മുംബൈ∙ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ വെറും 68 റൺസിനു പുറത്താക്കിയ ബോളിങ് പ്രകടനത്തിനു പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ പേസർമാർക്ക് വാനാളം പ്രശംസ. Sunrisers Hyderabad, Royal Challangers Banglore, IPL, Marco Jansen, Bhuvaneshwar Kumar, T. Natarajan, Umran Malik, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ വെറും 68 റൺസിനു പുറത്താക്കിയ ബോളിങ് പ്രകടനത്തിനു പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ പേസർമാർക്ക് വാനാളം പ്രശംസ. സീസണിൽ ടീമിന്റെ ബാറ്റിങ് നിലവാരം ശരാശരി മാത്രമാണെങ്കിലും പേസർമാരുടെ ഉജ്വല ബോളിങ്ങാണ് ഇപ്പോൾ ഹൈദരാബാദിനു തുടണായകുന്നത്. ആദ്യ 2 മത്സരങ്ങളും തോറ്റ അവർ, പിന്നീടു തുടർച്ചയായി 5 മത്സരങ്ങൾ ജയിച്ച്, പോയിന്റ് പട്ടികയുടെ 2–ാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ഇപ്പോൾ. 

ബാംഗ്ലൂരിനെതിരായ ജയത്തിനു പിന്നാലെ, സൂപ്പർ പേസർമാർക്കു കോടികൾ എറിയുന്നതിനു പകരം, 16.4 കോടി രൂപയ്ക്ക് ടീമിലെ 4 പേസർമാരെയും മെഗാ താര ലേലത്തിൽ സ്വന്തമാക്കിയ ഹൈദരാബാദിന്റെ തന്ത്രത്തെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പുകഴ്ത്തുന്നത്. 

ADVERTISEMENT

ഒരു ബോളർമാർക്കായിത്തന്നെ പല ടീമുകളും 8–14 കോടി മുടക്കിയിടത്താണ് ഹൈദരാബാദ് വ്യത്യസ്തരാകുന്നത്. ഉമ്രാൻ മാലിക്കിനെ നിലനിൽത്താൻ അവർ മുടക്കിയത് 4 കോടി. ഭുനേശ്വർ കുമാറിനെ 4.20 കോടിക്കു വാങ്ങി. ടി. നടരാജനെ 4 കോടിക്കു ടീമിലെത്തിച്ചപ്പോൽ മാർക്കോ ജെൻസനായി മുടക്കിയത് 4.20 കോടി. ആകെ 16.40 കോടിക്ക് ടീമിലെ പേസ് വിഭാഗംതന്നെ റെഡി. 

4 കോടിക്ക് ടീമിലെടുത്ത മറ്റൊരു യുവ പേസർ കാർത്തിക് ത്യാഗിയാകട്ടെ, പ്ലേയിങ് ഇലവനിലേക്കുള്ള വിളി കാത്തിരിക്കുന്നു.ഐപിഎൽ സീസണ്‍ പാതി വഴിയിലെത്തുമ്പോൾ 15 വിക്കറ്റുകളാണ് നടരാജന്റെ സമ്പാദ്യം. 10 വിക്കറ്റോടെ ഉമ്രാനും 9 വിക്കറ്റോടെ ഭുവിയും പിന്നിലുണ്ട്. ജാൻസൻ 6 വിക്കറ്റാണു നേടിയത്. വേഗം, കൃത്യത, യോർക്കറുകൾ, സ്വിങ് എന്നിവ തുലനം ചേരുന്ന ബോളിങ് വിഭാഗമാണു ഹൈദരാബാദിന്റെ കരുത്ത്. 

ADVERTISEMENT

ബാംഗ്ലൂരിനെതിരായ മത്സരത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു ട്രോൾ ഇങ്ങെനെ, ‘ ആർച്ചറിനായി മുംബൈ 8 കോടിയും ദീപക് ചാഹറിനായി ചെന്നൈ 14 കോടിയും വെറുതേ മുടക്കിയപ്പോൾ കാവ്യ ജാൻസെൻ, ഉമ്രാൻ, ഭുവനേശ്വർ, നടരാജൻ എന്നിവര്‍ അടങ്ങുന്ന പേസ് നിരയെത്തന്നെ 16.40 കോടിക്കു വാങ്ങി’– ട്രോളിനു നന്ദി അറിയിച്ച് കാവ്യതന്നെ രംഗത്തെത്തിയതോടെ സംഗതി കളറായി!

ADVERTISEMENT

English Summary: SRH Got Bhuvneshwar Kumar Umran Malik Marco Jansen And T Natarajan For 16 Crores 40 Lakhs Only In IPL 2022 Mega Auction