അഭിനന്ദനങ്ങൾക്കു മുന്നിൽ ‘മസിൽ പെരുപ്പിച്ച്’ സഞ്ജു; രാജസ്ഥാന്റെ ‘രാജ’– വിഡിയോ
മുംബൈ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ, രാജസ്ഥാൻ റോയൽസിന്റെ ടീം മീറ്റിങ്ങിൽ അവരുടെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസണിന് അഭിനന്ദനം. രാജസ്ഥാൻ റോയൽസിനായി 100 മത്സരങ്ങൾ പൂർത്തിയാക്കിയ സഞ്ജു, ഡൽഹിക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി കരുത്തുകാട്ടിയിരുന്നു. വെറും 19

മുംബൈ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ, രാജസ്ഥാൻ റോയൽസിന്റെ ടീം മീറ്റിങ്ങിൽ അവരുടെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസണിന് അഭിനന്ദനം. രാജസ്ഥാൻ റോയൽസിനായി 100 മത്സരങ്ങൾ പൂർത്തിയാക്കിയ സഞ്ജു, ഡൽഹിക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി കരുത്തുകാട്ടിയിരുന്നു. വെറും 19 പന്തിൽനിന്ന് അവസാന പന്തിലെ സിക്സർ സഹിതം 46 റൺസെടുത്ത സഞ്ജുവിന്റെ കൂടി മികവിലാണ് രാജസ്ഥാൻ 20 ഓവറിൽ 222 റൺസ് നേടിയത്.
മത്സരം രാജസ്ഥാൻ 15 റൺസിനു ജയിച്ചതിനു പിന്നാലെ സഞ്ജുവിന്റെ 100–ാം മത്സരം കേക്ക് മുറിച്ചാണ് ടീം ആഘോഷിച്ചത്. ഇതിനിടെയാണ് പരിശീലകൻ കുമാർ സംഗക്കാര സഞ്ജുവിനെ പുകഴ്ത്തി രംഗത്തെത്തിയത്.
‘ഡൽഹിക്കെതിരായ മത്സരത്തിൽ വൺഡൗണായി ഇറങ്ങണോ അതോ ഹെറ്റ്മെയറിനു ബാറ്റിങ് ഓർഡറിൽ പ്രമോഷൻ നൽകണോ എന്ന കാര്യത്തിൽ ക്യാപ്റ്റനു സംശയമുണ്ടായിരുന്നുവെന്ന് തോന്നുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ബാറ്റിങ് എല്ലാ സംശയങ്ങളും മാറ്റി. 19 പന്തിൽനിന്ന് 46–48 റൺസാണ് നേടിയത്. ഇതുകൊണ്ടാണ് സഞ്ജു നിങ്ങൾ സഞ്ജുവായിരിക്കുന്നത്’ – സംഗക്കാര പറഞ്ഞു.
അഭിനന്ദന വാക്കുകളോട് ‘മസിൽ പെരുപ്പിച്ചാണ്’ സഞ്ജു പ്രതികരിച്ചത്. ജോസ് ബട്‍ലർ ഉൾപ്പെടെയുള്ള താരങ്ങളെ പൊട്ടിച്ചിരിപ്പിച്ചാണ് സഞ്ജു ഇത്തരത്തിൽ പ്രതികരിച്ചത്. ഇതിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ, സഞ്ജുവിന്റെ പ്രകടനത്തെ പുകഴ്ത്തി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര, ഹർഷ ഭോഗ്‍ലെ തുടങ്ങിയവരും രംഗത്തെത്തി. രാജസ്ഥാനും ഡൽഹിയും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ ഇരു ടീമുകളെയും വേർതിരിക്കുന്ന പ്രധാന ഘടകം സഞ്ജുവായിരുന്നുവെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.
‘‘20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടിയ രാജസ്ഥാന്റെ ഇന്നിങ്സ് പെർഫെക്ടായിരുന്നു. 200 കടന്ന ഡൽഹിയും 220 കടന്ന രാജസ്ഥാനും തമ്മിൽ നേരിയ ഒരു വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. അത് സഞ്ജു സാംസണായിരുന്നു. ഫോമിലാണെങ്കിൽ സഞ്ജുവിനെ പിടിച്ചാൽ കിട്ടില്ല എന്നതാണ് അവസ്ഥ. കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ, ഷാർദുൽ ഠാക്കൂർ തുടങ്ങിയ എല്ലാവരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു’ – ചോപ്ര ചൂണ്ടിക്കാട്ടി.
ഹർഷ ഭോഗ്‍ലെയും സഞ്ജുവിനെ അഭിനന്ദനങ്ങൾക്കൊണ്ടു മൂടി. ‘‘ഒരിക്കൽക്കൂടി പറയുന്നു. സഞ്ജു സാംസൺ ബാറ്റു ചെയ്യുന്നത് ഇഷ്ടപ്പെടാതിരിക്കാൻ നിർവാഹമില്ല. ഒരു മോശം ഷോട്ട് പോലുമില്ല. സഞ്ജുവും പടിക്കലും സമാനതകളില്ലാത്ത ജോസ് ബട്‍ലറും ചേർന്ന് രാജസ്ഥാനെ ഏറ്റവും ആകർഷകമായ ബാറ്റിങ് യൂണിറ്റാക്കുന്നു’ – ഭോഗ്‍ലെ പറഞ്ഞു.
English Summary: "The difference was Sanju Samson" - Aakash Chopra on Rajasthan Royals skipper's explosive knock in IPL 2022 match vs Delhi Capitals