‘പൊള്ളാർഡ് ഇനി അധികം മിണ്ടില്ലല്ലോ’: ചുംബനത്തിനു ശേഷം ക്രുനാൽ: രൂക്ഷ വിമർശനം
മുംബൈ∙ മുൻ വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ടീം ഡഗൗട്ടിൽ ഏറ്റവും ഒത്തിണക്കത്തോടെ കളിച്ചിരുന്ന താരങ്ങളാണു കെയ്റൻ പൊള്ളാർഡ്, IPL, Mumbai Indians, Lucknow Super Giants, Kieron Pollard, Krunal Pandya, Kiss, Sendoff, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ

മുംബൈ∙ മുൻ വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ടീം ഡഗൗട്ടിൽ ഏറ്റവും ഒത്തിണക്കത്തോടെ കളിച്ചിരുന്ന താരങ്ങളാണു കെയ്റൻ പൊള്ളാർഡ്, ക്രുനാൽ പാണ്ഡ്യ എന്നിവർ. എന്നാൽ ഞായറാഴ്ച നടന്ന മുംബൈ– ലക്നൗ ഐപിഎൽ മത്സരത്തിനിടെ, ഇരുവരും തമ്മിലുള്ള അത്ര ശുഭകരമല്ലാത്ത ഒരു നിമിഷത്തിനും ആരാധകർ സാക്ഷ്യം വഹിച്ചു.
മുംബൈ സീസണിലെ തുടർച്ചയായ 8–ാം തോൽവിയിലേക്കു നീങ്ങുന്നതിനിടെ, 20–ാം ഓവറിൽ ലക്നൗ താരം ക്രുനാൽ പാണ്ഡ്യയെ കയറി അടിക്കാനുള്ള പൊള്ളാർഡിന്റെ ശ്രമം ബൗണ്ടറി ലൈനിന് അരികെ ദീപക് ഹൂഡയുടെ കൈകളിലാണ് അവസാനിച്ചത്. 20 പന്തിൽ 19 റൺസെടുത്താണു പൊള്ളാർഡ് പുറത്തായത്. പതിവു ശൈലിയിൽ മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കാഞ്ഞതോടെ കടുത്ത നിരാശയിൽ വിക്കറ്റിൽനിന്നു നടന്നകന്ന പൊള്ളാർഡിന്റെ മുതുകിൽ ചാടിക്കയറി, ഒരു ‘ചുംബനവും’ നൽകിയാണു ക്രുനാൽ യാത്രയാക്കിയത്.
ക്രുനാലിന്റെ നടപടിയിൽ പ്രകോപിതനായ പൊള്ളാർഡ്, കടുത്ത നീരസത്തോടെയാണു മൈതാനം വിട്ടത്. മത്സരം മുംബൈ 36 റൺസിനു തോക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്സിൽ ലക്നൗവിന്റെ ബാറ്റിങ്ങിനിടെ, ക്രുനാൽ പാണ്ഡ്യയുടെ (2 പന്തിൽ 1) വിക്കറ്റ് വീഴ്ത്തിയത് പൊള്ളാർഡ് ആയിരുന്നു. പൊള്ളാർഡിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ, യുവതാരം ഹൃതിക് ഷോക്കീനു ക്യാച്ച് നൽകിയായിരുന്നു പുറത്താകൽ. പൊള്ളാർഡിനോടുള്ള ‘പകരംവീട്ടലാണു’ മൈതാനത്തു കണ്ടതെന്നു മത്സരത്തിനു ശേഷം ക്രുനാൽ പ്രതികരിച്ചു.
‘പൊള്ളാർഡിന്റെ വിക്കറ്റ് വീഴ്ത്താനായതിൽ ആശ്വാസമുണ്ട്. അല്ലെങ്കിൽ എന്റെ വിക്കറ്റെടുത്ത കാര്യം ജീവിതകാലം മുഴുവൻ പൊള്ളാർഡ് എന്നോടു പറഞ്ഞുകൊണ്ടേ ഇരിക്കുമായിരുന്നു. ഇപ്പോൾ 1–1 എന്ന നിലയിലാണു കാര്യങ്ങൾ. ഇനി പൊള്ളാർഡ് അധികം മിണ്ടില്ലല്ലോ.’
അതേ സമയം, അനനവസരത്തിൽ പൊള്ളാർഡിനെ പ്രകോപിപ്പിച്ച ക്രുനാലിന്റെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയിലാണ് ആരാധകരുടെ പ്രതികരണം. അനവസരങ്ങളിലുള്ള അനുചിതമായ പ്രവൃത്തികളിൽ ഏറ്റവും സ്ഥിരത പുലർത്തുന്ന താരമാണു ക്രുനാൽ എന്നാണ് ഒരു ആരാധകൻ ട്വിറ്റർ ചെയ്തത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ മൈതാനത്തുവച്ചു തല്ലുവാങ്ങുന്ന 2–ാമത്തെ താരമാകാൻ ക്രുനാലിന് അനായാസം സാധിക്കുമെന്നാണ് മറ്റൊരു രസികന്റെ ട്വീറ്റ്.
ലക്നൗവിനെതിരായ മത്സരംകൂടി തോറ്റതോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകളും അവസാനിച്ചു. ഇനിയുള്ള 7 മത്സരങ്ങളും ജയിച്ചാലും മുംബൈ പ്ലേഓഫിലെത്താൻ സാധ്യത വളരെ കുറവാണ്.
English Summary: 'It's 1-1 at least he will speak less': Krunal Pandya gives Kieron Pollard a bizarre send-off during LSG vs MI - WATCH