‘അസമിനു ഷൂ നൽകാതിരുന്ന ബന്ധു ആരെന്ന് അറിയില്ല; ഞാൻ ആരോടും നോ പറയാറില്ല’
ഇസ്‌ലാമാബാദ്∙ ‘കുട്ടിക്കാലത്തു പരിശീലനത്തിന് ഒരു ജോടി ഷൂ ചോദിച്ചപ്പോൾ ബന്ധുക്കളിൽ ഒരാൾ (കസിൻ) അതു തരാൻ കൂട്ടാക്കിയില്ലെന്ന പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ Umar Akmal, Babar Azam, Pakistan, Shoes, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ

ഇസ്‌ലാമാബാദ്∙ ‘കുട്ടിക്കാലത്തു പരിശീലനത്തിന് ഒരു ജോടി ഷൂ ചോദിച്ചപ്പോൾ ബന്ധുക്കളിൽ ഒരാൾ (കസിൻ) അതു തരാൻ കൂട്ടാക്കിയില്ലെന്ന പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെ വെളിപ്പെടുത്തലിനോടു പ്രതികരിച്ച് ബന്ധുവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഉമർ അക്മൽ. മുൻ പാക്കിസ്ഥാൻ നായകൻ ഇൻസമാം ഉൽ ഹഖുമായി ജനുവരിയിൽ നടത്തിയ അഭിമുഖത്തിലാണു കുട്ടിക്കാലത്തെ സംഭവത്തെക്കുറിച്ച് അസം വെളിപ്പെടുത്തിയത്.
‘കുട്ടിക്കാലത്ത് ക്രിക്കറ്റ് പരിശീലനത്തിനായി ഒരു ജോടി ഷൂ തരാമോയെന്ന് എന്റെ കസിനോട് ചോദിച്ചു. പക്ഷേ അദ്ദേഹം തന്റെ പക്കൽ ഷൂസ് ഇല്ല എന്നു പറഞ്ഞ് എനിക്ക് അതു നൽകാൻ കൂട്ടാക്കിയില്ല. അദ്ദേഹത്തോട് ഷൂസ് ചോദിക്കാൻ പാടില്ലായിരുന്നെന്നു ഞാൻ അപ്പോഴാണു തിരിച്ചറിഞ്ഞത്’.
അസമിന്റെ പ്രതികരണം രാജ്യവ്യാപക ശ്രദ്ധ പിടിച്ചുപറ്റിയതോടെ സംഭവത്തിൽ വിശദീകരണവുമായി അസമിന്റെ അച്ഛൻ അസം സിദ്ദീഖും രംഗത്തെത്തിയിരുന്നു. ‘കുട്ടിക്കാലത്തു പിള്ളേർ അങ്ങോട്ടും ഇങ്ങോട്ടും പലതും ചോദിച്ചെന്നിരിക്കും. ചിലതൊക്കെ കൊടുക്കും. പല കാരണങ്ങൾ കൊണ്ടും ചിലതു കൊടുക്കുകയുമില്ല. ഇതൊന്നും വലിയ കാര്യമാക്കേണ്ടതില്ല’– അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ.
നാലു മാസങ്ങൾക്കു ശേഷമാണ് അസമിന്റെ കസിനുകളിൽ ഒരാളായ ഉമർ അക്മൽ സംഭവത്തിൽ വിശദീകരണവുമായി എത്തുന്നത്. ‘ബാബറിനു ഷൂസ് നൽകാൻ തയാറാകാതെ ഇരുന്നത് ആരാണെന്ന് അറിയില്ല. സാധാരണ ഗതിയിൽ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുള്ള സഹോരങ്ങളെ സഹായിക്കുന്ന പാരമ്പര്യമാണു ഞങ്ങൾക്ക്. ഒരാളോടു പോലും ഞാൻ നോ എന്നു പറഞ്ഞിട്ടില്ല. എന്നോട് അടുപ്പം ഉള്ളവർക്ക് ഇക്കാര്യം അറിയുകയും ചെയ്യാം’– പാക്കിസ്ഥാൻ ടിവിയുമായുള്ള അഭിമുഖത്തിൽ ഉമർ പ്രതികരിച്ചു.
പാക്കിസ്ഥാൻ ക്രിക്കറ്റിലെ, കമ്രാൻ അക്മൽ, ഉമർ അക്മൽ, അദ്നാൻ അക്മൽ എന്നീ അക്മൽ സഹോദരൻമാരുടെ അച്ഛന്റെ സഹോരപുത്രനാണ് ബാബർ.
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണു നിലവിൽ ബാബർ അസമിന്റെ ബാറ്റിങ്. ഓസീസിനെതിരെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും 2 വീതം സെഞ്ചുറികളാണ് അസം നേടിയത്. ടെസ്റ്റ് പരമ്പരയിൽ ഓസീസിനോട് 1–0നു തോറ്റെങ്കിലും പാക്കിസ്ഥാൻ ഏകദിന പരമ്പര 2–1നു നേടിയിരുന്നു.
English Summary: 'We've always helped relatives who wanted to play': Umar Akmal reacts to Babar Azam's claim about being 'denied shoes'