോടെ ഇന്ത്യ സെമി ഫൈനൽ പ്രതീക്ഷ നിലനിർത്തി. India, Bangladesh, Womens World Cup, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്ക്‌ലൻഡ്∙ വനിതാ ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെതിരെ നേടിയ 110 റൺസിന്റെ വമ്പൻ ജയത്തോടെ ഇന്ത്യ സെമി ഫൈനൽ പ്രതീക്ഷ നിലനിർത്തി. സ്കോർ– ഇന്ത്യ: 229–7; ബംഗ്ലദേശ്: 40.3 ഓവറിൽ 119നു പുറത്ത് . ടോസ്– ഇന്ത്യ.

യാസ്തിക ഭാട്ടിയ (80 പന്തിൽ 50), ഷഫാലി വർമ (42 പന്തിൽ 42), സ്മൃതി മന്ധന (51 പന്തിൽ 30) പൂജ വസ്ത്രകർ (33 പന്തിൽ 30), സ്നേഹ് റാണ (23 പന്തിൽ 27), റിച്ച ഘോഷ് (36 പന്തിൽ 26) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്കോറർമാർ. ക്യാപ്റ്റൻ മിതാലി രാജ് നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായി. മിതാലിയുടെ കരിയറിലെ 2–ാം ഗോൾഡൻ ഡക്കാണിത്.

ADVERTISEMENT

10 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത സ്നേഹ് റാണയുടെ ബോളിങ് ഇന്ത്യൻ ജയം അനായാസമാക്കി. ജുലൻ ഗോസ്വാമി 19 റൺസും പൂജ വസ്ത്രകർ 25 റൺസും വഴങ്ങി 2 വിക്കറ്റ് വീതം വീഴ്ത്തി. രാജേശ്വരി ഗെയ്ക്വാദ്, പൂണം യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. സൽമ ഖാത്തുനാണു ബംഗ്ലദേശ് ടോപ് സ്കോറർ.

ജയത്തോടെ പോയിന്റ് പട്ടിയകയിൽ ഇന്ത്യ (6 പോയിന്റ്) ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്കു പിന്നിൽ 3–ാം സ്ഥാനത്തേക്കുയർന്നു. അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കുകയും മറ്റു 2 മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക തോല്‍ക്കുകയും ചെയ്താൽ ഇന്ത്യയ്ക്കു സെമി സാധ്യതയുണ്ട്. ഓസ്ട്രേലിയ നേരത്തെ സെമി യോഗ്യത നേടിയിരുന്നു.

ADVERTISEMENT

English Summary: Indian Women beats Bangladesh, keeps up Semi Final hopes