മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിലെ ഉജ്വല ഇന്നിങ്സിനു ശേഷം വിൻഡീസ് സഹതാരം ജെയ്സൻ ഹോൾഡറുമായുള്ള നേർക്കു നേർ മത്സരത്തെക്കുറിച്ചും IPL, Rajasthan Royals, Lucknow Super Giants, Shimron Hetmyer, Trent Boult, Jason Holder, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിലെ ഉജ്വല ഇന്നിങ്സിനു ശേഷം വിൻഡീസ് സഹതാരം ജെയ്സൻ ഹോൾഡറുമായുള്ള നേർക്കു നേർ മത്സരത്തെക്കുറിച്ചും നേരമ്പോക്കിനെക്കുറിച്ചും വാചാലനായി രാജസ്ഥാൻ റോയൽസ് താരം ഷിമ്രോൺ ഹെറ്റ്മയർ.  ലക്നൗവിനെതിരായ മത്സരം 3 റണ്‍സിനു ജയിച്ചതിനു ശേഷം, സഹതാരം ട്രെന്റ് ബോൾട്ടുമായി ഐപിഎൽടി20.കോം സൈറ്റിനുവേണ്ടി നടത്തിയ ടോക്‌ഷോയിലാണ് ഹെറ്റ്മയർ മനസ്സു തുറന്നത്.

വിൻഡീസ് സഹതാരം ഹോൾഡറെ ‘തിരഞ്ഞുപിടിച്ച്’ അടിക്കുകയായിരുന്നോ എന്ന ബോൾട്ടിന്റെ ചോദ്യത്തോട് ഹെറ്റ്മയർ പ്രതികരിച്ചത് ഇങ്ങനെ, ‘തീർച്ഛയായും. ഹോൾഡർക്കെതിരെ കളിക്കാൻ എനിക്കു വലിയ ഇഷ്ടമാണ്. ഇതു ഞങ്ങൾക്ക് ഇരുവർക്കും നല്ല തമാശയ്ക്കുള്ള വകയും നൽകും. എന്നെ പുറത്താക്കിയാൽ ഹോൾഡർ മണിക്കൂറുകളോളം അതേക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കും.  സിക്സ് അടിക്കാനായാൽ ഞാൻ മെല്ല ഹോൾഡറുടെ മുഖത്തേക്കു നോക്കും, ഒന്നു ചിരിക്കും. അങ്ങനെയാണു ഞാൻ ജയിക്കുന്നത്’– ഹെറ്റ്മയർ പറഞ്ഞു.

ADVERTISEMENT

ലക്നൗവിനെതിരായ മത്സരത്തിൽ 36 പന്തിൽ 6 സിക്സും ഒരു ഫോറും അടക്കം പുറത്താകാതെ 59 റണ്‍സെടുത്ത ഹെറ്റ്മയറാണ് രാജസ്ഥാനെ 165–6 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 18–ാം ഓവറിൽ ലക്നൗ താരം ജെയ്സൻ ഹോൾഡറെ 2 സിക്സറിനും ഒരു ഫോറിനും ശിക്ഷിച്ച ഹെറ്റ്മയർ, പിന്നീട് 20–ാം ഓവറിലും ഹോൾഡറെ സിക്സറിനു പറത്തിയിരുന്നു.

‘സത്യം പറയാമല്ലോ, തുടക്കത്തിൽ ബാറ്റിങ് ദുഷ്കരം ആയിരുന്നു. വിക്കറ്റിനു വേഗം വളരെ കുറവാണെന്നു മനസ്സിലാക്കാൻ ആദ്യം സാധിച്ചില്ല. ആ കെണിയിൽ ഞാൻ‌ വീണുപോയി. പക്ഷേ, അവസാന ഓവറുകളിൽ നന്നായി തകർത്തടിക്കാനായി’– ഹെറ്റ്മയർ പറഞ്ഞു. 

ADVERTISEMENT

English Summary: “If I get him, I just watch him and smile” - RR batter Shimron Hetmyer spills the beans on his banter with Jason Holder