മുംബൈ∙ താരലേലത്തിലെ തന്ത്രങ്ങൾ പാളിയതാണ് മുംബൈ ഇന്ത്യൻസിന് ഐപിഎല്ലില്‍ തിരിച്ചടിയായതെന്ന് ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകനും ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരവുമായ ഷെയ്ൻ വാട്സൻ. അഞ്ചു വട്ടം ചാംപ്യൻമാരായ മുംബൈയ്ക്ക് 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ താരലേലത്തിലെ തന്ത്രങ്ങൾ പാളിയതാണ് മുംബൈ ഇന്ത്യൻസിന് ഐപിഎല്ലില്‍ തിരിച്ചടിയായതെന്ന് ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകനും ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരവുമായ ഷെയ്ൻ വാട്സൻ. അഞ്ചു വട്ടം ചാംപ്യൻമാരായ മുംബൈയ്ക്ക് 2022 സീസണിൽ ഇതുവരെ ജയിക്കാനായിട്ടില്ല. യുവതാരം ഇഷാൻ കിഷനുവേണ്ടി മുംബൈ വളരെയേറെ പണം ചെലവിട്ടതാണു പ്രശ്നമായതെന്നും ഒരു സ്പോർട്സ് മാധ്യമത്തോടു വാട്സൻ പറഞ്ഞു.

‘മുംബൈ ഇന്ത്യൻസിന് ഈ താരലേലം ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഇഷാൻ കിഷനുവേണ്ടി അവർ കൂടുതൽ പണം ചെലവിട്ടു. നല്ല കഴിവുള്ള താരമാണ് ഇഷാൻ. പക്ഷേ ഭീമമായ തുക ചെലവാക്കാനുള്ളത്രയൊന്നും ഇഷാൻ കിഷൻ‌ ഇല്ല. തിരിച്ചുവരുമെന്നു യാതൊരു ഉറപ്പുമില്ലാത്ത ജോഫ്ര ആർച്ചർക്കു പിന്നാലെയാണ് പിന്നീട് മുംബൈ പോയത്. ആർച്ചർ ക്രിക്കറ്റ് കളിച്ചിട്ടു തന്നെ കുറച്ചായി’- ഷെയ്ൻ വാട്സൻ പ്രതികരിച്ചു.

ADVERTISEMENT

മുംബൈ പോയിന്റു പട്ടികയിൽ അവസാന സ്ഥാനത്തായതിൽ അദ്ഭുതമൊന്നുമില്ലെന്നും വാട്സൻ പറഞ്ഞു. ഇഷാൻ കിഷനെ ടീമിൽ തിരിച്ചെത്തിക്കുന്നതിനായി 15.25 കോടി രൂപയാണു താരലേലത്തിൽ മുംബൈ ഇന്ത്യൻസ് ചെലവാക്കിയത്. ട്രെന്റ് ബോൾട്ടിനെപ്പോലുള്ള മികവുള്ള ബോളർമാർ ഉണ്ടാകുമ്പോഴും ജോഫ്ര ആര്‍ച്ചറിനെ ടീമിലെത്തിച്ചതും തിരിച്ചടിയായി.

English Summary: MI had a shocking auction, no surprise they are at bottom of the table: Shane Watson