മൊയീൻ അലിയെത്തി, 2–ാം മത്സരം കളിക്കാം; മാർക് വുഡിന് പകരം ആൻഡ്രൂ ടൈ
വീസ പ്രശ്നം പരിഹരിക്കപ്പെട്ടതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി ഇന്ത്യയിലെത്തി. എന്നാൽ 3 ദിവസം ക്വാറന്റീൻ പൂർത്തിയാക്കേണ്ടതിനാൽ നാളെ കൊൽക്കത്തയ്ക്കെതിരെയുള്ള ആദ്യ...Moeen Ali, Moeen Ali Chennai Supre Kings, IPL 2022, Andrew Tye, Mark Wood

മുംബൈ ∙ വീസ പ്രശ്നം പരിഹരിക്കപ്പെട്ടതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി ഇന്ത്യയിലെത്തി. എന്നാൽ 3 ദിവസം ക്വാറന്റീൻ പൂർത്തിയാക്കേണ്ടതിനാൽ നാളെ കൊൽക്കത്തയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ മൊയീൻ ടീമിലുണ്ടാകില്ല. 31ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ 2–ാം മത്സരം. ചെന്നൈയ്ക്കു വേണ്ടി കഴിഞ്ഞ സീസണിലെ 15 ഇന്നിങ്സുകളിൽ 357 റൺസും 6 വിക്കറ്റുകളും നേടി.
മാർക് വുഡിന് പകരം ആൻഡ്രൂ ടൈ
മുംബൈ ∙ പരുക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക് വുഡിനു പകരം ഓസ്ട്രേലിയൻ ബോളർ ആൻഡ്രൂ ടൈ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിൽ. 2018 ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയ താരമാണ് മുപ്പത്തിയഞ്ചുകാരൻ ടൈ. പഞ്ചാബ് കിങ്സിനു വേണ്ടി കളിച്ച ടൈ വീഴ്ത്തിയത് 24 വിക്കറ്റുകൾ. ഗുജറാത്ത് ലയൺസ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്കു വേണ്ടിയും കളിച്ച ടൈ ഐപിഎലിൽ ആകെ 27 മത്സരങ്ങളിൽ നിന്നായി 40 വിക്കറ്റുകൾ നേടി.
English Summary: IPL: Moeen Ali arrives; Andrew Tye replace Mark Wood