ഓർമയിൽ വീണ്ടും വോൺ; ഔദ്യോഗിക ബഹുമതികളോടെ ഇന്ന് അനുസ്മരണം
ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (എംസിജി) ഇന്നു വീണ്ടും സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ ഓർമകളിൽ മുഴുകും. വോണിനെ ഔദ്യോഗിക ബഹുമതികളോടെ ഓസ്ട്രേലിയ അനുസ്മരിക്കുന്ന ചടങ്ങിനു...Shane Warne, Shane Warne manorama news, Shane Warne age,

ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (എംസിജി) ഇന്നു വീണ്ടും സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ ഓർമകളിൽ മുഴുകും. വോണിനെ ഔദ്യോഗിക ബഹുമതികളോടെ ഓസ്ട്രേലിയ അനുസ്മരിക്കുന്ന ചടങ്ങിനു വേദിയാകുന്നത് വോണിന്റെ കരിയറിലെ ഒട്ടേറെ അവിസ്മരണീയ നേട്ടങ്ങൾക്കു വേദിയായ എംസിജി സ്റ്റേഡിയമാണ്. 16 വർഷം മുൻപ് വോൺ ടെസ്റ്റ് ക്രിക്കറ്റിലെ 700–ാം വിക്കറ്റ് നേട്ടം സ്വന്തമാക്കിയത് ഈ മൈതാനത്താണ്. എംസിജിയിലെ സതേൺ സ്റ്റാൻഡിനു ഷെയ്ൻ വോണിന്റെ പേരു നൽകുന്ന ചടങ്ങും ഇന്നു നടക്കും. 2 മണിക്കൂർ ചടങ്ങിലേക്ക് അരലക്ഷത്തോളം പേർക്കാണ് പ്രവേശനം.
ഓസ്ട്രേലിയയിലെ രാഷ്ട്രീയ, കായികരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ സച്ചിൻ തെൻഡുൽക്കർ അടക്കമുള്ള ഇതിഹാസ താരങ്ങളുടെ അനുസ്മരണ സന്ദേശങ്ങൾ പ്രദർശിപ്പിക്കും. വോണിന്റെ മക്കളായ ബ്രൂക്, ജാക്സൻ, സമ്മർ എന്നിവരും പങ്കെടുക്കും.
തായ്‌ലൻഡിലെ കോ സമുയി ദ്വീപിലെ റിസോർട്ടിൽ അവധി ആഘോഷത്തിനെത്തിയ അൻപത്തിരണ്ടുകാരനായ വോൺ മാർച്ച് നാലിനാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
20ന് മെൽബണിൽ നടന്ന സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇതിനെത്തുടർന്നാണ് ഔദ്യോഗിക ബഹുമതികളോടെ അനുസ്മരണച്ചടങ്ങ് നടത്താൻ തീരുമാനിച്ചത്.
English Summary: Tribute to Shane Warne