മുംബൈ∙ ഡൽഹി ക്യാപിറ്റൽസ് – രാജസ്ഥാൻ റോയൽസ് ഐപിഎൽ മത്സരത്തിൽ നോബോൾ വിവാദത്തിനിടെ അർഹിച്ച പരിഗണന ലഭിക്കാതെ പോയ ഒരു പ്രകടനമുണ്ട്. രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ അതി നിർണായകമായി മാറിയ പ്രസിദ്ധ് കൃഷ്ണയുടെ 19–ാം ഓവർ. രാജസ്ഥാന്റെയും ഡൽഹിയുടെയും എല്ലാ ബോളർമാരും കനത്ത പ്രഹരമേറ്റു വാങ്ങിയ മത്സരത്തിൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഡൽഹി ക്യാപിറ്റൽസ് – രാജസ്ഥാൻ റോയൽസ് ഐപിഎൽ മത്സരത്തിൽ നോബോൾ വിവാദത്തിനിടെ അർഹിച്ച പരിഗണന ലഭിക്കാതെ പോയ ഒരു പ്രകടനമുണ്ട്. രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ അതി നിർണായകമായി മാറിയ പ്രസിദ്ധ് കൃഷ്ണയുടെ 19–ാം ഓവർ. രാജസ്ഥാന്റെയും ഡൽഹിയുടെയും എല്ലാ ബോളർമാരും കനത്ത പ്രഹരമേറ്റു വാങ്ങിയ മത്സരത്തിൽ, രാജസ്ഥാനുവേണ്ടി 19–ാം ഓവർ മെയ്ഡനാക്കിയ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനത്തിന് എത്ര കയ്യടിച്ചാലാണ് മതിയാവുക! മാത്രമല്ല, അപകടകാരിയായ ലളിത് യാദവിനെ ഇതേ ഓവറിൽ പുറത്താക്കുകയും ചെയ്തു.

രാജസ്ഥാന്‍ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ പതറാതെ തിരിച്ചടിച്ച ഡൽഹി, അവസാന രണ്ട് ഓവറിൽ വിജയത്തിൽനിന്ന് 36 റൺസ് മാത്രം അകലെ നിൽക്കെയാണ് ആ മാസ്മരിക പ്രകടനം പിറന്നത്. രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പ്രസിദ്ധ് കൃഷ്ണയ്ക്ക് 19–ാം ഓവറിനായി പന്ത് കൈമാറുമ്പോൾ ഡൽഹിക്കും വിജയസാധ്യതയുണ്ടായിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച് ലളിത് യാദവ് 21 പന്തിൽ 37 റൺസോടെയും വമ്പനടികൾക്ക് കെൽപ്പുള്ള റൂവ്മൻ പവൽ ഒൻപതു പന്തിൽ 16 റൺസോടെയും ക്രീസിൽ.

ADVERTISEMENT

എന്നാൽ, ഡെത്ത് ഓവർ ബോളിങ്ങിന്റെ ക്ലാസിക് ഉദാഹരണമാക്കാവുന്ന പ്രകടനമാണ് പ്രസിദ്ധ് കൃഷ്ണ പുറത്തെടുത്തത്. മുന്നിൽ വന്നവരെയെല്ലാം അടിച്ചോടിച്ച ലളിത് യാദവിനെ പ്രസിദ്ധ് അക്ഷരാർഥത്തിൽ ക്രീസിൽ തളച്ചിട്ടു. ക്യാപ്റ്റൻ ഒരുക്കിയ ഫീൽഡിങ് ക്രമീകരണത്തിന് അനുസരിച്ച് ബോൾ ചെയ്ത പ്രസിദ്ധിനെതിരെ ആദ്യ രണ്ടു പന്തുകളിൽ ലളിത് യാദവിന് ഒന്നും ചെയ്യാനായില്ല. മൂന്നാം പന്തിൽ ഓഫ് സൈഡിനു പുറത്ത് കെണിയൊരുക്കി പ്രസിദ്ധ്, ലളിത് യാദവിനെ വീഴ്ത്തുകയും ചെയ്തു.

തുടർന്ന് ക്രീസിലെത്തിയ കുൽദീപ് യാദവിന് ഒന്നും ചെയ്യാനാകാതെ പോയതോടെ ആ ഓവർ മെയ്ഡനായി. 12 പന്തിൽ 36 റണ്‍സെന്ന സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം, ആറു പന്തിൽ 36 റൺസെന്ന നിലയിൽ ഡൽഹിക്കു മുന്നിൽ കഠിനമാകുകയും ചെയ്തു.

ADVERTISEMENT

എന്നാൽ, പ്രസിദ്ധ് കൃഷ്ണയുടെ ആ മെയ്ഡൻ ഓവറിന്റെ പ്രാധാന്യം വ്യക്തമായത് ഓബദ് മക്കോയ് എറിഞ്ഞ അവസാന ഓവറിലാണ്. ഈ ഓവറിലെ ആദ്യ മൂന്നു പന്തുകളും ഡൽഹിക്കായി റൂവ്മൻ പവൽ ഗാലറിയിലെത്തിച്ചപ്പോൾത്തന്നെ എല്ലാവരും പ്രസിദ്ധിനെ സ്മരിച്ചുകാണും. ഒരു ഓവർ പൂർണമായും മെയ്ഡനാക്കിയ പ്രസിദ്ധിന്റെ പ്രകടനം ഇല്ലായിരുന്നെങ്കിലോ? മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നു.

English Summary: Wicket maiden over meaning in cricket: Prasidh Krishna price in IPL 2022