മുംബൈ∙ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എ.ബി. ഡിവില്ലിയേഴ്സ് ഐപിഎൽ ഉൾപ്പെടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നു വിരമിച്ചതിനു പിന്നാലെ രാജ്യാന്തര തട്ടകത്തിൽ ഇരിപ്പിടമുറപ്പിക്കാൻ താരത്തിന്റെ ‘പിൻമുറക്കാരൻ’. Dewald Brevis, Mumbai Indians, Kolkata Knight Riders, AD Devillers, Baby AB, NO Look Sixer, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എ.ബി. ഡിവില്ലിയേഴ്സ് ഐപിഎൽ ഉൾപ്പെടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നു വിരമിച്ചതിനു പിന്നാലെ രാജ്യാന്തര തട്ടകത്തിൽ ഇരിപ്പിടമുറപ്പിക്കാൻ താരത്തിന്റെ ‘പിൻമുറക്കാരൻ’.  മുംബൈ ഇന്ത്യൻസിനായി ഐപിഎൽ അരങ്ങേറ്റം ഗംഭീരമാക്കി ‘ബേബി എബി’ എന്ന വിളിപ്പേരുള്ള ദക്ഷിണാഫ്രിക്കയുടെ പുത്തൻ ബാറ്റിങ് തരംഗം ഡെവാൾഡ് ബ്രെവിസ് രാജ്യാന്തര പ്ലാറ്റ്ഫോമിലും വരവറിയിച്ചിരിക്കുന്നു.

അരങ്ങേറ്റ മത്സരത്തിൽ 19 പന്ത് മാത്രമാണ് ബ്രെവിസിന്റെ ഇന്നിങ്സ് നീണ്ടത്. 2 വീതം സിക്സും ഫോറും അടക്കം 29 റൺസാണു നേടിയതും.

ADVERTISEMENT

എന്നാൽ വരുൺ ചക്രവർത്തിക്കെതിരെ, ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിക്കുംവിധം നേടിയ ഒരൊറ്റ സിക്സർ കൊണ്ടാണു ബ്രെവിസ് ആരാധകരെ കയ്യിലെടുത്തത്. മുംബൈ ഇന്നിങ്സിന്റെ 8–ാം ഓവർ ബോൾ ചെയ്യാനെത്തിയ ചക്രവർത്തിയെ ‘നോ ലുക്ക് സിക്സ്’ (മുഖമുയർത്തി പന്തിൽ നോക്കാതെതന്നെ നേടുന്ന സിക്സ്) അടിച്ചാണു ബ്രെവിസ് വരവേറ്റത്. മിഡ് വിക്കറ്റിനു മുകളിലൂടെ 81 മീറ്ററാണു പന്തു പറന്നത്!

ഏതൊരു ഫോർമാറ്റിലും കളിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഷോട്ടുകളിൽ ഒന്നാണു നോ ലുക്ക് സിക്സ്. എബി ഡിവില്ലിയേഴ്സിന്റെ ആവനാഴിയിലെ പ്രധാന ഷോട്ട് ശേഖരത്തിൽ ഒന്നും ഇതുതന്നെ. 

ADVERTISEMENT

ഓസ്ട്രേലിയ്ക്കെതിരെ കഴിഞ്ഞ വർഷം നടന്ന ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ നേഥൻ ലയണെതിരെയും നോ ലുക്ക് സിക്സ് നേടിയിരുന്നു. 

മൂന്നാം ഓവറിൽ, മുംബൈ സ്കോർബോർഡിൽ 6 റൺസ് മാത്രമുള്ളപ്പോൾ രോഹിത് ശർമ പുറത്തായതോടെ 3–ാം നമ്പറിലാണു 19 കാരൻ ബ്രെവിസ് ബാറ്റിങ്ങിനെത്തിയത്. സിക്സറിനു പിന്നാലെ ബ്രെവിസിനെ ചക്രവർത്തിതന്നെ മടക്കിയെങ്കിലും ആരാധകരുടെ മനസ്സു കവരാൻ ആ ഒരൊറ്റ സിക്സർതന്നെ ധാരാളമായിരുന്നു. വരും വർഷങ്ങളിൽ ഐപിഎൽ അടക്കി ഭരിക്കുക ബ്രെവിസ് ആയിരിക്കുമെന്നു പല ആരാധകരും ട്വിറ്ററിൽ കുറിച്ചു. 

ADVERTISEMENT

ഈ വർഷം നടന്ന അണ്ടർ 19 ലോകകപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരം സ്വന്തമാക്കിയ താരമാണു ബ്രെവിസ്. 2 സെഞ്ചുറിയും 3 സെഞ്ചുറിയും അടക്കം 506 റൺസാണ് താരം അടിച്ചെടുത്തത്. മെഗാ താരലേലത്തിൽ 3 കോടി രൂപയാണ് മുംബൈ ബ്രെവിസിനായി മുടക്കിയത്.

ഷോട്ട് സിലക്ഷനിൽ ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിക്കുന്നതുകൊണ്ടാണു ബ്രെവിസിന് ബേബി എബി എന്ന പേരു വീണത്. താരത്തിന്റെ ആരാധനാ പുരുഷനും ഡിവില്ലിയേഴ്സ്തന്നെ! 

English Summary: 'He will rule IPL in coming years': 'Baby AB' Dewald Brevis sets Twitter on fire with brilliant cameo for MI against KKR