കറാച്ചി∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 15–ാം സീസണിന് ഇന്നു തുടക്കമാകാനിരിക്കെ, പ്രഥമ സീസണിൽ കിരീടം ചൂടിയ രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ. ഓസീസ് താരം ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് പ്രഥമ സീസണിൽ കിരീടം ചൂടുമ്പോൾ, ആ ടീമിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറാച്ചി∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 15–ാം സീസണിന് ഇന്നു തുടക്കമാകാനിരിക്കെ, പ്രഥമ സീസണിൽ കിരീടം ചൂടിയ രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ. ഓസീസ് താരം ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് പ്രഥമ സീസണിൽ കിരീടം ചൂടുമ്പോൾ, ആ ടീമിൽ അംഗമായിരുന്നു അക്മൽ. കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ൻ വോണിനോടുള്ള ആദരസൂചകമായി രാജസ്ഥാൻ റോയൽസ് അദ്ദേഹത്തിനു കീഴിൽ നേടിയ കിരീടവിജയം ആസ്പദമാക്കി ചിത്രീകരിച്ച ഡോക്യുമെന്ററിയിലാണ് ടീമുമായി ബന്ധപ്പെട്ട ഓർമകൾ അക്മൽ പങ്കുവച്ചത്.

പരിശീലന വേളകളിൽ വൈകി വരുന്നവർക്ക് ഷെയ്ൻ വോൺ നൽകിയിരുന്ന രസകരമായ ശിക്ഷകളെക്കുറിച്ചാണ് ഡോക്യുമെന്ററിയിൽ അക്മൽ അനുസ്മരിച്ചത്.

ADVERTISEMENT

‘അന്ന് പരിശീലന വേളയിൽ സ്ഥിരമായി വൈകി വരുന്നവരായിരുന്നു യൂസഫ് പഠാനും രവീന്ദ്ര ജഡേജയും. ഇവർ വൈകി വരുമ്പോൾ വോൺ ഒന്നും പറയുമായിരുന്നില്ല. ഞാനും ചിലപ്പോഴൊക്കെ വൈകി വരുമായിരുന്നു. പക്ഷേ, വോൺ നമ്മളോട് പ്രത്യേകിച്ച് ഒന്നും പറയില്ല’ – അക്മൽ പറഞ്ഞു.

‘പരിശീലനം പൂർത്തിയാക്കി ഞങ്ങൾ ടീം ഹോട്ടലിലേക്കു മടങ്ങുമ്പോഴാണ് വൈകി വന്നതിന്റെ ശിക്ഷ വോൺ നൽകുക. വഴിയിൽവച്ച് ബസ് നിർത്താൻ അദ്ദേഹം ഡ്രൈവറോട് ആവശ്യപ്പെടും. പിന്നെ പഠാനേയും ജഡേജയേയും വഴിയിൽ ഇറക്കിവിട്ടിട്ട് ടീം ഹോട്ടലിലേക്ക് നടന്നപോരാൻ പറയും’ – കമ്രാൻ അക്മൽ വിശദീകരിച്ചു.

ADVERTISEMENT

അന്ന് രാജസ്ഥാൻ ടീമിൽ അംഗമായിരുന്ന സിദ്ധാർഥ് ത്രിവേദി വോണിന്റെ മറ്റൊരു ശിക്ഷാ രീതിയേക്കുറിച്ചാണ് വിശദീകരിച്ചത്.

‘ടീം ഹോട്ടലിലെത്താൻ ‌ഒന്നോ രണ്ടോ കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് വോൺ ജഡേജയേയും പഠാനേയും വഴിയിൽ ഇറക്കി വിടുക. വേറെയും ശിക്ഷാ രീതികളുണ്ടായിരുന്നു. ടീം മീറ്റിങ്ങുകളിൽ വൈകിയെത്തുന്നവർ ‘പിങ്കി’ എന്നു പേരിട്ട പാവയെ കയ്യിൽപിടിച്ച് ആ ദിവസം മുഴുവൻ നടക്കണമെന്നതായിരുന്നു ഒരു ശിക്ഷ. എവിടെ പോയാലും ആ പാവ കയ്യിലുണ്ടായിരിക്കണം’ – ത്രിവേദി അനുസ്മരിച്ചു.

ADVERTISEMENT

English Summary: Kamran Akmal recalls Warne's unique 'punishment' for Jadeja, Yusuf Pathan