മുംബൈ∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 19 പന്തിൽ 38 റൺസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണു പ്രശംസയുമായി ക്രിക്കറ്റ് നിരൂപകനും Sanju Samson, Harsha Bhogle, Rajasthan Royals, Kolkata Knight Riders, IPL, Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 19 പന്തിൽ 38 റൺസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണു പ്രശംസയുമായി ക്രിക്കറ്റ് നിരൂപകനും കമന്റേറ്ററുമായ ഹർഷ ഭോഗ്‌ലെ. 19 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 38 റൺസ് നേടിയതിനു ശേഷമായിരുന്നു മത്സരത്തിൽ സഞ്ജു പുറത്തായത്. 200 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.

രാജസ്ഥാൻ 9.4 ഓവറിൽ 97–1 എന്ന സ്കോറിലായിരിക്കെ ക്രീസിലെത്തിയ സഞ്ജു 2–ാം വിക്കറ്റിൽ ജോസ് ബട്‌ലർക്കൊപ്പം 34 പന്തിൽ 67 റൺസാണ് ചേർത്തത്. ഇതിനിടെ ഉമേഷ് യാദവ്, വരുൺ ചക്രവർത്തി എന്നിവർക്കെതിരെ നേടിയ ഉജ്വല സിക്സറുകൾ കമന്റേറ്റർമാരുടെ അടക്കം പ്രശംസ പിടിച്ചു പറ്റിയിരുന്നു. പിന്നാലെ,

ADVERTISEMENT

ആന്ദ്രെ റസ്സലിനെ സിക്സർ അടിക്കാനുള്ള ശ്രമത്തിനിടെ, ബൗണ്ടറി ലൈനിൽ ശിവം മാവിക്കു ക്യാച്ച് നൽകിയാണു സഞ്ജു പുറത്തായത്. 

വളരെക്കുറച്ചു സമയമേ ക്രീസിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും ടീം റൺറേറ്റ് കുത്തനെ ഉയർത്തിയ സഞ്ജുവിന്റെ ബാറ്റിങ് രാജസ്ഥാൻ സ്കോർ 200 കടന്നതിൽ നിർണായകം ആയിരുന്നു. 

ADVERTISEMENT

സഞ്ജു പുറത്തായതിനു പിന്നാലെ ഹർഷ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, ‘സഞ്ജു 38 (19) കളിച്ച ഇത്തരം ഇന്നിങ്സുകൾ വിസ്മരിക്കപ്പെട്ടു പോകും. പക്ഷേ മത്സരം ജയിക്കുന്നതിൽ അമൂല്യമായ സംഭാവനകളാണ് ഇവ നൽകുക’.

English Summary: Harsha Bhogle in praise of Sanju Samson for splendid knock